"ഫ്രീഡ്രിക്ക് ഷ്ലയർമാഖർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
==ആദ്യരചനകള്‍==
 
കാല്പനികതയുമായുള്ള പരിചയം മനുഷ്യവികാരങ്ങള്‍ക്കും ഭാവനയ്ക്കും കൂടുതല്‍ പ്രാധാന്യം കല്പിക്കാന്‍ ഷ്ലയര്‍മാഖറെ പ്രേരിപ്പിച്ചു. [[ബാറൂക്ക് സ്പിനോസ|സ്പിനോസയുടേയും]] [[പ്ലേറ്റോ|പ്ലേറ്റോയുടേയും]] രചനകള്‍ പഠിച്ച അദ്ദേഹത്തെ ആ ചിന്തകന്മാര്‍ കാര്യമായി സ്വാധീനിച്ചു. പല മൗലികകാര്യങ്ങളിലും [[ഇമ്മാനുവേല്‍ കാന്റ്|കാന്റിനോട്]] വിയോജിച്ചെങ്കിലും കാന്റും ഷ്ലയര്‍മാഖറെ സ്വാധീനിച്ചു. ജക്കോബി, ഫിച്ചെ, ഷെല്ലിങ്ങ് എന്നിവരും അദ്ദേഹത്തെ ആകര്‍ഷിച്ചു. ഇക്കാലത്ത് ഷ്ലയര്‍മാഖറുടെ ചിന്തയ്ക്ക് സംഭവിച്ച ത്വരിതവികസനത്തിന്റെ ഫലമാണ് '''മതത്തിന്റെ പരിഷ്കൃതശത്രുക്കളോടുള്ള പ്രഭാഷണങ്ങള്‍''' (On Religion: Speeches to Its Cultured Despisers) '''ആത്മഗതങ്ങള്‍'''(Monologen) എന്നീ ഗ്രന്ഥങ്ങള്‍. ഇവയില്‍ ആദ്യത്തെ ഗ്രന്ഥത്തില്‍, മനുഷ്യപ്രകൃതിയെന്ന ദൈവികരഹസ്യത്തിന്റെ ഒഴിവാക്കാനാകാത്ത അംശങ്ങളിലൊന്നായി അദ്ദേഹം മതത്തെ ചിത്രീകരിച്ചു. ആ കൃതിയില്‍ അദ്ദേഹം മതത്തിന്റെ നിലവിലുള്ള വികൃതരൂപങ്ങളെ വേര്‍തിരിച്ചുകാട്ടുകയും യഥാര്‍ത്ഥധാര്‍മ്മികതയുടെ കാലാതിശയിയായ സ്വഭാവങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. പില്‍ക്കാലത്തെ അദ്ദേഹത്തിന്റെ ദൈവശാസ്ത്രവ്യവസ്ഥയുടെ സ്വഭാവം ഈ കൃതിയില്‍ തെളിഞ്ഞു. കാല്പനികര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്നവര്‍, യഥാര്‍ത്ഥ ധാര്‍മ്മികതയോട്, അവര്‍ സ്വയം കരുതുന്നതിനേക്കാള്‍ അടുപ്പമുള്ളവരാണെന്ന് ഈ കൃതിയില്‍ അദ്ദേഹം വാദിച്ചു. "അത്മഗതങ്ങള്‍" സന്മാര്‍ഗശാസ്ത്രത്തിലെ ഷ്ലയര്‍മാഖറുടെ പ്രകടനപത്രികയായിരുന്നു. അതില്‍ അദ്ദേഹം, വ്യക്തിസ്വാതന്ത്ര്യത്തേയും, മനസ്സും ഐന്ദ്രികലോകവും തമ്മിലുള്ള ബന്ധത്തേയും കുറിച്ചുള്ള സ്വന്തം ആശയങ്ങള്‍ അവതരിപ്പിക്കുകയും, തന്റെ സങ്കല്പത്തിലെ ആദര്‍ശവ്യക്തിയേയും ആദര്‍ശസമൂഹത്തേയും വരച്ചുകാട്ടുകയും ചെയ്തു.
 
==പാസ്റ്റര്‍, മറ്റൊരു കൃതി‍==
"https://ml.wikipedia.org/wiki/ഫ്രീഡ്രിക്ക്_ഷ്ലയർമാഖർ" എന്ന താളിൽനിന്ന് ശേഖരിച്ചത്