"ഉപഭാഷാവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) .
വരി 4:
 
‘[[കൊടുന്തമിഴ്|കൊടുന്തമിഴെന്നപോലെ]] മലയാളവും [[ചെന്തമിഴ്|ചെന്തമിഴിന്റെ]] ഉപഭാഷയാണെന്ന്’ മലയാളഭാഷയെക്കുറിച്ചുള്ള തന്റെ ലേഖനത്തില്‍ <ref>Dissertation on the Malayalam language - Indian antiquery 7; 1878 P.274-287</ref> എല്ലിസ് പരാമര്‍ശിക്കുന്നു. “മലയാളത്തിന്റെ സവിശേഷസ്വഭാവം അതിനെ ഒരു വേറിട്ട ഭാഷയാക്കി മാറ്റുകയും തമിഴില്‍നിന്ന് ഉദ്ഭവിച്ച മറ്റെല്ലാ ഉപഭാഷകളില്‍നിന്നും സവിശേഷരീതിയില്‍ വിവേചിപ്പിക്കുകയും ചെയ്യുന്നു.“ എന്നും.<!-- ക്രിയയില്‍ പുരുഷപ്രത്യയം ഉപയോഗിക്കുന്നില്ല എന്നതാണ് മറ്റു സജാതീയഭാഷകളില്‍നിന്നുള്ള പ്രധാനവ്യത്യാസമെന്നും തമിഴിന്റെ തെറ്റായ ഉച്ചാരണമാണ് മലയാളം എന്ന് പറഞ്ഞുകൂടാ എന്നും അദ്ദേഹം പറയുന്നു. തമിഴിനും മലയാണ്മയ്ക്കുമുള്ള സ്വനപരമായ പ്രധാനവ്യത്യാസങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പില്‍ക്കാലത്ത് കേരളപാണിനി [[ആറു നയങ്ങള്‍|‍ആറുനയങ്ങളായി]] വിവരിച്ചവയില്‍ പുരുഷഭേദനിരാസം, സ്വരസംവരണം, താലവ്യാദേശം, അനുനാസികാതിപ്രസരം എന്നിവയെ വ്യക്തമായി വിവരിക്കുന്നുണ്ട് എല്ലിസ് ഈ ലേഖനത്തില്‍. -->
ഭാഷോല്പത്തിയെക്കുറിച്ചുള്ള ഗുണ്ടര്‍ട്ടിന്റെ പരാമര്‍ശങ്ങളിലൊന്ന് [[മലയാളഭാഷാവ്യാകരണം|മലയാളഭാഷാവ്യാകരണത്തിലേതാണ്‌]]. “മലയാളഭാഷ ദ്രമിളം എന്നുള്ള തമിഴിന്റെ ഒരു ശാഖയാകുന്നു. അത് [[തെലുങ്ക്]], [[കന്നട|കര്‍ണ്ണാടകം]], [[തുളു]], [[കൊടകുഭാഷ|കുടക്]] മുതലായ ശാഖകളെക്കാള്‍ അധികം തമിഴരുടെ സൂത്രങ്ങളോട് ഒത്തുവരുകയാല്‍ ഉപഭാഷയത്രേ; എങ്കിലും ബ്രാഹ്മണര്‍ ഈ കേരളത്തെ അടക്കിവാണ് അനാചാരങ്ങളെ നടപ്പാക്കി നാട്ടിലെ ശൂദ്രന്മാരുമായി ചേര്‍ന്നുപോയതിനാല്‍ സംസ്കൃതശബ്ദങ്ങളും വാചകങ്ങളും വളരെ നുഴഞ്ഞുവന്നു ഭാഷയുടെ മൂലരൂപത്തെ പല വിധത്തിലും മാറ്റിയിരിക്കുന്നു.”<ref>ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, മലയാളഭാഷാവ്യാകരണം(1851) </ref>, എന്നാണ് അദ്ദേഹം പറയുന്നത്. “വിഭിന്നഭാഷകളെന്നതിനെക്കാള്‍ [[ദ്രാവിഡഭാഷാഗോത്രം|ദ്രാവിഡഗോത്രത്തിലെ]] ഒരേ അംഗത്തിന്റെ ഉപഭാഷകളെന്നനിലയിലാണ് ഈ രണ്ടുഭാഷകള്‍ പഴയകാലത്ത് വേര്‍തിരിയുന്നത്.” <ref>ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, മലയാളം-ഇംഗ്ലീഷ് നിഘണ്ടു [ http://books.google.co.in/books?id=LNugUcMSSzcC&pg=PT40#v=onepage&q=&f=false ഗൂഗിള്‍ ഗ്രന്ഥശേഖരത്തില്‍]</ref>, എന്ന് അദ്ദേഹം തന്റെ [[ഗുണ്ടര്‍ട്ട് നിഘണ്ടു|നിഘണ്ടുവില്‍]] വിവരിക്കുന്നു.
 
[[ദ്രാവിഡഭാ‍ഷകളുടെ അഥവാ ദക്ഷിണേന്ത്യന്‍ ഭാഷാകുടുംബത്തിന്റെ താരതമ്യവ്യാകരണം|താരതമ്യവ്യാകരണത്തില്‍]] കാള്‍ഡ്വല്‍ പറയുന്നു: “എന്റെ അഭിപ്രായത്തില്‍, മലയാളം തമിഴിന്റെ അതിപ്രാ‍ചീനമായ ഒരു ശാഖ(a very ancient offshoot)യാണ് . [[പുരുഷഭേദനിരാസം]]കൊണ്ടും സംസ്കൃതപദബാഹുല്യം‌കൊണ്ടും ആണ് ഇപ്പോള്‍ അത് മുഖ്യമായും തമിഴില്‍നിന്നും വേര്‍തിരിഞ്ഞുനില്‍ക്കുന്നത്. അതുകൊണ്ട് മലയാളത്തെ [[ദ്രാവിഡഭാഷാഗോത്രം|ദ്രാവിഡഗോത്രത്തില്‍പ്പെട്ട]] ഒരു സ്വതന്ത്രഭാഷയെന്നു കല്പിക്കുന്നതിനെക്കാള്‍ തമിഴിന്റെ ഒരുപഭാഷയെന്നു കരുതുകയാണ് ഭേദം. ..... ആദ്യം തമിഴ്-മലയാളങ്ങള്‍ തമ്മിലുള്ള അകല്‍ച്ച വളരെ നിസ്സാരമായിരുന്നെങ്കിലും അത് പടിപടിയായി വര്‍ദ്ധിച്ച്, ഇപ്പോള്‍ മലയാളം തമിഴിന്റെ ഉപഭാഷ എന്ന നിലയില്‍നിന്ന് വളര്‍ന്ന് സഹോദരീഭാഷയെന്നനിലയിലെത്തിക്കഴിഞ്ഞുവെന്ന വസ്തുത ഇന്ന് ആര്‍ക്കും ചോദ്യം ചെയ്യാവുന്നതല്ല. എന്നാല്‍ ആരംഭത്തില്‍ ഒരു സഹോദരിയായിട്ടല്ല പുത്രിയായിത്തന്നെ അതിനെ ഗണിക്കേണ്ടതാണെന്നാണ് എന്റെ അഭിപ്രായം. ഏറെ മാറ്റംവന്ന ശാഖ എന്ന് വിവരിക്കുകയായിരിക്കും ഉത്തമം.”<ref>റോബര്‍ട്ട് കാള്‍ഡ്വല്‍, ദ്രാവിഡഭാഷാവ്യാകരണം(1856), വിവ: എസ്.കെ. നായര്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 1973 പു.20-21 [http://books.google.co.in/books?id=5PPCYBApSnIC&pg=PA18&dq=%22Malayajam+being,+as+I+conceive,+a+very+ancient+offshoot+of+Tamil%22&ei=BZunSrUji9Q05YOJkwo#v=onepage&q=%22Malayajam%20being%2C%20as%20I%20conceive%2C%20a%20very%20ancient%20offshoot%20of%20Tamil%22&f=false ഗൂഗിള്‍ ഗ്രന്ഥശേഖരത്തില്‍ (ഇം.)]</ref> [[എ.ആര്‍. രാജരാജവര്‍മ്മ|എ.ആറാണ്‌]] [[കേരളപാണിനീയം]] എന്ന വ്യാകരണഗ്രന്ഥത്തിന്റെ പീഠികയിലൂടെ കാള്‍ഡ്വലിന്റെ ഈ ആശയം [[ആറു നയങ്ങള്‍]] കൊണ്ട് സിദ്ധാന്തവത്കരിക്കുന്നത് .
വരി 10:
തമിഴ് ആദ്യം മലയാളത്തിന്റെ മാതാവും പിന്നീട് സഹോദരിയുമാകുന്നുവെന്ന കാള്‍ഡ്വലിന്റെ കല്പനതന്നെ മലയാളഭാഷാചരിത്രകര്‍ത്താവായ [[സര്‍വ്വാധികാര്യക്കാര്‍ പി. ഗോവിന്ദപിള്ള|സര്‍വ്വാധികാര്യക്കാര്‍ പി. ഗോവിന്ദപിള്ളയും]] ഏ.ആറും ഉപയോഗിക്കുന്നുണ്ട്. “മലയാളഭാഷയുടെ മാതൃസ്ഥാനം വഹിച്ചിരിക്കുന്നത് തമിഴുതന്നെ അത് നിസ്സംശയമാകുന്നു. എന്നാല്‍ മലയാളം അന്യസംസര്‍ഗ്ഗംകൊണ്ടും മറ്റും പ്രാപ്തിയായി യൌവനം വന്ന സമയം അതിനും തമിഴിനും തമ്മിലുള്ള ബന്ധം സഹോദരീത്വമായിത്തീര്‍ന്നിരിക്കുന്നു.”<ref>പി. ഗോവിന്ദപ്പിള്ള, മലയാളഭാഷാചരിത്രം (1881),സാഹിത്യപ്രവര്‍ത്തകസഹകരണസംഘം,1960</ref> എന്നത് മാത്രമാണ് മലയാളഭാഷോല്പത്തിയെക്കുറിച്ച് ഗോവിന്ദപ്പിള്ളയുടെ പ്രസക്തമായ വാദം. “കലിയുഗം ആരംഭിച്ചതിനു മുന്‍പുതന്നെ മലയാളഭാഷ തമിഴില്‍നിന്ന് വേര്‍പ്പെട്ടുപോയി.”, “മലയാളഭാഷയില്‍ പദ്യങ്ങള്‍ പരശുരാമന്റെ കാലം മുതല്‍ക്കേ നടപ്പുണ്ടായിരുന്നു” എന്നിങ്ങനെ അയുക്തികമാണ് അദ്ദേഹത്തിന്റെ മറ്റു നിരീക്ഷണങ്ങള്‍.
 
“പലവക [[കൊടുന്തമിഴ്|കൊടുന്തമിഴുകള്‍]] ഉണ്ടായിരുന്നതില്‍ ഒന്നാണ് നമ്മുടെ മലയാളമായിത്തീര്‍ന്നത്.”<ref>ഏ.ആര്‍. രാജരാജവര്‍മ്മ, കേരളപാണിനീയം-പീഠിക</ref> എന്നാണ് ഏ.ആര്‍. രാജരാജവര്‍മ്മയുടെ സിദ്ധാന്തം. കാള്‍ഡ്വലിന്റെ വാദത്തെ പിന്‍പറ്റുകയായിരുന്നെങ്കിലും സൂക്ഷ്മാംശത്തില്‍ ഭാഷാപരിണാമത്തെക്കുറിച്ച് പഠിക്കുന്ന ഈ സിദ്ധാന്തം '''കൊടുന്തമിഴ് വാദം''' എന്ന പ്രത്യേകസംജ്ഞയില്‍ അറിയപ്പെടുന്നു. [[പന്തിരുനിലം|പന്ത്രണ്ടു ദേശങ്ങളില്‍]] നടപ്പുണ്ടായിരുന്ന കൊടുന്തമിഴില്‍നിന്ന് [[കേരളം|കേരളഖണ്ഡത്തില്‍]] ഉള്‍പ്പെട്ട കുട്ടം, കുടം, കര്‍ക്കാ, വേണ്‍, പൂഴി എന്നീ നാടുകളിലെ ഭാഷാഭേദം മലയാളമായി പരിണമിക്കാനുണ്ടായ കാരണങ്ങള്‍ മൂന്നാണ് -1.മലയാ‍ളദേശത്തിന്റെ കിടപ്പ് കിഴക്കേ അതിര്‍ത്തിമുഴുവന്‍ വ്യാപിക്കുന്ന പര്‍വ്വതപംക്തികൊണ്ട് മറ്റു തമിഴുനാടുകളില്‍നിന്ന് വേര്‍പെട്ട് ഒറ്റതിരിഞ്ഞായിപ്പോയത്. 2.മറുനാട്ടുകാര്‍ക്കില്ലാത്ത പല വിശേഷവിധികളും (മരുമക്കത്തായം, മുന്‍‌കുടുമ, വലത്തോട്ടുള്ള മുണ്ടുടുപ്പ്) മലയാളത്തുകാര്‍ക്കുണ്ടായിരുന്നതിനാല്‍ അവര്‍ക്ക് ഒരു പ്രത്യേകസംഘമായിത്തിരിയാനുണ്ടായ സൌകര്യം. 3.നമ്പൂതിരിമാരുടെ പ്രാബല്യവും ആര്യദ്രാവിഡസംസ്കാരവും. മലയാളഭാഷ തമിഴില്‍നിന്ന് വ്യത്യാസപ്പെടുന്ന ആറ് പ്രധാന വ്യത്യാസങ്ങളെ [[അനുനാസികാതിപ്രസരം]], [[താലവ്യാദേശം]], [[സ്വരസംവരണം]], [[പുരുഷഭേദനിരാസം]], [[ഖിലോപസംഗ്രഹം]], [[അംഗഭംഗം]] എന്നിങ്ങനെ ആറു നയങ്ങളായി അദ്ദേഹം ആവിഷ്കരിച്ചു. ഈ ഭാഷാപരിണാമത്തെ അദ്ദേഹം മൂന്നു ഘട്ടങ്ങളായി തിരിക്കുകകൂടി ചെയ്യുന്നു:കരിന്തമിഴുകാലം(കൊല്ലം 1-500; ക്രിസ്തു 825-1325), മലയാണ്മക്കാലം(കൊല്ലം 500-800; ക്രിസ്തു 1325-1625), മലയാളക്കാലം(കൊല്ലം 800 മുതല്‍; ക്രിസ്തു 1625 മുതല്‍) എന്നിങ്ങനെ. കേരളപാണിനിയുടെ സിദ്ധാന്തത്തെ പില്‍ക്കാലപണ്ഡിതര്‍ മിക്കവാറും സമ്മതിച്ചതാണ്. [[ശൂരനാട്ട് കുഞ്ഞന്‍പിള്ള]]<ref>ശൂരനാട്ട് കുഞ്ഞന്‍പിള്ള, കൈരളീസമക്ഷം</ref>, [[എം. ലീലാവതി]]<ref>എം. ലീലാവതി, മലയാളകവിതാസാഹിത്യചരിത്രം</ref> [[എന്‍.ആര്‍. ഗോപിനാഥപിള്ള]]<ref>എന്‍.ആര്‍. ഗോപിനാഥപിള്ള, അന്വേഷണം, സാ.പ്ര.സ.സം, കോട്ടയം, 1974, പു.199</ref> [[ടി.എം. ചുമ്മാര്‍]]<ref>ടി.എം. ചുമ്മാര്‍, ഭാഷാഗദ്യസാഹിത്യചരിത്രം, സാ.പ്ര.സ.സം, കോട്ടയം, 1955, പു.142</ref> തുടങ്ങിയവര്‍ ഉദാഹരണം. കൊടുന്തമിഴല്ല, ചെന്തമിഴു തന്നെയായിരുന്നു മലയാളമായി പരിണമിച്ചത് എന്നൊരഭിപ്രായഭേദം [[ഇളംകുളം കുഞ്ഞന്‍പിള്ള]] പ്രകടിപ്പിക്കുന്നു<ref>ഇളംകുളം കുഞ്ഞന്‍പിള്ള, മലയാള ഭാഷയുടെ വികാസപരിണാമങ്ങള്‍, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം</ref> . കൊടുന്തമിഴ് വാദത്തെ അംഗീകരിക്കുന്നുവെങ്കിലും പരിണാമകാലത്തെ സംബന്ധിച്ച അഭിപ്രായഭേദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
 
"കേരളത്തിലെ ദേശ്യഭേദമായ കൊടുന്തമിഴിന്റെ പരിണതരൂപമാണ് ആധുനികമലയാളം" എന്ന് [[മലയാളസാഹിത്യചരിത്രസംഗ്രഹം]] എഴുതിയ [[പി. ശങ്കരന്‍ നമ്പ്യാര്‍|പി. ശങ്കരന്‍ നമ്പ്യാരും]] ഏ.ആറിനോട് യോജിക്കുന്നുണ്ടെങ്കിലും തമിഴ്-മലയാളങ്ങള്‍ ഒരു പൊതുപൂര്‍വ്വദശയില്‍നിന്ന് വെവ്വേറെ ഉരുത്തിരിഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം<ref>പി. ശങ്കരന്‍ നമ്പ്യാര്‍, മലയാളസാഹിത്യചരിത്രസംഗ്രഹം(1922), ഡി.സി.ബുക്സ്, കോട്ടയം, 1997</ref>. അദ്ദേഹത്തിന്റെ വാദഗതി അതിനാല്‍ [[പൂര്‍വ്വ തമിഴ്-മലയാളവാദം|പൂര്‍വ്വ തമിഴ്-മലയാളവാദത്തോടാണ്]] അടുത്തുനില്‍ക്കുന്നത്; പൂര്‍വ്വമദ്ധ്യകാലതമിഴില്‍ നിന്നാണ് മലയാളം ഉണ്ടായതെന്ന് വാദിച്ച [[എല്‍.വി. രാമസ്വാമി അയ്യര്‍|എല്‍.വി. രാമസ്വാമി അയ്യരുടെ]] വാദവും<ref>L.V. Ramaswami Ayyar, The Evolution of Malayalam Morphology(1936), Kerala Sahitya Akademi, Thrissur, 1993, P.168-178</ref>.
"https://ml.wikipedia.org/wiki/ഉപഭാഷാവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്