"ഹെഫ്തലൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
ഹെഫ്തലൈറ്റുകളുടെ സഹായത്തോടെ ഫിറൂസിന് 459-ആമാണ്ടിൽ സസാനിയൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിപദം ലഭ്യമായെങ്കിലും അധികനാളുകൾക്കു മുൻപേ ഫിറൂസും ഹെഫ്തലൈറ്റുകളും തമ്മിൽ യുദ്ധമാരംഭിച്ചു.
 
460, 70 ദശകങ്ങളിൽ കിഴക്കൻ ഭാഗങ്ങളിൽ മൂന്നു യുദ്ധങ്ങളെങ്കിലും ഫിറൂസ് നടത്തിയിട്ടുണ്ട്. ഇതിനിടയിൽ ഒരിക്കൽ ഫിറൂസിന്റെ പുത്രൻ കുബാധിനെ ഹെഫ്തലൈറ്റുകള്‍ ബന്ധിയാക്കി. വൻ‌തുക മോചനദ്രവ്യം നൽകിയാണ് ഇയാൾ മോചിപ്പിക്കപ്പെട്ടത്. യുദ്ധം ഇതിനു ശേഷവും തുടരുകയും ഫിറൂസ് കൊല്ലപ്പെടുകയും ചെയ്തു. ഇതിനു ശേഷമുള്ള കുറേ വർഷങ്ങളോളം സസാനിയന്മാർ ഹെഫ്‌തലൈറ്റുകൾക്ക് കപ്പം കൊടുത്തിരുന്നു<ref name=afghans10/>.
 
=== ഹിന്ദുകുഷിന്‌ തെക്കുവശത്തേക്കുള്ള വികാസം ===
തുടർന്ന് തങ്ങളുടെ മുൻ‌ഗാമികളായിരുന്ന ഷിയോണൈറ്റുകളേയും കിദാറൈറ്റുകളേയും ആദേശം ചെയ്ത് ഹിന്ദുകുഷിന് ഇരുവശവുമായി, ഏതാണ്ട് സിന്ധൂനദീതടം വരെയുള്ള പ്രദേശം ഹെഫ്‌തലൈറ്റുകൾ അധീനതയിലാക്കി. എങ്കിലും ഹിന്ദുകുഷിന് വടക്കുള്ള പ്രദേശം തന്നെയായിരുന്നു ഹെഫ്‌തലൈറ്റുകളുടെ ശക്തികേന്ദ്രം. ഇവരുടെ പുരാതനതലസ്ഥാനം തുഖാറിസ്താനിലെ വാർവലിസ് ആയിരുന്നു എന്നാണ് [[അൽ ബിറൂണി]] പറയുന്നത്. [[സലാങ് തുരങ്കം|സലാങ് തുരങ്കത്തിനു]] വടക്കുള്ള ഇന്നത്തെ [[ഖുണ്ടുസ്]] പട്ടണത്തിനടുത്തായിരിക്കണം ഈ സ്ഥലം എന്നാണ് കരുതപ്പെടുന്നത്.
"https://ml.wikipedia.org/wiki/ഹെഫ്തലൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്