"ഫ്രീഡ്രിക്ക് ഷ്ലയർമാഖർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
രാഷ്ട്രനീതിയില്‍ ഷ്ലയര്‍മാഖര്‍ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും വേണ്ടി നിലകൊണ്ടു. [[നെപ്പോളിയന്‍|നെപ്പോളിയന്റെ]] പതനത്തെ തുടര്‍ന്നുണ്ടായ കാലഘട്ടത്തില്‍ അദ്ദേഹം കൈക്കൊണ്ട നിലപാടുകള്‍ പ്രഷ്യന്‍ സര്‍ക്കാരിനെ അരിശപ്പെടുത്തി.
 
=="'ക്രിസ്തീയവിശ്വാസം"'==
ഇതിനൊക്കെയൊപ്പം "പ്രൊട്ടസ്റ്റന്റ് സഭയുടെ സിദ്ധാന്തങ്ങള്‍ അനുസരിച്ചുള്ള കിസ്തീയ വിശ്വാസം" എന്ന തന്റെ മുഖ്യകൃതിയുടെ രചനയിലും അദ്ദേഹം മുഴുകി. '''കിസ്തീയ വിശ്വാസം''' എന്ന ചുരുക്കപ്പേരിലും ആ കൃതി അറിയപ്പെടുന്നു. സൈദ്ധാന്തിക ദൈവശാസ്ത്രത്തിന്റെ ഉറവിടവും അടിസ്ഥാനവും ആകേണ്ടത്, വിശ്വാസപ്രമാണങ്ങളോ, വേദഗ്രന്ഥങ്ങളുടെ അക്ഷരാര്‍ത്ഥമോ, യുക്തിയുടെ കണ്ടെത്തലുകളോ അല്ല, സഭയിലൂടെ [[യേശുക്രിസ്തു]] വെളിപ്പെടുത്തിയ [[ദൈവം|ദൈവത്തിലുള്ള]] സമ്പൂര്‍ണ്ണ ആശ്രയയത്തെക്കുറിച്ചുള്ള ബോധമാണെന്ന് ഈ കൃതിയുടെ വാദം. അതിനാല്‍ ഈ രചന മതബോധത്തിന്റെയും, ദൈവവുമായുള്ള ബന്ധപ്പെട്ടുള്ള മനുഷ്യന്റെ ആന്തരികജീവിതത്തിന്റെ ഘടനയുടേയും ഘട്ടങ്ങളുടേയും വിവരണമായിരിക്കുന്നു. പ്രൊട്ടസ്റ്റന്റ് യുക്തിരഹിതമായ അതിഭൗതികതയില്‍ നിന്നും ഉപരിപ്ലവമായ യുക്തിചിന്തയില്‍ നിന്നും നിരന്തരം മാറിക്കൊണ്ടിരുന്ന തത്ത്വചിന്താവ്യവസ്ഥകളില്‍ നിന്നും മോചിപ്പിച്ച് ദൈവശാസ്ത്രത്തെ നവീകരിക്കുകയെന്നതായിരുന്നു ഈ കൃതിയുടെ ലക്ഷ്യം.
 
"https://ml.wikipedia.org/wiki/ഫ്രീഡ്രിക്ക്_ഷ്ലയർമാഖർ" എന്ന താളിൽനിന്ന് ശേഖരിച്ചത്