"നാഗ് ഹമ്മദി ഗ്രന്ഥശേഖരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,517 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
 
 
മുന്‍പ് കേട്ടിട്ടില്ലാതിരുന്ന നാല്പതോളം രചനകളും നേരത്തേ അറിയാമായിരുന്ന രചനകളില്‍ ചിലതിന്റെ വേറെ കയ്യെഴുത്തുപ്രതികളും അടങ്ങുന്ന നാഗ് ഹമ്മദി ശേഖരം, ജ്ഞാനവാദചിന്തയെക്കുറിച്ച് ജ്ഞാനവാദസ്രോതസ്സുകളില്‍ നിന്നു തന്നെയായ അറിവിനുള്ള വിപുലമായ സാധ്യത തുറന്നു. ഹെബ്രായ ബൈബിളിനേയും [[യഹൂദമതം|യഹൂദമതത്തേയും]] കുറിച്ചുള്ള പഠനത്തില്‍ [[ചാവുകടല്‍ ചുരുളുകള്‍|ചാവുകടല്‍ ചുരുളുകള്‍ക്കുള്ള]] പ്രാധാന്യമാണ്, ജ്ഞാനവാദത്തേയും ആദ്യകാലക്രിസ്തുമതത്തേയും കുറിച്ചുള്ള പഠനത്തില്‍ നാഗ് ഹമ്മദിയിലെ കണ്ടെത്തലിനുള്ളത്.<ref name = "oxford"/> ജ്ഞാനവാദവീക്ഷണത്തില്‍ നിന്നുള്ള സുവിശേഷങ്ങളും, നടപടിഗ്രന്ഥങ്ങളും, ലേഖനങ്ങളും എല്ലാം അതില്‍ ഉള്‍പ്പെട്ടിരുന്നു. ആ ശേഖരത്തിലുള്ള തോമ്മായുടെ സുവിശേഷം, പീലിപ്പോസിന്റെ സുവിശേഷം, സത്യസുവിശേഷം, പത്രോസിന്റേയും പന്ത്രണ്ടു ശ്ലീഹന്മാരുടേയും നടപടികള്‍, പത്രോസ് പീലിപ്പോസിനെഴുതിയ ലേഖനം, യാക്കോബിന്റെ രണ്ടു വെളിപാടുകള്‍, പത്രോസിന്റെ വെളിപാട്, പൗലോസിന്റെ വെളിപാട് എന്നിവ ചേര്‍ന്നാല്‍, ജ്ഞാനവാദവീക്ഷണത്തില്‍ നിന്നുള്ള ഒരു സമ്പൂര്‍ണ്ണ [[പുതിയനിയമം]] തന്നെയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ജ്ഞാനവാദികള്‍ക്ക് അവരുടെ വിശ്വാസം എന്തായിരുന്നുവെന്ന് ഈ രചനകളില്‍ നിന്ന് മനസ്സിലാക്കാം. ക്രിസ്തീയ ലേഖകന്മാര്‍ ജ്ഞാനവാദത്തെ നിരാശയിലൂന്നിയ വിചിത്രവും, കിറുക്കുപിടിച്ചതുമായ ഒരു പ്രത്യയശാസ്ത്രമായി ചിത്രീകരിച്ചു. എന്നാല്‍, ലോകത്തിലെ തിന്മയുടേയും, മനുഷ്യാവസ്ഥയുടേയും പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനുള്ള ഗൗരവപൂര്‍ണ്ണമായൊരു സം‌രംഭവും, പ്രത്യാശയുടേയും വിമോചനത്തിന്റേയും മറ്റൊരു മതവുമായി [[ജ്ഞാനവാദം]] ഈ രചനകളില്‍ തെളിയുന്നു.<ref name = "oxford"/>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/522187" എന്ന താളിൽനിന്ന് ശേഖരിച്ചത്