"തൈത്തിരീയോപനിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
===ബ്രഹ്മാനന്ദവല്ലി===
 
മനുഷ്യജീവിതത്തിത്തെമനുഷ്യജീവിതത്തെ അതിലെ മണ്ഡലങ്ങളുടെ (കോശങ്ങളുടെ) അപഗ്രഥനത്തിലൂടെ വിശദീകരിക്കുകയാണ് ഈ വല്ലിയില്‍. ഭക്ഷണത്താലാണ് മനുഷ്യന്‍ ഉരുവാക്കപ്പെട്ടിരിക്കുന്നതെന്നും ഭക്ഷണമാണ് [[മനുഷ്യന്‍|മനുഷ്യനിലെ]] അടിസ്ഥാനവസ്തുവെന്നും (ആന്നാത്പുരുഷ:...പുരുഷോഽന്നരസമയ:) ആദ്യാദ്ധ്യായത്തില്‍ പറയുന്നു. തുടര്‍ന്ന് ഈ വിശകലനം, ഒന്നിനൊന്ന് ഉള്ളിലായി വരുന്ന പ്രാണന്‍, [[മനസ്സ്]], വിജ്ഞാനം എന്നിവയെ കടന്ന് ആനന്ദത്തിന്റെ മണ്ഡലത്തിലെത്തുന്നു. ഈ വല്ലിയിലെ എട്ടാം അദ്ധ്യായം, ബ്രഹ്മാനന്ദത്തെ മനുഷ്യനു പരിചയമുള്ള മറ്റാനന്ദങ്ങളുമായി താരതമ്യം ചെയ്ത് വിശദീകരിക്കുവാനുള്ള ശ്രമമാണ്.
 
{{Cquote|[[ആരോഗ്യം|ആരോഗ്യവും]] ശക്തിയും [[സൗന്ദര്യം|സൗന്ദര്യവും]] വിജ്ഞാനവും ഗുണശീലങ്ങളും സമ്പത്തും തികഞ്ഞ ഒരു യുവാവിന് പ്രാപ്തമായ ആനന്ദമാണ് മനുഷ്യാനന്ദത്തിന്റെ പരകോടി. സ്വര്‍ഗ്ഗത്തിലെ മനുഷ്യഗന്ധവര്‍വന്മാരുടെ ആനന്ദം ഇതിന്റെ ശതാതിശതം മടങ്ങാണ്. ദേവഗന്ധര്‍വന്മാരുടെ ആനന്ദം അതിന്റേയും ശതാതിശതം മടങ്ങാണ്. [[സ്വര്‍ഗം|സ്വര്‍ഗലോകം]] പ്രാപിച്ച പിതൃക്കളുടെ ആനന്ദമാകട്ടെ അതിലും ബഹുശതം മടങ്ങാണ്. ദേവജന്മം ലഭിച്ചവരുടെ ആനന്ദം അതിന്റേയും ബഹുശതം മടങ്ങും കര്‍മ്മദേവന്മാരുടെ ആനന്ദം പിന്നേയും അനേകശതം മടങ്ങുമാണ്. നിത്യദേവന്മാരുടെ ആനന്ദമാകട്ടെ അതിന്റേയും ശതാതിശതം മടങ്ങും [[ഇന്ദ്രന്‍|ഇന്ദ്രന്റെ]] ആനന്ദം അതിന്റേയും ശതാതിശതം മടങ്ങും ബൃഹസ്പദിയുടെ ആനന്ദം പിന്നേയും ബഹുശതം മടങ്ങും, പ്രജാപതിയുടെ ആനന്ദം അതിന്റേയും മടങ്ങുകളും ആണ്. ഒരു ബ്രഹ്മാനന്ദമാകട്ടെ പ്രജാപതിയുടെ ഒരാനന്ദത്തിന്റെ ബഹുശതം മടങ്ങാണ്.<ref name = "aro"/>}}
"https://ml.wikipedia.org/wiki/തൈത്തിരീയോപനിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്