"ഹിന്ദുകുഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
ബി.സി.ഇ. 330-ലെ [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലിന്റെ]] [[മീറ്റിയോറോളജിക്ക]] എന്ന ഗ്രന്ഥത്തിൽ ഹിന്ദുകുഷിനേയും [[ഹിമാലയം|ഹിമാലയത്തേയും]] ചേർത്ത് '''പാർനസോസ്''' എന്ന പേരിലാണ് പരാമർശിക്കുന്നത്. [[അലക്സാണ്ടർ|അലക്സാണ്ടറുടെ]] അധിനിവേശത്തിനു ശേഷം ഗ്രീക്കുകാർ പാർനസോസ് എന്നതിനു പകരം '''പാരോ പാമിസസ്''' എന്ന് മാറ്റി വിളിക്കുകയും ഈ പേര് ഹിന്ദുകുഷിന് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു<ref name=afghanI1/>.
 
അതുപോലെ ഈ മലനിരക്ക് തെക്കുകിഴക്കായുള്ള ഇന്നത്തെ [[കാബൂള്‍]] ഉള്‍പ്പെടുന്ന സമതലമേഖലക്ക് ബി.സി.ഇ. ആദ്യ സഹസ്രാബ്ദത്തില്‍ ഗ്രീക്കുകാര്‍ വിളീച്ചിരുന്ന പേരാണ് '''പാരോപനിസഡേ''' (paropanisadae)/'''പാരോപമിസഡേ''' എന്നത്. ഇറാനിയന്‍ വാക്കായ '''പാരാ-ഉപാരിസയേന''' (ഉപാരിസയേനക്കപ്പുറത്തുള്ള ദേശം) എന്ന വാക്കില്‍ നിന്നായിരിക്കണം പാരോപനിസഡേ എന്ന വാക്ക് വന്നതെന്ന് കരുതപ്പെടുന്നു. ഹിന്ദുക്കുഷിന്റെ പടിഞ്ഞാറേ അറ്റത്ത് [[ഹെറാത്]] നഗരത്തിന്റെ വടക്കും വടക്കുകിഴക്കുമായി അഫ്ഘാനിസ്ഥാനെ തുർൿമെനിസ്താനുമായി വേർതിരിക്കുന്ന മലനിരയെ ഇന്നും പാശ്ചാത്യഭൂമിശാസ്ത്രജ്ഞര്‍ [[പാരോപാമിസസ്]] നിരകള്‍ (paropamisus) എന്നാണ് വിളിക്കുന്നത്<ref name=afghans/><ref name=afghanI1/>.
 
അലക്സാണ്ടറുടെ കാലശേഷം ചില എഴുത്തുകാർ ഈ മലനിരയെ '''കോക്കാസസ്''' എന്നും '''ഇന്ത്യൻ കോക്കാസസ്''' എന്നും വിളിച്ചിരുന്നു. [[ഗ്രീക്ക് ഐതിഹ്യങ്ങൾ|ഗ്രീക്ക് ഐതിഹ്യങ്ങളിൽ]] ഭൂമിയുടെ അറ്റമായി കനക്കാക്കുന്ന മലയാണ് [[കോക്കാസസ്]]. അലക്സാണ്ടർ ഇതും മറികടന്നു എന്നു കാണിക്കത്തക്ക രീതിയിൽ അദ്ദേഹത്തെ പ്രസന്നനാക്കുന്നതിനായിരിക്കണം ഗ്രീക്ക് സൈനികർ ഈ മലനിരയെ കോക്കാസസ് എന്ന് വിളീച്ചത് എന്നു കരുതുന്നു<ref name=afghanI1/>.
ചൈനീസ് സഞ്ചാരിയായ [[ഷ്വാന്‍ സാങ്|ഷ്വാന്‍ സാങ്ങിന്റെ]] രേഖകളില്‍, ഹിന്ദുക്കുഷ് നിരകളെ '''പോളുവോക്സിന''' (poluoxina) എന്നാണ് പരാമര്‍ശിക്കുന്നത്<ref name=siyuki>Translation of the Si-Yu-Ki, Buddhist records of the westorn world by Samuel Beal (1884, Chapter II, Page 286)</ref>. ഇതും പുരാതന ഇറാനിയന്‍ നാമത്തോട് സാദൃശ്യം പുലര്‍ത്തുന്നതാണ്<ref name=afghans/>.
 
"https://ml.wikipedia.org/wiki/ഹിന്ദുകുഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്