"ഹിന്ദുകുഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
=== ഉപാരി സയേന ===
[[പ്രമാണം:Afghan_topo_en.jpg|right|thumb|300px|അഫ്ഘാനിസ്ഥാന്റെ ഭൂമിശാസ്ത്രഭൂപടം]]
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറാനികള്‍, ഈ മലനിരയെ '''ഉപാരി സയേന''' (upari saena) എന്നാണ് വിളീച്ചിരുന്നത്. [[പരുന്ത്|പരുന്തിനും]] മുകളില്‍ എന്നാണ് ഉപാരി സയേന എന്ന വാക്കിനര്‍ത്ഥം. പരുന്തിനും പറക്കാനാകാത്ത ഉയരത്തിലുള്ള മലകള്‍ എന്നു വിവക്ഷ<ref name=afghans/>.

ബി.സി.ഇ. 330-ലെ [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലിന്റെ]] [[മീറ്റിയോറോളജിക്ക]] എന്ന ഗ്രന്ഥത്തിൽ ഹിന്ദുകുഷിനേയും [[ഹിമാലയം|ഹിമാലയത്തേയും]] ചേർത്ത് '''പാർനസോസ്''' എന്ന പേരിലാണ് പരാമർശിക്കുന്നത്. [[അലക്സാണ്ടർ|അലക്സാണ്ടറുടെ]] അധിനിവേശത്തിനു ശേഷം ഗ്രീക്കുകാർ പാർനസോസ് എന്നതിനു പകരം '''പാരോ പാമിസസ്''' എന്ന് മാറ്റി വിളിക്കുകയും ഈ പേര് ഹിന്ദുകുഷിന് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു<ref name=afganI1/>.

അതുപോലെ ഈ മലനിരക്ക് തെക്കുകിഴക്കായുള്ള ഇന്നത്തെ [[കാബൂള്‍]] ഉള്‍പ്പെടുന്ന സമതലമേഖലക്ക് ബി.സി.ഇ. ആദ്യ സഹസ്രാബ്ദത്തില്‍ ഗ്രീക്കുകാര്‍ വിളീച്ചിരുന്ന പേരാണ് '''പാരോപനിസഡേ''' (paropanisadae) എന്നത്. ഇറാനിയന്‍ വാക്കായ '''പാരാ-ഉപാരിസയേന''' (ഉപാരിസയേനക്കപ്പുറത്തുള്ള ദേശം) എന്ന വാക്കില്‍ നിന്നായിരിക്കണം പാരോപനിസഡേ എന്ന വാക്ക് വന്നതെന്ന് കരുതപ്പെടുന്നു. ഹിന്ദുക്കുഷിന്റെ പടിഞ്ഞാറേ അറ്റത്ത് [[ഹെറാത്]] നഗരത്തിന്റെ വടക്കും വടക്കുകിഴക്കുമുള്ള ഭാഗങ്ങളെ ഇന്നും പാശ്ചാത്യഭൂമിശാസ്ത്രജ്ഞര്‍ [[പാരോപാമിസസ്]] നിരകള്‍ (paropamisus) എന്നാണ് വിളിക്കുന്നത്<ref name=afghans/>.
ചൈനീസ് സഞ്ചാരിയായ [[ഷ്വാന്‍ സാങ്|ഷ്വാന്‍ സാങ്ങിന്റെ]] രേഖകളില്‍, ഹിന്ദുക്കുഷ് നിരകളെ '''പോളുവോക്സിന''' (poluoxina) എന്നാണ് പരാമര്‍ശിക്കുന്നത്<ref name=siyuki>Translation of the Si-Yu-Ki, Buddhist records of the westorn world by Samuel Beal (1884, Chapter II, Page 286)</ref>. ഇതും പുരാതന ഇറാനിയന്‍ നാമത്തോട് സാദൃശ്യം പുലര്‍ത്തുന്നതാണ്<ref name=afghans/>.
 
=== ഹിന്ദു കുഷ് (ഹിന്ദുക്കളുടെ കൊലയാളി) ===
പതിനാലാം നൂറ്റാണ്ടിന്റെ ആദ്യത്തോടെയായിരിക്കണം ഈ മലനിരയെ ഹിന്ദുകുഷ് എന്നു വിളിക്കാന്‍ തുടങ്ങിയത്. ഹിന്ദുക്കളുടെ കൊലയാളി എന്നാണ് ഈ വാക്കിനര്‍ത്ഥം. 1330-ആമാണ്ടീല്‍ ഇവിടം സന്ദര്‍ശിച്ച, മൊറോക്കന്‍ സഞ്ചാരി [[ഇബ്ന്‍ ബത്തൂത്ത]], ഇതിനെ ഹിന്ദുകുഷ് എന്നാണ്‌ പരാമര്‍ശിക്കുന്നത്. ഈ മലനിരകളിലെ കഠിനമായ തണുപ്പും, മഞ്ഞും നിമിത്തം, ഇന്ത്യയില്‍ നിന്നും കൊണ്ടുവരുന്ന അടിമകള്‍ കൂട്ടത്തോടെ ഇവിടെ മരണമടയാറുണ്ടായിരുന്നു. ഹിന്ദുക്കളുടെ കൊലയാളി എന്ന് ഇതിനെ വിളിക്കാനുള്ള കാരണം ഇതാണെന്നാണ് ബത്തൂത്തയുടെ അഭിപ്രായം. എന്നാല്‍ ഹിന്ദുമല എന്നര്‍ത്ഥമുള്ള ഹിന്ദു കുഹ് എന്ന വാക്കിന് മാറ്റം സംഭവിച്ചാണ് ഹിന്ദുകുഷ് ആയതെന്നും അഭിപ്രായങ്ങളുണ്ട്<ref name=afghans/>
"https://ml.wikipedia.org/wiki/ഹിന്ദുകുഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്