"ഗോറി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
അഫ്ഗാനിസ്താനിലെ ഹെറാത്തിന് കിഴക്കുള്ള ഒരു മലമ്പ്രദേശമാണ് ഗോർ. പതിനൊന്നാം നൂറ്റാണ്ടുവരേയും ഗോറിലെ ജനങ്ങളില്‍ ഇസ്ലാം മതം വ്യാപിച്ചിരുന്നില്ല. ഇക്കാലത്ത് [[ഗസ്നിയിലെ മഹ്മൂദ്|ഗസ്നിയിലെ മഹ്മൂദിന്റെ]] പുത്രനും ആ സമയത്തെ ഹെറാത്തിന്റെ ഭരണാധിപനുമായിരുന്ന മസൂദിന്റെ നേതൃത്വത്തില്‍ [[ഗസ്നവി സാമ്രാജ്യം|ഗസ്നവികൾ]] ഗോര്‍ ആക്രമിക്കുകയും അവിടത്തെ ഷന്‍സബാനി എന്ന തദ്ദേശീയകുടുംബക്കാരെ പക്ഷം ചേർത്ത് സാമന്തരാക്കുകയും ചെയ്തു.
 
ഗസ്നവികളുടെ അധഃപതനകാലത്ത് ഷന്‍സബാനി കുടുംബത്തിലെ ഇസ്സ് അല്‍-ദിന്‍ ഹുസൈന്‍ (ഭരണകാലം 1100-1146), അക്കാലത്ത് പ്രബലശക്തിയായി ഉയര്‍ന്നുവന്ന [[സാൽജ്യൂക്ക് സാമ്രാജ്യം|സാല്‍ജൂക്ക് തുര്‍ക്കികളുടെ]] പക്ഷം ചേരുകയും സാല്‍ജൂക്ക് നേതാവ് സുല്‍ത്താന്‍ സഞ്ജാറിന് കപ്പം കൊടുത്തും പോന്നു. ഇക്കാലത്ത് ഗോറികൾ [[ബാമിയാന്‍|ബാമിയാനിൽ]] ആധിപത്യം സ്ഥാപിച്ച്, ഇവിടം തലസ്ഥാനമാക്കി. ആധുനിക അഫ്ഘാനിസ്താന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളും ഇക്കാലത്ത് ഇവരുടെ നിയന്ത്രണത്തില്‍ വന്നിരുന്നു<ref name=afghans12/>.
 
== സ്വതന്ത്രഭരണം ==
1141-ല്‍ മറ്റൊരു തുര്‍ക്കിക് വിഭാഗമായ ക്വാറകിറ്റായ് വിഭാഗക്കാര്‍ സുല്‍ത്താന്‍ സഞ്ജാറിനെ പരാജയപ്പെടുത്തിയെങ്കിലും അവര്‍ അമു ദാര്യക്ക് തെക്കോട്ട് തുടര്‍ന്ന് ആക്രമണങ്ങള്‍ നടത്തിയില്ല. ഇങ്ങനെ സുല്‍ത്താന്‍ സഞ്ജാറിന്റെ ആധിപത്യം ക്ഷയിച്ചതോടെ ഗോറികള്‍ സ്വതന്ത്രരായി അവരുടെ ആധിപത്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമം തുടങ്ങി. 1150-ഓടെ ഇസ്സ് അല്‍-ദിന്‍ ഹുസൈന്റെ നിരവധി മക്കളിലൊരാളായ അള്ളാ അല്‍-ദിന്‍ ഹുസൈന്റെ നേതൃത്വത്തില്‍ ഇന്നത്തെ അഫ്ഘാനിസ്താന്റെ കിഴക്കും തെക്കും ഭാഗങ്ങളില്‍ ആക്രമണമാരംഭിച്ചു. 1150-51 കാലത്ത് ഇവര്‍ [[ഗസ്നവി സാമ്രാജ്യം|ഗസ്നവികളുടെ]] തലസ്ഥാനമായിരുന്ന [[ഗസ്നി]] പിടിച്ചടക്കി.
"https://ml.wikipedia.org/wiki/ഗോറി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്