"വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം (മാനദണ്ഡങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
ഗുണനിലവാരത്തിലും ഉള്ളടക്കത്തിലും എല്ലാത്തരത്തിലും മികച്ചു നില്‍ക്കുന്ന ലേഖനങ്ങളാണ് വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തില്‍ വരേണ്ടത്. താഴെപ്പറയുന്ന നിബന്ധനകള്‍ പ്രാവര്‍ത്തികമാക്കിയവയായിരിക്കണം തിരഞ്ഞെടുത്ത ലേഖനങ്ങള്‍:
 
#'''സമഗ്രമായിരിക്കണം, ഭാഷാശുദ്ധിയുള്ളതായിരിക്കണം, വസ്തുനിഷ്ഠമായിരിക്കണം, നിഷ്പക്ഷമായിരിക്കണം.'''
'''
*ഭാഷാശുദ്ധി പ്രധാനമാണ്. വിജ്ഞാനകോശ നിലവാരമുള്ള ഭാഷ തിരഞ്ഞെടുത്ത ലേഖനത്തിന് അത്യാവശ്യമാണ്.
 
*വിഷയവുമായി ബന്ധപ്പെട്ട പ്രധാന വസ്തുതകള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കണം. എങ്കില്‍ മാത്രമേ ഒരു ലേഖനം സമ്പൂര്‍ണ്ണമാകുന്നുള്ളൂ.
 
*ലേഖനത്തിന്റെ ഉള്ളടക്കം വസ്തുതാപരമായ പിഴവുകള്‍ ഉള്ളതാകരുത്. വിശ്വസനീയമായ ഉറവിടങ്ങളെ ഉദ്ധരിച്ചും ആധാരപ്രമാണങ്ങള്‍ ശരിയായി സൂചിപ്പിച്ചും വസ്തുതകള്‍ വിശകലനം ചെയ്തു വേണം തിരഞ്ഞെടുത്ത ലേഖനങ്ങള്‍ തയാറാക്കേണ്ടത്.
 
*ലേഖനത്തിന്റെ അവതരണം ഏതെങ്കിലും പ്രത്യേക കാഴ്ചപ്പാടിന് കൂടുതല്‍ പ്രാമുഖ്യം നല്‍കിയുള്ളതായിരിക്കരുത്. കാഴ്ചപ്പാടുകളേക്കാള്‍ വസ്തുതകള്‍ക്കായിരിക്കണം മുന്‍‌ഗണന.
 
*വിക്കിപീഡിയ ലേഖകര്‍ തമ്മിലുള്ള തിരുത്തല്‍ യുദ്ധം അരങ്ങേറുന്ന ലേഖനങ്ങള്‍ തിരഞ്ഞെടുത്ത ഉള്ളടക്കമായി അവതരിപ്പിക്കാതിരിക്കുകയാണു നല്ലത്.
 
#'''വിക്കിപീഡിയ നിഷ്കര്‍ഷിക്കുന്ന ശൈലിയില്‍ എഴുതി അവതരിപ്പിക്കപ്പെട്ടതാകണം തിരഞ്ഞെടുത്ത ലേഖനങ്ങള്‍.'''
 
ആമുഖത്തില്‍ പ്രധാന വിഷയത്തിന്റെ രത്നച്ചുരുക്കം അവതരിപ്പിച്ചിരിക്കണം. ആമുഖം വായിച്ചുകഴിഞ്ഞും ലേഖനമെന്തിര്‍നെക്കുറിച്ചായിരിക്കും എന്ന സംശയം വായനക്കാരില്‍ അവശേഷിക്കരുത്.
 
#'''ലേഖനത്തെ കൂടുതല്‍ വ്യക്തമാക്കുന്നവിധത്തില്‍ വിഷയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങളും ഉണ്ടായിരിക്കണം'''.
 
#'''അനാവശ്യമായ വിവരങ്ങള്‍ ലേഖനത്തിലുണ്ടാകരുത്. പ്രധാന വിഷയത്തില്‍ നിന്നും വ്യതിചലിച്ചതുമാകരുത്'''.