"സംവാദം:ലൗ ജിഹാദ് വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 229:
ലൗ ജിഹാദിന്റെ പേരില്‍ ഒരു വിഭാഗം മുഴുവനും വൃത്തികെട്ടവരാണെന്ന് പ്രതീതി ഉണ്ടാക്കത്തവിധത്തിലുള്ള സംഘ പരിവാര്‍ ലേഖനങ്ങളുടേയും നേതാക്കളുടെ പ്രസ്ഥാവനകളേക്കാളും മതേതര ചിന്തയും പക്വതയും പുലര്‍ത്തുന്നവരുടെ നിരീക്ഷണവും വിലയിരുത്തലുമായിരിക്കണം ഉറവിടങ്ങള്‍ക്കാധാര മാക്കേണ്ടത്. കേരളത്തിലെ മുസ്ലിം സംഘടകള്‍ പലതും തങ്ങളുടേ സുചിന്തിതമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് ഒരു ഉദാഹരണം കാണുക[http://www.prabodhanam.net/html/issues/Pra_17.10.2009/editorial.pdf അന്വേഷണം നടക്കട്ടെ:പ്രബോധനം വാരികയുടെ മുഖക്കുറിപ്പ്]. അതുപോലെ മതേതര സംഘടനകളും നേതാക്കളും ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണം ഡി.വൈ.എഫ്,ഐ എന്ന സംഘടനയും വയലാര്‍ രവി, പിണറായി വിജയന്‍ എന്നിവരുടെ വിലയിരുത്തലും.
അതൊന്നും ആരും ലേഖനത്തില്‍ പരാമര്‍ശിക്കാതെ ക്ഷേത്രസമിതിയുടേയും ജന്മഭൂമിയുടേയും ഹിന്ദു ഐക്യവേദിയുടെയും ബി.ജെ.പി യുടേയും പ്രസ്ഥാവനകള്‍ക്കാണ്‌ മുന്‍ഗണന. കൂട്ടത്തില്‍ സത്യദീപത്തിലെ മുഖപ്രസംഗവും മാധ്യമത്തിലെ ലേഖന പരമ്പരയും ഇമാം കൗണ്‍സിലിന്റെ പ്രസ്ഥാവനയും ഉണ്ട് എന്നത് കാണാതെ പോകുന്നില്ല. പക്ഷേ അവയെ എല്ലാം ഒരറ്റടിക്ക് നിഷ്‌പ്രഭമാക്കാന്‍ പോന്നതാണ്‌ ക്ഷേത്രസമിതിയുടെയും ജന്മഭൂമിയുടെയും വിഷലിപ്തവും മതവിദ്വേഷം ഉണ്ടാക്കാന്‍ കാരണമായേക്കാവുന്നതുമായ ആരോപണങ്ങള്‍.--[[ഉപയോക്താവ്:Apibrahimk|Apibrahimk]] 16:34, 2 നവംബര്‍ 2009 (UTC)
:സുഹൃത്തേ വിക്കിപീഡിയ തീര്‍ത്തും സ്വതന്ത്രമായ ഒരു വിജ്ഞാനകോശമാണ്. മതേതരത്വം ജനാധിപത്യം തുടങ്ങിയ രാഷ്ട്രീയ വ്യവസ്ഥകള്‍ക്കുള്ള പരീക്ഷണവേദിയല്ല (അങ്ങിനെയാണെങ്കില്‍ എങ്ങനെയാണ് സൗദിഅറേബ്യക്കാര്‍ക്കും വിക്കി ഉപയോഗിക്കാനാകുക). ലൗ ജിഹാദ് ഒരു ആരോപണം എന്ന നിലയില്‍തന്നെയാണ് ലേഖനത്തില്‍ കൊടുത്തിരിക്കുന്നത്. ലൗ ജിഹാദിന്റെ പേരില്‍ ഒരു വിഭാഗം മുഴുവനും വൃത്തികെട്ടവരാണെന്ന് താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍ അത് ലേഖനത്തിന്റെ കുഴപ്പം ആകാന്‍ ഇടയില്ല. RSS, NDF, DYFI തുടങ്ങിയ സംഘടനകളെയെല്ലാം ഒരേ പോലെ കാണുന്നതാണ് വിക്കിപീഡിയ. കൂട്ടത്തില്‍ ഒരു കാര്യം സത്യദീപത്തില്‍ കൊടുത്തിരിക്കുന്നത് മുഖപ്രസംഗം അല്ല. ചീഫ് എഡിറ്ററുടെ അഭിപ്രായം മാത്രമാണ്. ആരോപണങ്ങളെ ആ രീതിയില്‍ തന്നെയാണ് കൊടുത്തിരിക്കുന്നത്. എല്ലാ കാര്യങ്ങളും മതത്തിന്റെ കണ്ണിലൂടെ മാത്രം കാണാതിരുന്നുകൂടെ സുഹൃത്തേ.--<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 17:31, 2 നവംബര്‍ 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:ലൗ_ജിഹാദ്_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൗ ജിഹാദ് വിവാദം" താളിലേക്ക് മടങ്ങുക.