"തൈത്തിരീയോപനിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
വരുണന്റെ പുത്രനായ ഭൃഗുവിന്റെ സത്യാന്വേഷണമാണ് ഈ വല്ലിയിലെ ആദ്യത്തെ ആറദ്ധ്യായങ്ങളില്‍. ബ്രഹ്മജ്ഞാനം ഉപദേശിച്ചു തരാന്‍ അയാള്‍ പിതാവിനോടാവശ്യപ്പെട്ടു. അന്ന-പ്രാണ-ചക്ഷു-ശ്രോത്ര-മനങ്ങളില്‍ എല്ലാത്തിന്റേയും ഉല്പത്തിയും ലക്ഷ്യവുമായ ബ്രഹ്മത്തെ അന്വേഷിക്കാന്‍ വരുണന്‍ പുത്രനെ ഉപദേശിച്ചു. എല്ലാത്തിന്റേയും ഉല്പത്തിയും അന്ത്യവുമായി കാണപ്പെട്ട അന്നമാണ് ബ്രഹ്മമെന്നായിരുന്നു ഭൃഗുഗിന്റെ ആദ്യത്തെ കണ്ടെത്തല്‍. അതു കേട്ടപ്പോള്‍ പിന്നെയും തപസ്സിലൂടെ അന്വേഷണം തുടരാന്‍ പിതാവ് അയാളെ ഉപദേശിച്ചു. അടുത്തതായി പ്രാണനേയും പിന്നെ മനസ്സിനേയും തുടര്‍ന്ന് അറിവിനേയും അയാള്‍ ബ്രഹ്മമായി കണ്ടപ്പോഴും, അന്വേഷണം തുടരാനാണ് പിതാവ് ഉപദേശിച്ചത്. ഒടുവില്‍ അയാള്‍ ആനന്ദമാണ് ബ്രഹ്മമെന്ന ശരിയായ അറിവിലെത്തി.
 
 
പക്ഷേ അന്നത്തിന്റെ പ്രാധാന്യം കുറച്ചുകാട്ടുകയല്ല ഈ അറിവ്‍. തുടര്‍ന്നുള്ള മൂന്നദ്ധ്യായങ്ങള്‍ അന്ന(ഭക്ഷണ)ത്തിന്റെ പുകഴ്ചയാണ്. ഭക്ഷണത്തെ ദുഷിക്കരുത്. അതിനെ നിരസിക്കരുത്. അത് വര്‍ദ്ധിപ്പിക്കുകയും ശേഖരിക്കുകയും ചെയ്യണം എന്നൊക്കെ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു.
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/തൈത്തിരീയോപനിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്