"ഇടയ്ക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Musical-instrument-stub
വരി 1:
[[ചിത്രം:Idakka-1 crop.jpg|thumb|200px|ഇടക്കവായന]]
 
ഒരു മേളവാദ്യമാണ് '''ഇടയ്ക്ക'''. [[പഞ്ചവാദ്യം]], [[ഇടയ്ക്ക പ്രദക്ഷിണം]], [[അഷ്ടപദി]], [[കൊട്ടിപാടിസേവ]] എന്നിവയില്‍ ‍ ഇടയ്ക്ക ഒരു പ്രധാന വാദ്യമാണ്. ഇടയ്ക്കയുടെ കുറ്റിയ്ക്ക് [[ഉടുക്ക്|ഉടുക്കിന്റെ]] കുറ്റിയേക്കാള്‍ അല്പം കൂടി വലുപ്പം ഉണ്ട്. കുറ്റിക്ക് ഇരുഭാഗത്തും ഏരയോ കുതിരവാലോ ഇരുവരിയായി കെട്ടും. കുറ്റിയേക്കാള്‍ വളരെ വലുപ്പം കൂടിയതാണ് വട്ടങ്ങള്‍. ഒതളി എന്ന് പറയുന്ന പശുവിന്‍റെ കരള്‍ത്തൊലിയാണ് ഇടക്കയുടെ വട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. നൂല്‍ച്ചരടിട്ടാണ് മുറുക്കുന്നത്. ശബ്ദനിയന്ത്രണത്തിന്‌‍ അറുപത്തിനാല്‌‍ പൊടിപ്പുകളുലള്ള നാല്‌‍ ഉരുള്‍മമരക്കഷ്ണങ്ങള്‍ ഇതില്‍ ഉപയോഗിക്കുന്നു. കുറ്റിയുടെ മദ്ധ്യത്തില്‍ ഇട്ടിട്ടുള്ള ചരട് കൂട്ടിപ്പിടിച്ച്, കൈയമര്‍ത്തി ചെറിയ വളഞ്ഞ കോല്‍ ഉപയോഗിച്ചാണ് വായിക്കുന്നതും ശബ്ദം നിയന്ത്രിക്കുന്നതും.
 
ഏകദേശം ഒന്നര അടി നീളവും മധ്യത്തില്‍ നാലിന്ഞും അഗ്രങ്ങളില്‍ ആറ് ഇന്ജുമ് വ്യാസമുള്ള ഒരു മര കുറ്റി. ഒരടി വ്യാസമുള്ള വളയങ്ങളില്‍ ഉറപ്പിച്ചിട്ടുള്ള തോലുകള്‍ ഇതിന്റെ രണ്ടു ഭാഗത്മുന്ട്‌. ഇവ തമ്മില്‍ ചരട് കൊണ്ടു കോര്‍ത്ത്‌ കെട്ടിയിരിക്കുന്നു. ഒരു ചെറിയ കോല് കൊണ്ടു ആ തോലില്‍ തട്ടുംബോഴാണ്ശബ്ദമുണ്ടാവുന്നത്. ഇടതു കൈ കൊണ്ടു ചരടുകളെ മുറുക്കുകയും അയയ്ക്കുകയും ചെയ്യുന്നതിനനുസരിച്ച് നാദത്തില്‍ വ്യത്യാസം ഉണ്ടാവുന്നു. ഇങ്ങനെ വിവിധ സ്വര സ്ഥാനങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയുന്ന ഒരു തുകല്‍ വാദ്യമാണിത്.
സോപാന സംഗീതം, കഥകളി, പഞ്ചവാദ്യം, മോഹിനിയാട്ടം, കൂത്ത് എന്നിവയ്ക്കും സിനിമ പാട്ടുകളിലും ഇടയ്ക്ക ഉപയോഗിക്കാറുണ്ട്. സോപാന സംഗീത കലാകാരനായ ഞെരളത്ത് രാമ പൊതുവാള്‍ ഇടയ്ക്കയെ ജനകീയമാക്കിയ പ്രമുഖ വ്യക്തിയാണ്.
 
{{Musical-instrument-stub}}
{{അപൂര്‍ണ്ണം}}
{{കേരളത്തിലെ വാദ്യങ്ങള്‍}}
{{Category:സംഗീതം}}
"https://ml.wikipedia.org/wiki/ഇടയ്ക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്