"നക്ഷ് ഇ റുസ്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ref
No edit summary
വരി 2:
ഇറാനിൽ ഫാർസ് പ്രവിശ്യയിൽ പെർസെപോളിസിന് 12 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു പുരാവസ്തുകേന്ദ്രമാണ് നക്ഷ് ഇ റുസ്തം (പേർഷ്യൻ: نقش رستم). വിവിധ പുരാതനകാലഘട്ടങ്ങളിലെ ശിലാലിഖിതരേഖകളും, [[ഹഖാമനീഷിയൻ സാമ്രാജ്യം|ഹഖാമനീഷിയൻ ചക്രവർത്തിമാരുടെ]] ശവകുടീരങ്ങളും ഇവിടെ നിലകൊള്ളുന്നു.
 
ഇവിടത്തെ ഏറ്റവും പുരാതനമായ ശിലാചിത്രം, വിചിത്രമായ തലപ്പാവ് ധരിച്ച ഒരു മനുഷ്യന്റെ മങ്ങിയ ചിത്രമാണ്. ഇത് [[എലമൈറ്റ്|എലമൈറ്റുകളാണ്]] ഇത് രേഖപ്പെടുത്തിയതെന്ന് കരുതുന്നു. ഇത് ഒരു വലിയ ചിത്രത്തിന്റെ ഭാഗമായിരുന്നു. സസാനിയൻ[[സസാനിയന്‍ സാമ്രാജ്യം|സസാനിയന്‍ രാജാവായ]] ബ്രഹാം രണ്ടാമന്റെ കാലത്ത് ഈ ചിത്രത്തിന്റെ കുറേ ഭാഗവും നീക്കം ചെയ്യപ്പെട്ടു. ചിത്രത്തിലെ വിചിത്രമായ തലപ്പാവുകാരൻ, ഇറാനിയൻ ഐതിഹ്യങ്ങളിലേയും [[ഷാ നാമ|ഷാ നാമയിലേയും]] പ്രധാനകഥാപാത്രമായ [[റുസ്തം]] അഥവാ റോസ്തം ആണെന്ന് ഇറാനിയർ കരുതുന്നു. അതുവഴി '''റുസ്തമിന്റെ ചിത്രം''' എന്ന അർത്ഥമുള്ള '''നക്ഷ് ഇ റുസ്തം''' എന്ന പേര് ഈ സ്ഥലത്തിന് വരുകയും ചെയ്തു.
 
 
വരി 11:
 
വിവിധ [[സസാനിയൻ സാമ്രാജ്യം|സസാനിയൻ ചക്രവർത്തിമാരും]] തങ്ങളുടെ വിജയഗാഥകൾ വിവിധ ഭാഷകളിൽ ഇവിടെ കൊത്തിവച്ചിട്ടുണ്ട്. 262-ആമാണ്ടിൽ സസാനിയൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ അർദാശീറിന്റെ പുത്രനും പിൻ‌ഗാമിയുമായിരുന്ന ഷാപുർ ഒന്നാമന്റെ കല്‍പ്പനയിൽ ഇവിടെ ഒരു ത്രിഭാഷാലിഖിതം രേഖപ്പെടുത്തിയിട്ടുണ്ട്. പേർഷ്യൻ, പാർത്തിയൻ, ഗ്രീക്ക് എന്നിവയാണ് ഇതിലെ ഭാഷകൾ<ref name=afghans10>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 10-THe Reassertion of the Iranian West|pages=160|url=}}</ref>.
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/നക്ഷ്_ഇ_റുസ്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്