"തോമസ് ജെഫേഴ്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 63:
 
 
രാഷ്ട്രമീമാസയില്‍ യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്ന ജെഫേഴ്സണ്‍, ബ്രിട്ടണിലേയും ഫ്രാന്‍സിലേയും മുന്‍നിരയിലെ ബുദ്ധിജീവികളുമായി സൗഹൃദം പുലര്‍ത്തി. അദ്ദേഹം സാധാരണ കര്‍ഷകന്റെ സ്വാതന്ത്ര്യബോധത്തെ ആദര്‍ശവല്‍ക്കരിക്കുകയും നഗരങ്ങളേയും പണമിടപാടുകാരേയും അവിശ്വസിക്കുകയും ചെയ്തു. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ സം‌രക്ഷിക്കുന്നതിനും പരിമിതമായ അധികാരങ്ങളുള്ള കേന്ദ്രഭരണകൂടത്തിലും വേണ്ടി അദ്ദേഹം നിലകൊണ്ടു. വിര്‍ജീനിയയിലെ മതസ്വാതന്ത്ര്യനിയമത്തിന്റെ ശില്പിയായ ജെഫേഴ്സണ്‍, മതത്തെ രാഷ്ട്രഭരണവുമായി കൂട്ടിക്കുഴയ്ക്കുന്നതിനെ എതിര്‍ത്തു. സ്വാതന്ത്ര്യത്തെ തുടര്‍ന്നുള്ള 25 വര്‍ഷക്കാലം അമേരിക്കന്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ച ജനാധിപത്യ-ഗണതന്ത്ര കഷിയുടെ സ്ഥാപകന്മാരില്‍ ഒരാളും നേതാവുമായിരുന്നു അദ്ദേഹം. ജെഫേഴ്സന്റെ ആദര്‍ശങ്ങള്‍ പിന്തുടരുന്ന രാഷ്ട്രനീതിയ്ക്ക് "ജെഫേഴ്സോണിയന്‍ ജനാധിപത്യം" എന്ന പേരു പോലും നല്‍കപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടണുമായുണ്ടായ യുദ്ധത്തിന്റെ സമയത്ത് വിര്‍ജീനിയ സംസ്ഥാനത്തിന്റെ ഗവര്‍ണ്ണര്‍, ഐക്യനാടുകളുടെ ആദ്യത്തെ വിദേശസചിവന്‍, രണ്ടാമത്തെ ഉപരാഷ്ട്രപതി എന്നീ നിലകളിലും അദ്ദേഹം അനുസ്മരിക്കപ്പെടുന്നു.
 
 
ഒരു ബഹുമുഖപ്രതിഭയായിരുന്നു ജെഫേഴ്സണ്‍. ഉദ്യാനപാലകന്‍, രാഷ്ട്രീയനേതാവ്, ആര്‍ക്കിടെക്റ്റ്, പുരാവസ്തുവിജ്ഞാനി, പേലിയെന്റോളജിസ്റ്റ്, ശാസ്ത്രജ്ഞന്‍, വിര്‍ജീനിയ സര്‍വകലാശാലയുടെ സ്ഥാപകന്‍ എന്നീ നിലകളിലും അറിയപ്പെടുന്നു. 1962-ല്‍ 42 നോബേല്‍ സമ്മാനജേതാക്കളെ രാഷ്ട്രപതിയുടെ വസതിയായ വൈറ്റ് ഹൗസിലേയ്ക്ക് സ്വാഗതം ചെയ്തകൊണ്ട് നടത്തിയ പ്രഭാഷണത്തില്‍, രാഷ്ട്രപതി ജോണ്‍ കെന്നഡി ജെഫേഴന്റെ പ്രതിഭയെ ആനുഷംഗികമായി ഇങ്ങനെ പുകഴ്ത്തി:-
 
{{Cquote|തോമസ് ജെഫേഴ്സണ്‍ ഇവിടെ ഒറ്റയ്ക്ക് അത്താഴമുണ്ടിട്ടുള്ള അവസരങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍, പ്രതിഭയുടേയും മനുഷ്യജ്ഞാനത്തിന്റേയും ഇത്തരം അസാധാരണ സംഗമത്തിന് വൈറ്റ് ഹൗസ് ഇതിനു മുന്‍പ് സാക്ഷ്യം വഹിച്ചിട്ടുണ്ടാവില്ല.}}
 
==അവലംബം==
"https://ml.wikipedia.org/wiki/തോമസ്_ജെഫേഴ്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്