"സി.പി.ഐ. (എം.എൽ.) പീപ്പിൾസ് വാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) അക്ഷരപ്പിശക് |
||
വരി 1:
{{unreferenced}}
1980 [[ഏപ്രില്‍ 22]]-ന് രൂപം കൊണ്ട സി.പി.ഐ. (എം.എല്‍. പീപ്പിള്‍സ് വാര്) [[എം.സി.സി.ഐ.]]-യുമായി ലയിച്ച് ഇന്ന് [[സി.പി.ഐ. മാവോയിസ്റ്റ്]] എന്ന പേരില്‍ അറിയപ്പെടുന്നു. [[ആന്ധ്രാപ്രദേശ്|ആന്ധ്രപ്രദേശിലെ]] കരിനഗര്‍ ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ പാര്‍ട്ടി പിന്നീട് വിവിധ സംസ്ഥാനങ്ങളിലേക്ക് അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 1998-ല്‍ [[ബിഹാര്‍]], [[ഝാര്‍ഖണ്ഡ്]] എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന [[സി.പി.ഐ. (എം.എല്‍. പാര്‍ട്ടി യൂനിറ്റി )]] എന്ന സംഘടന പീപ്പിള്‍സ് വാറില്‍ ലയിക്കുകയുണ്ടായി.
== പ്രവര്‍ത്തനങ്ങള്‍ ==
[[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിലെ]] പ്രമുഖ [[നക്സലൈറ്റ്]] നേതാവും [[സി.പി.ഐ. (എം.എല്‍.)]] (1977-പിരിച്ച് വിട്ടു) കേന്ദ്രകമ്മിറ്റിയിലെ അംഗവുമായിരുന്ന [[കൊണ്ടപ്പള്ളി സീതാരാമയ്യ]] ആയിരുന്നു ഈ പ്രസ്ഥാനത്തിനു രൂപം നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്കിടയിലും ആദിവാസി-കര്‍ഷകവിഭാഗങ്ങള്‍ക്കിടയിലും സ്വാധീനമുണ്ടാക്കാന്‍ ഈ പ്രസ്ഥാനത്തിന് സാധിച്ചിരുന്നു. ജന്മിമാരില് നിന്ന് പിടിച്ചെടുത്ത ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്യുകയും ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലികള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഈ പ്രസ്ഥാനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
2004-ല്‍ ആന്ധ്രപ്രദേശ് സര്‍ക്കാരുമായി നടത്തിയ സമാധാനചര്‍ച്ചകള്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പോലീസുമായും അര്‍ദ്ധസൈനികവിഭാഗങ്ങളുമായും വര്‍ഷങ്ങളോളം തുടര്‍ന്നു വന്ന ഏറ്റുമുട്ടലില്‍ ആയിരക്കണക്കിന് പീപ്പിള്‍സ് വാര് പ്രവര്‍ത്തകര്‍ മരണമടഞ്ഞിട്ടുണ്ട്.
1999 [[ഡിസംബര്‍ 22]]-ന് പോളിറ്റ് ബ്യൂറോ അംഗങ്ങളായ മഹേഷ്, മുരളി, ശ്യാം എന്നിവരെ ആന്ധ്രപ്രദേശ് പോലീസ് തട്ടി കൊണ്ടു പോയി വെടി വെച്ചു കൊല്ലുകയുണ്ടായി{{തെളിവ്}}. 2001-ല്‍ നടന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അഖിലേന്ത്യാജനറല്‍ സെക്രട്ടറിയായി ഗണപതി തിരഞ്ചെടുക്കപ്പെട്ടു.
2000 ഡിസംബര്‍ 22-ന് രൂപം കൊണ്ട പീപ്പിള്‍സ് വാറിന്റ സൈനികവിഭാഗമഅയ [[പീപ്പിള്‍സ് ഗറില്ല ആര്‍മി]] പോലീസിനും ജന്മിമാര്‍ക്കും അര്‍ദ്ധസൈനികവിഭാഗങ്ങള്‍ക്കും എതിരായി നിരവധി ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി.
== പുറത്തേക്കുള്ള കണ്ണികള്‍ ==
*[http://peoplesmarch.googlepages.com/ പീപ്പിള്‍സ് മാര്‍ച്ച്] വോയ്സ് ഓഫ് ഇന്ത്യന്‍ റവലൂഷന് (മാവോയിസ്റ്റ് അനുകൂല മാസിക)
*[http://maoistresistance.blogspot.com/ മാവോയിസ്റ്റ് റസിസ്റ്റ്ന്സ്] (മാവോയിസ്റ്റ് അനുകൂല ബ്ളോഗ്)
*[http://naxalrevolution.blogspot.com/ നക്സല്‍ റവലൂഷന്] (മാവോയിസ്റ്റ് അനുകൂല ബ്ളോഗ്)
*[http://bhumkal.blogspot.com/ ഭൂംകല്‍] (മാവോയിസ്റ്റ് അനുകൂല ബ്ളോഗ്)
*[http://video.google.com/videoplay?docid=-9187072564744509494&sour സി.പി.ഐ. മാവോയിസ്റ്റ് ചരിത്രം ( വീഡീയോ ) ]
{{അപൂര്‍ണ്ണം}}
[[വിഭാഗം:രാഷ്ട്രീയം]]
[[br:Strollad Komunour India (Marksour-Leninour) Brezel ar Bobl]]
[[en:Communist Party of India (Marxist-Leninist) People's War]]
[[es:Partido Comunista de la India (Marxista-Leninista) Guerra Popular]]
[[sv:Communist Party of India (Marxist-Leninist) People's War]]
|