"ഗോറി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സാമ്രാജ്യങ്ങള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച
വരി 5:
== തുടക്കം ==
[[File:Afghanistan-Ghowr.png|right|thumb|അഫ്ഗാനിസ്താനിലെ ഇന്നത്തെ ഗോർ പ്രവിശ്യയുടെ ഭൂപടം]]
അഫ്ഗാനിസ്താനിലെ ഹെറാത്തിന് കിഴക്കുള്ള ഒരു മലമ്പ്രദേശമാണ് ഗോർ. പതിനൊന്നാം നൂറ്റാണ്ടുവരേയും ഗോറിലെ ജനങ്ങളില്‍ ഇസ്ലാം മതം വ്യാപിച്ചിരുന്നില്ല. ഇക്കാലത്ത് [[ഗസ്നിയിലെ മഹ്മൂദ്|ഗസ്നിയിലെ മഹ്മൂദിന്റെ]] പുത്രനും ആ സമയത്തെ ഹെറാത്തിന്റെ ഭരണാധിപനുമായിരുന്ന മസൂദിന്റെ നേതൃത്വത്തില്‍ [[ഗസ്നവി സാമ്രാജ്യം|ഗസ്നവികൾ]] ഗോര്‍ ആക്രമിക്കുകയും അവിടത്തെ ഷന്‍സബാനി എന്ന തദ്ദേശീയകുടുംബക്കാരെ പക്ഷം ചേർത്ത് സാമന്തരാക്കുകയും ചെയ്തു<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=200|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
ഗസ്നവികളുടെ അധഃപതനകാലത്ത് ഷന്‍സബാനി കുടുംബത്തിലെ ഇസ്സ് അല്‍-ദിന്‍ ഹുസൈന്‍ (ഭരണകാലം 1100-1146), അക്കാലത്ത് പ്രബലശക്തിയായി ഉയര്‍ന്നുവന്ന [[സാൽജ്യൂക്ക് സാമ്രാജ്യം|സാല്‍ജൂക്ക് തുര്‍ക്കികളുടെ]] പക്ഷം ചേരുകയും സാല്‍ജൂക്ക് നേതാവ് സുല്‍ത്താന്‍ സഞ്ജാറിന് കപ്പം കൊടുത്തും പോന്നു. ഇക്കാലത്ത് ഗോറികൾ [[ബാമിയാന്‍|ബാമിയാനിൽ]] ആധിപത്യം സ്ഥാപിച്ച്, ഇവിടം തലസ്ഥാനമാക്കി. ആധുനിക അഫ്ഘാനിസ്താന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളും ഇക്കാലത്ത് ഇവരുടെ നിയന്ത്രണത്തില്‍ വന്നിരുന്നു.
== സ്വതന്ത്രഭരണം ==
1141-ല്‍ മറ്റൊരു തുര്‍ക്കിക് വിഭാഗമായ ക്വാറകിറ്റായ് വിഭാഗക്കാര്‍ സുല്‍ത്താന്‍ സഞ്ജാറിനെ പരാജയപ്പെടുത്തിയെങ്കിലും അവര്‍ അമു ദാര്യക്ക് തെക്കോട്ട് തുടര്‍ന്ന് ആക്രമണങ്ങള്‍ നടത്തിയില്ല. ഇങ്ങനെ സുല്‍ത്താന്‍ സഞ്ജാറിന്റെ ആധിപത്യം ക്ഷയിച്ചതോടെ ഗോറികള്‍ സ്വതന്ത്രരായി അവരുടെ ആധിപത്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമം തുടങ്ങി. 1150-ഓടെ ഇസ്സ് അല്‍-ദിന്‍ ഹുസൈന്റെ നിരവധി മക്കളിലൊരാളായ അള്ളാ അല്‍-ദിന്‍ ഹുസൈന്റെ നേതൃത്വത്തില്‍ ഇന്നത്തെ അഫ്ഘാനിസ്താന്റെ കിഴക്കും തെക്കും ഭാഗങ്ങളില്‍ ആക്രമണമാരംഭിച്ചു. 1150-51 കാലത്ത് ഇവര്‍ [[ഗസ്നവി സാമ്രാജ്യം|ഗസ്നവികളുടെ]] തലസ്ഥാനമായിരുന്ന [[ഗസ്നി]] പിടിച്ചടക്കി.
 
ഗസ്നി നഗരം അഗ്നിക്കിരയാക്കിയതോടെ അള്ളാ അല്‍-ദിന്‍ ഹുസൈന്, '''ജഹാം സൂജ്''' അഥവാ ലോകം കത്തിച്ചവന്‍ എന്ന സ്ഥാനപ്പേര് ലഭിച്ചു. ഇതിനെത്തുടര്‍ന്ന് ഹുസൈനും സൈന്യവും തെക്ക് ലഷ്കരി ബസാറും ആക്രമിച്ചു കൊള്ളയടിച്ചു ചെയ്തു. എന്നാല്‍ ഹുസൈന്റെ വിജയം അധികകാലം നീണ്ടുനിന്നില്ല. 1152-ല്‍ സെൽജ്യൂക്ക് സുല്‍ത്താന്‍ സഞ്ജാര്‍ തന്നെ ഗോറികളെ പരാജയപ്പെടുത്തുകയും ഹുസൈനെ തടവുകാരനായി പിടിക്കുയും ചെയ്തു. എന്നാല്‍ അല്പകാലത്തിനകം സെൽജ്യൂക്കുകളുമായി ധാരണയിലെത്തിയതോടെ ഹുസൈനെ ഇവർ വിട്ടയക്കുകയും തുടര്‍ന്ന് ഹുസൈന്‍ വടക്കുഭാഗത്തേക്ക്ക് തന്റെ ഭരണം വികസിപ്പിക്കുകയും ചെയ്തു.
 
 
1161-ല്‍ ഹുസൈന്‍ മരണമടഞ്ഞു. അതേസമയം 1153-ല്‍ സുല്‍ത്താന്‍ സഞ്ചാറിന്റെ നേതൃത്വത്തിലുള്ള സാല്‍ജൂകുകള്‍ ഗുസ്സുകളോട് പരാജയപ്പെട്ടു. ഇത് ഗോറികള്‍ക്ക് വികസനത്തിനുള്ള പുതിയ വഴിതുറന്നു. അല അല്‍-ദീന്‍ ഹുസൈന്റെ മരുമക്കളായിരുന്ന രണ്ടു സഹോദരന്മാരായിരുന്നു ഈ വികസനത്തിന് ചുക്കാന്‍ പിടിച്ചത്. ഷംസ് അല്‍ദീന്‍ (ഘിയാസ് അല്‍ ദിന്‍) മുഹമ്മദ് (ഭരണകാലം 1163-1202/3), ഷിഹാബ് അല്‍ ദിന്‍ (മുയിസ് അല്‍ ദിന്‍) മുഹമ്മദ് (1202/3 - 1206) എന്നിവരായിരുന്നു ഇവര്‍. ഇവര്‍ ഒരുമിച്ച് ഘൂറിദ് സാമ്രാജ്യം വികസിപ്പിച്ചു. പന്ത്രണ്ടുവര്‍ഷക്കാലത്തെ ഘുസ്സുകളുടെ നിയന്ത്രണത്തിനു ശേഷം 1173/74 കാലത്ത് ഘൂറിദുകള്‍ ഘാസ്നിയിലെത്തി. തുടര്‍ന്ന് ഇവര്‍ ഹെറാത്തും ബാള്‍ഖും പിടിച്ചടക്കുകയും അവസാനം 1186-ല്‍ ലാഹോറിലെ അവസാനത്തെ ഘാസ്നവിദുകളേയ്യും പരാജയപ്പെടുത്തി. ഘൂറീലെ ഫിറൂസ് കൂഹ് ആയിരുന്നു ഘിയാസ് അല്‍ ദീന്റെ തലസ്ഥാനം.
<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=200|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
== അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഗോറി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്