"പെരിയാർ കടുവ സംരക്ഷിത പ്രദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:பெரியார் தேசியப் பூங்கா
വരി 6:
 
== ചരിത്രം ==
 
തിരുവിതാം കൂർ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് 1886ൽ മദ്രാസ് ഗവണ്മെന്റുമായി ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിൽ പെരിയാറുനു കുറുകെ നിർമ്മിച്ച അണക്കെട്ടാണ് [[മുല്ലപ്പെരിയാര്‍ അണക്കെട്ട്‌]].കേരളത്തിലെ ആദ്യ വന്യജീവി സങ്കേതംതുടങ്ങുന്നതിന് ഹേതുവായത് ഈ അണക്കെട്ടിന്റെ നിർമ്മാ‍ണമാ‍ണ്.ധാരാളം മരങ്ങൾ നിറഞ്ഞ പ്രദേശത്താണ് അണക്കെട്ട് നിർമ്മിച്ചത്. മരങ്ങൾ മുറിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദ കോലാഹലം നിമിത്തം മൃഗങ്ങൾ അവിടം വിട്ടു പോകുമെന്നതിനാൽ മരങ്ങൾ അവിടെത്തന്നെ നിലനിർത്തി.സംഭരണി നിറഞ്ഞപ്പോൾ മൃഗങ്ങൾ അതിനു ചുറ്റും കേന്ദ്രീകരിക്കുകയും ചെയ്തു.1899ൽ പെരിയാർ തടാകതീരത്തെ വനപ്രദേശങ്ങൾ ഉൾപ്പെടുത്തി പെരിയാർ ലേക് റിസർവ്വ് രൂപീകരിച്ചു. 1931 ൽ ഭരണമേറ്റ [[ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ|ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ്]] വന്യജീവി സംരക്ഷണത്തിന് പ്രത്യേക താല്പര്യമെടുത്തു. അദ്ദേഹം 1933 ൽ എസ്.സി.എച്.റോബിൻസൺ എന്നയാളെ വനപാലകനായി നിയമിച്ചു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം 1934ൽ പെരിയാർ ലേക് റിസർവ്വിന്റെ ഒരു ഭാഗം '''നെല്ലിക്കാം‌പട്ടി''' എന്നപേരിൽ വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചു. കേരളത്തിലെ ആദ്യ വന്യജീവി സങ്കേതവും ഇതാണ്.1950 ൽ ഇത് [[പെരിയാര്‍ കടുവ സംരക്ഷിത പ്രദേശം|പെരിയാർ വന്യജീവി സങ്കേതമായി]].
 
[[1985]]-ല്‍ [[മുല്ലപ്പെരിയാര്‍ അണക്കെട്ട്‌]] നിര്‍മ്മിച്ചതോടു കൂടിയാണ്‌ ഈ പ്രദേശത്തിന്റെ ആധുനിക ചരിത്രം ആരംഭിച്ചത്‌. [[1899]]-ല്‍ തന്നെ ഈ പ്രദേശം തടാക സമീപ സംരക്ഷിതപ്രദേശമായി പ്രഖ്യാപിച്ചിരുന്നു. [[1933]]-ല്‍ [[എസ്‌.സി. എച്ച്‌. റോബിന്‍സണ്‍]] എന്ന വെള്ളക്കാരന്റെ തീരുമാനപ്രകാരം ഈ പ്രദേശത്തെ വിനോദസ്ഥലമായി(Game Sanctuary) പ്രഖ്യാപിക്കുകയും തുടര്‍ന്ന് ഒരു കൊല്ലത്തിനകം [[നെല്ലിക്കാംപട്ടി]] വിനോദ കേന്ദ്രമായിത്തീരുകയും ചെയ്തു. [[1950]]-ല്‍ പെരിയാര്‍ വന്യജീവി കേന്ദ്രം എന്ന പുതിയ രൂപാന്തരം പ്രാപിച്ചു. [[1978]] -ല്‍ പെരിയാര്‍ കടുവാ സംരക്ഷിതപ്രദേശം എന്ന നിലയിലേക്കുള്ള അറിയിപ്പുണ്ടാകുകയും നാലു കൊല്ലത്തിനു ശേഷം ദേശീയോദ്യാനം എന്നനിലയില്‍ കാതലായ പ്രദേശങ്ങളുടെ അറിയിപ്പുണ്ടാകുകയും ചെയ്തു. [[1991]]-ല്‍ ആന സംരക്ഷിത പ്രദേശം എന്ന പരിധിക്കുള്ളില്‍ പെടുത്തുകയും അഞ്ചു കൊല്ലത്തിനു ശേഷം പരിസ്ഥിതി പോഷണ പ്രദേശം എന്ന പരിധിക്കുള്ളില്‍ പെടുത്തുകയും ചെയ്തു. [[2001]]-ല്‍ കിഴക്കന്‍ പെരിയാര്‍, പടിഞ്ഞാറന്‍ പെരിയാര്‍ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി തിരിച്ചു.
 
"https://ml.wikipedia.org/wiki/പെരിയാർ_കടുവ_സംരക്ഷിത_പ്രദേശം" എന്ന താളിൽനിന്ന് ശേഖരിച്ചത്