"ഇവാൻ നാലാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
ബോയാര്‍മാര്‍മാരുടെ കലാപവും, ലിവോണിയയുടെ പേരിലുള്ള യുദ്ധത്തിന്റെ പരാജയവും എല്ലാം ചേര്‍ന്ന് ഇവാന്റെ മാനസികസന്തുലനം തകര്‍ത്തിരുന്നു. അലക്സാന്‍ഡ്രോവിസ്കിലെ വേനല്‍ക്കാലവസതി ഇവാന്‍ പതിവു താമസസ്ഥലമാക്കി. അദ്ദേഹം അതിനെ ഒരു കോട്ടയായി രൂപപ്പെടുത്തി. കാവല്‍ക്കാരെ സന്യാസിവേഷം ധരിപ്പിച്ച് സ്വയം ആ സന്യാസിമാരുടെ ശ്രേഷ്ഠനെന്ന് വിശേഷിപ്പിച്ചു. ദിവസവും ദേവാലയത്തിലെ ആരാധനയില്‍ സജീവമായി പങ്കെടുത്ത ഇവാന്‍, ഗായകസഘത്തോടു ചേര്‍ന്നു പാടി. അതേസമയം, ഇവാന്റെ ഭരണത്തിന്റെ അവശേഷിച്ച കാലം ഒപ്രീച്ച്നിക്കി ക്രൂരതയ്ക്കും അധികാരദുര്‍വിനിയോഗത്തിനും പേരെടുത്തു. തന്റെ ക്രോധത്തിന് ഇരയായവരുടെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അവരുടെ പട്ടിക സന്യാസാലയങ്ങള്‍ക്ക് ഇവാന്‍ അയച്ചുകൊടുക്കാറുണ്ടായിരുന്നു. 1568-ലെ ഒരു ഞായറാഴ്ച മോസ്കോയിലെ സ്വര്‍ഗ്ഗാരോഹണത്തിന്റെ ഭദ്രാസനപ്പള്ളിയില്‍ ആരാധനക്കെത്തിയ ഇവാന്‍, ഫിലിപ്പ് മെത്രാപ്പോലീത്തയോട് ആശീര്‍വാദം ചോദിച്ചു. ആശീര്‍വദിക്കുന്നതിനു പകരം ഇവാന്റെ ക്രൂരതകളും അസന്മാര്‍ഗ്ഗികതകളും എണ്ണിപ്പറയുകയാണ് മെത്രാപ്പോലീത്ത ചെയ്തത്. ആശീര്‍വാദം കിട്ടാതെ മടങ്ങിപ്പോയ ഇവാന്‍ കിങ്കരന്മാരെ അയച്ച് മെത്രാപ്പോലീത്തയെ പിടികൂടി. അദ്ദേഹത്തെ ജീവനോടെ ദഹിപ്പിച്ചതായി പറയപ്പെടുന്നു.<ref name "durant"/> 1570-ല്‍ വടക്കുപടിഞ്ഞാറന്‍ റഷ്യയിലെ നോവ്ഗൊരോദ് നഗരം തനിക്കെതിരെ പോളണ്ടിനോടും മറ്റും സഹകരിക്കുന്നുവെന്ന് സംശയിച്ച ഇവാന്‍ അവിടെ സ്വയം എത്തി ആഴ്ചകള്‍ നീണ്ട ഒപ്രീച്ച്നിക്കി ഭീകരവാഴ്ചയ്ക്ക് നേതൃത്വം കൊടുത്തു. പുരോഹിതന്മാരും സന്യാസികളും സാധാരണക്കാരും അടക്കം ആയിരക്കണക്കിനാളുകള്‍ അവിടെ കൊല്ലപ്പെട്ടു.
 
[[ചിത്രം:LebedevKV CarIvan4GrozPrMI.jpg|thumb|left|225px|ഇവാന്റെ ജീവിതത്തില്‍ അതിരുവിട്ട അതിക്രമങ്ങളും അതിരില്ലാത്ത പശ്ചാത്താപവും മാറിമാറി വന്നു. തന്നെ സന്യാസിയാകാന്‍ അനുവദിക്കണമെന്ന് സ്കോവോ പെക്രോസ്കി ആശ്രമത്തിലെ അധിപനോട് ഇരന്നപേക്ഷിക്കുന്ന ഇവാന്‍. ക്ലാവ്ഡി ലെബഡേവിന്റെ ചിത്രം]]
 
ആദ്യഭാര്യ അനസ്താസിയയുടെ മരണത്തെ തുടര്‍ന്ന് വീണ്ടും വിവാഹം കഴിച്ച ഇവാന്‍, ഭാര്യമാര്‍ ഓരോരുത്തരായി മരിച്ചതിനാല്‍ ആകെ ആറുവട്ടം വിവാഹിതനായി. ഈ വിവാഹങ്ങളില്‍ അദ്ദേഹത്തിന് നാല് ആണ്‍മക്കള്‍ ജനിച്ചു. ആദ്യത്തെ മകന്‍ ബാല്യത്തില്‍ തന്നെ മരിച്ചു. മൂന്നാമത്തെയും നാലാമത്തേയും മക്കള്‍ വൈകല്യങ്ങള്‍ ഉള്ളവരായിരുന്നു. ഇവാന്‍ എന്നുതന്നെ പേരുള്ള രണ്ടാമത്തെ മകനെയാണ് അനന്തരാവകാശിയായി ഇവാന്‍ കരുതിയിരുന്നത്. ഔചിത്യമില്ലാത്ത വസ്ത്രധാരണത്തിന്റെ പേരില്‍ ഒരിക്കല്‍ അവന്റെ ഭാര്യയെ ഇവാന്‍ തല്ലി. ഇത് അവള്‍ക്ക് ഗര്‍ഭഛിദ്രമുണ്ടാക്കിയപ്പോള്‍ മകന്‍ അച്ഛനോട് കയര്‍ത്തു. രോഷാകുലനായ ഇവാന്‍ മകനെ ചെങ്കോലു കൊണ്ടടിച്ചു. അത് അവന്റെ മരണത്തില്‍ കലാശിച്ചു.<ref name "durant"/>
 
==മരണം==
[[ചിത്രം:LebedevKV CarIvan4GrozPrMI.jpg|thumb|left|225px|ഇവാന്റെ ജീവിതത്തില്‍ അതിരുവിട്ട അതിക്രമങ്ങളും അതിരില്ലാത്ത പശ്ചാത്താപവും മാറിമാറി വന്നു. തന്നെ സന്യാസിയാകാന്‍ അനുവദിക്കണമെന്ന് സ്കോവോ പെക്രോസ്കി ആശ്രമത്തിലെ അധിപനോട് ഇരന്നപേക്ഷിക്കുന്ന ഇവാന്‍. ക്ലാവ്ഡി ലെബഡേവിന്റെ ചിത്രം]]
 
തന്റെ തന്നെ അടിയേറ്റ് അനന്തരാവകാശിയായ മകന്‍ മരിച്ചത് ഇവാനെ ദു:ഖത്തിലാഴ്ത്തി. പശ്ചാത്താപത്താല്‍ ഭ്രാന്തിനടുത്ത അവസ്ഥയിലെത്തിയ അദ്ദേഹം, ഓരോ പ്രഭാതത്തിലും സ്ഥാനത്യാഗത്തിനൊരുങ്ങി. എന്നാല്‍ ജീവിച്ചിരിക്കുന്ന മക്കളേക്കാള്‍ ഭേദം ഇവാനാണെന്ന് കരുതിയ ബോയാര്‍മാര്‍ സ്ഥാനമൊഴിയാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. മകന്റെ മരണം കഴിഞ്ഞ് മൂന്നു വര്‍ഷം കൂടി ഇവാന്‍ ജീവിച്ചിരുന്നു. വിചിത്രമായൊരു രോഗം ബാധിച്ച അദ്ദേഹത്തിന്റെ ദേഹത്തു നിന്ന് ദുര്‍ഗന്ധം വമിച്ചു. ബോറിസ് ഗോഡുനോവ് എന്ന ബോയാറിനൊപ്പം ചതുരംഗം കളിച്ചുകൊണ്ടിരിക്കെയാണ് 1584 മാര്‍ച്ചു മാസം ഇവാന്‍ മരിച്ചത്. ഗോഡുനോവ് അദ്ദേഹത്തെ വിഷം കൊടുത്തുകൊല്ലുകയായിരുന്നെന്ന് കിം‌വദന്തി പരന്നു.<ref name = "durant/>
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/523809" എന്ന താളിൽനിന്ന് ശേഖരിച്ചത്