"ഹെറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 105:
1507-ല്‍ ഹെറാത്ത് ഉസ്ബെക്കുകളായ [[ഷൈബാനി രാജവംശം|ഷൈബാനി രാജവംശത്തിലെ]] ഷൈബാനി ഖാൻ ആക്രമിച്ചു കീഴടക്കി. എന്നാല്‍ മുൻ‌കാല അധിനിവേശങ്ങള്‍ പോലെ നഗരം കൊള്ളയടിച്ച് നശിപ്പിക്കാന്‍ ഷൈബാനികൾ ശ്രമിച്ചില്ല. ഇവരുടെ സമീപനം വളരെ മാന്യമായിരുന്നു. മുൻ ഹെറാത്തി ഉദ്യോഗസ്ഥരെ തത്സ്ഥാനത്തുതന്നെ നിയമിച്ച് ജനജീവിതം സാധാരണഗതിയില്‍ തുടരാന്‍ അനുവദിക്കുകയും നഗരവാസികളീല്‍ നിന്നും കരം മാത്രം പിരിക്കുകയും ചെയ്തു.
 
=== ചരിത്രാവശിഷ്ടങ്ങൾ ===
[[File:Friday Mosque in Herat, Afghanistan.jpg|right|thumb|250px|ഹെറാത്തിലെ വെള്ളിയാഴ്ചനമസ്കാരപ്പള്ളി]]
തിമൂറി കാലത്തെ ഹെറാത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. 1450x1350 മീറ്റര്‍ വിസ്തൃതിയുള്ള ഈ പട്ടണത്തിന്റെ ചുറ്റുമതിൽ1940 വരെ നിലനിന്നിരുന്നു. ചുറ്റുമുള്ള നാല് കവാടങ്ങളിൽ നിന്നും തുടങ്ങുന്ന പരസ്പരം ലംബമായ രണ്ട് വീഥികള്‍ നഗരത്തെ നാലു ഭാഗങ്ങളായി വിഭജിക്കുന്നു. ഈ വീഥികള്‍ പട്ടണത്തിന്റെ ഒത്ത നടുക്ക് സന്ധിക്കുന്നു. ഈ സംവിധാനം '''ചഹാര്‍ സൂഖ്''' അഥവാ ചാര്‍ സൂഖ് എന്നറിയപ്പെടുന്നു. പട്ടണത്തിന്റെ നാലു കാല്‍ഭാഗങ്ങളില്‍ വടക്കുപടിഞ്ഞാറുഭാഗത്താണ് [[കര്‍ത്ത് സാമ്രാജ്യം|കര്‍ത്തുകള്‍]] മുപ് നിര്‍മ്മിച്ച കോട്ട സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ വെള്ളിയാഴ്ചനമസ്കാരപ്പള്ളി വടക്കുകിഴക്കുഭാഗത്താണ്.
"https://ml.wikipedia.org/wiki/ഹെറാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്