"മാർഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[Image:Markion.jpg|thumb|സിനോപ്പിലെ മാര്‍ഷന്‍]]
 
ക്രിസ്തുവര്‍ഷം രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു ക്രൈസ്തവചിന്തകനാണ് '''മാര്‍ഷന്‍''' (Μαρκίων). പില്‍ക്കാലത്ത് ക്രൈസ്തവവിശ്വാസത്തിന്റെ മുഖ്യധാരയായിത്തീര്‍ന്ന നിലപാടുകളില്‍ നിന്ന് വേറിട്ടുനിന്ന ചിന്തകളുടെ പേരില്‍,<ref>[[തെര്‍ത്തുല്യന്‍]], ''മാര്‍ഷനെതിരെ'', ഏറെക്കുറെ സമകാലീനമെന്നു പറയാവുന്ന ഒരു വിമര്‍ശനം.</ref> വ്യവസ്ഥാപിതസഭ മാര്‍ഷനെ പാഷണ്ഡിയായി കണക്കാക്കി പുറന്തള്ളി. രണ്ടാം നൂറ്റാണ്ടിലും തുടര്‍ന്നു വന്ന ഏതാനും നൂറ്റാണ്ടുകളിലും, [[റോം]] കേന്ദ്രമാക്കി വളര്‍ന്നുവന്ന മുഖ്യധാരാസഭയുടെ നിലപാടുകള്‍ക്ക് മാര്‍ഷന്റെ സിദ്ധാന്തങ്ങള്‍ കനത്ത വെല്ലുവിളിയായിരുന്നു. മുഖ്യധാരാസഭയുടെ [[ത്രിത്വം|ത്രിത്വാധിഷ്ഠിതവിശ്വാസമായി]] പിന്നീട് പരിണമിച്ച ആദിമക്രിസ്തുശാസ്ത്രത്തോട് ഒത്തുപോകാത്ത ദൈവശാസ്ത്രം പ്രചരിപ്പിച്ചതിന്, ആദ്യകാലസഭാപിതാക്കള്‍ മാര്‍ഷനെ നിശിതമായി വിമര്‍ശിച്ചു; അവരുടെ നിലപാടുകളാണ് ഇന്ന് [[ക്രിസ്തുമതം|ക്രിസ്തുമതത്തില്‍]] മുന്നിട്ടുനില്‍ക്കുന്നത്. ക്രൈസ്തവസഭയുടെ ചരിത്രത്തിലെ ഏറ്റവും അറിയപ്പെടുന്ന "പാഷണ്ഡികളില്‍" ഒരാളായ അദ്ദേഹം, വ്യവസ്ഥാപിത [[ക്രിസ്തുമതം|ക്രിസ്തുമതത്തിന്റെ]] എല്ലാ എല്ലാ ശാഖകള്‍കള്‍ക്കും അസ്വീകാര്യനായിത്തീര്‍ന്നു. ആദ്യകാലസഭാ പിതാക്കളില്‍ ഒരാളായിരുന്ന സ്മിര്‍നായിലെ പോളിക്കാര്‍പ്പ് മാര്‍ഷനെ, "സാത്താന്റെ ആദ്യജാതന്‍ആദ്യജാതന്"‍(first born of Satan) എന്ന് വിശേഷിപ്പിച്ചതായി കരുതപ്പെടുന്നു. <ref>ഐറേനിയസ്, ''പാഷണ്ഡികള്‍ക്കെതിരെ'', III.3.4.).</ref>
 
 
"https://ml.wikipedia.org/wiki/മാർഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്