"ബൽഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 130:
അലക്സാണ്ടറുടെ ആക്രമണകാലത്ത് അഫ്ഗാനിസ്താന് വടക്കുള്ള അദ്ദേഹത്തിന്റെ സൈനികനീക്കങ്ങൾക്ക് ബാൾഖ് താവളമാക്കിയിരുന്നു.
 
മംഗോളിയൻ ആക്രമണത്തിനു ശേഷം 1270 കാലത്ത് [[മാര്‍ക്കോ പോളോ]] ബാൾഖ് സന്ദർശിച്ചിട്ടുണ്ട്. മദ്ധ്യധരണ്യാഴി മേഖലയില്‍ നിന്ന് ചൈനയിലേക്ക് മംഗോളിയൻ ഖാനായിരുന്ന ഖ്വിബിലായ് ഖാന്റെ സഭയിലേക്കുള്ള തന്റെ യാത്രക്കിടയിലായിരുന്നു ഇത്. വിസ്തൃതിയേറിയ മഹത്തായ നഗരമാണ് ബാള്‍ഖ് എന്നും, മുന്‍പ് ഇത് ഇതിലും മഹത്തരമായിരുന്നെങ്കിലും താര്‍ത്താറുകളുടേയ്യും മറ്റുവിഭാഗങ്ങളുടേയു അധിനിവേശം വെണ്ണക്കല്ലില്‍ തീര്‍ത്ത പല കൊട്ടാരങ്ങളുടേയും മാളികകളേയും തകര്‍ത്തു എന്ന് അദ്ദേഹം പറയുന്നു. ഇവിടത്തെ നാട്ടുകാരുടെ വിവരണമനുസരിച്ച്, [[അലക്സാണ്ടര്‍]] ദാരിയസിന്റെ പുത്രിയെ വിവാഹം ചെയ്തത് ഇവിടെ വച്ചാണ് എന്നും മാര്‍ക്കോ പോളോ പറയുന്നു. ഇവിടത്തെ ജനങ്ങള്‍ മുഹമ്മദീയരായിരുന്നു എന്നും ലെവന്റിലെ തര്‍താര്‍ രാജാവിന്റേയും, പേര്‍ഷ്യയിലെ [[ഇൽഖാനി സാമ്രാജ്യം|ഇല്‍ഖാനി സാമ്രാജ്യത്തിന്റെയും]] അതിരായിരുന്നു അക്കാലത്ത് ഈ നഗരം എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു<ref name=afghans13>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=13-The Mongols|pages=206|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
ചെങ്കിസ് ഖാന്റെ ആക്രമണകാലത്ത് തകർന്ന ബാൾഖ്, അദ്ദേഹത്തിന്റെ പിൻ‌ഗാമികളിലൊരാളായ [[ചഗതായ് സാമ്രാജ്യം|ചഗതായ് വംശത്തിലെ]] കെബെഗ് ഖാന്റെ കാലത്ത് (ഭരണകാലം:1318 മുതല്‍ 1326 വരെ) പുനർനിർമ്മിക്കപ്പെട്ടു<ref name=afghans13>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=13-The Mongols|pages=206-207|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബൽഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്