"വിനിമയാപഗ്രഥനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 175:
 
സ്ഥിരീകൃതമായ നിലപാടുകള്‍ ദൃഢമാക്കാനുതകുന്നതുകൊണ്ടാണ്, നേരംകൊല്ലികളും സ്ഥിരീകൃതമായിത്തീര്‍ന്നത് (Stereotyped). നേരംകൊല്ലികളും കര്‍മ്മങ്ങളും പലപ്പോഴും ഇടകലര്‍ന്നാണ് സംഭവിക്കുന്നത്. അതുകൊണ്ട് അവ വേര്‍തിരിച്ചറിയുക പലപ്പോഴും അത്ര ഏളുപ്പമല്ല.
 
== ജീവിതനിലപാടുകള്‍ ==
(Life Positions)
 
എല്ലാ മനുഷ്യരും നന്നേ ചെറുപ്പത്തില്‍, അവനവനെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ഒരു പൊതുവായ അഭിപ്രായം രൂപീകരിക്കുന്നു. ബോധപൂര്‍വമായിട്ടല്ല, ഇത്തരം അഭിപ്രായമെടുക്കുന്നത്. എന്തെന്നാല്‍, ഈ ധാരണ രൂപപ്പെടുന്നത് യുക്തിയോടെ ചിന്തിച്ച്, തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവു നേടുന്നതിനു മുന്‍പാണ്. നാലുവിധത്തിലാണ് ഈ അഭിപ്രായം‍‍, അല്ലെങ്കില്‍ ''ജിവിതനിലപാട്‍'' (Life Position) എടുക്കുന്നത്. അവ താഴത്തെ പട്ടികയില്‍ കാണിച്ചിരിക്കുന്നു.
 
<blockquote>
{| class="wikitable"
|-
| (1) '''ഞാന്‍ നല്ലത്, നിങ്ങള്‍ മോശമാണ്''' <br /> (I am OK, You are not OK)
| (2) '''ഞാനും നല്ലത്, നിങ്ങളും നല്ലത്''' <br /> (I am OK, You are OK)
|-
| (3) '''ഞാന്‍ മോശമാണ്, നിങ്ങളും മോശമാണ്''' <br /> (I am not OK, You are not OK)
| (4) '''ഞാന്‍ മോശമാണ്, നിങ്ങളാണു നല്ലത്''' <br /> (I am not OK, You are OK)'''
|}
</blockquote>
 
ബാല്യകാലത്തെ ചുറ്റുപാടുകളും അനുഭവങ്ങളും ആണ് ഒരാളുടെ നിലപാടുകളെ സ്വാധീനിക്കുന്ന പ്രധാന ഘടകം. പിന്നീട്, ഈ നിലപാട് അയാളുടെ പെരുമാറ്റത്തെയും അയാളുടെ ഭാവി ജീവിതത്തെയും സ്വാധീനിക്കും.
 
 
 
 
== അവലംബം ==
"https://ml.wikipedia.org/wiki/വിനിമയാപഗ്രഥനം" എന്ന താളിൽനിന്ന് ശേഖരിച്ചത്