"ജെയിംസ് ബോസ്‌വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73:
 
ബോസ്വെലിനെപ്പോലൊരാള്‍ക്ക് ഇത്ര മഹത്തായൊരു കൃതി എങ്ങനെ എഴുതാന്‍ കഴിഞ്ഞെന്ന ചോദ്യം പലപ്പോഴും ഉന്നയിക്കപ്പെടാറുണ്ട്. മക്കാളേ പ്രഭുവും ചരിത്രകാരന്‍ തോമസ് കാളൈലും ഈ ചോദ്യത്തിന് മറുപടി കണ്ടെത്താന്‍ ശ്രമിച്ചവരില്‍ ചിലരാണ്. ബോസ്വെലിനെ അനുഗ്രഹിച്ചിരുന്ന മൂഢത്വവും ബാലിശഭാവവും അദ്ദേഹത്തിന്റെ ഏറ്റവും വലിയ യോഗ്യതകളായിരുന്നെന്ന് മക്കാളേ കരുതി. {{Ref_label|ഘ|ഘ|none}} എന്നാല്‍ മറ്റുള്ളവര്‍ കണ്ട മൂഢത്വത്തിനും ബാലിശഭാവത്തിനും പിന്നില്‍ യഥാര്‍ത്ഥ മഹത്വം മനസ്സിലാക്കാന്‍ കഴിയ്ന്ന മനസ്സും അത് അംഗീകരിക്കാന്‍ കഴിയുന്ന ഹൃദയവും ഉണ്ടായിരുന്നെന്നും, നിരീക്ഷണപാടവവും, നാടകീയസന്ദര്‍ഭങ്ങള്‍ പിടിച്ചെടുക്കാനുള്ള കഴിവും അവയ്ക്കു തുണയായി നിന്നു എന്നും കാര്‍ളൈല്‍ കരുതി.
 
==അടിമവ്യവസ്ഥയോടുള്ള നിലപാട്==
 
1787-ല്‍ അടിമവ്യവസ്ഥയുടെ നിരോധനത്തിന് മുന്‍കയ്യെടുക്കാന്‍ വില്ല്യം വില്‍ബര്‍ഫൊഴ്സിനെ പ്രേരിപ്പിക്കാനായി സ്ഥാപിക്കപ്പെട്ട അടിമത്തനിരോധനസമിതിയുടെ ആദ്യസമ്മേളനത്തില്‍ ബോസ്വെല്‍ പങ്കെടുത്തിരുന്നു. എന്നാല്‍ നിരോധനത്തെ ആദ്യം പിന്തുണച്ച ബോസ്വെല്‍ പിന്നീട് അതിന്റെ ശത്രുവായെന്ന് "നിരോധനവാദി" തോമസ് ക്ലാര്‍ക്ക്സണ്‍ പറയുന്നു. നിരോധനത്തെ പിന്തുണച്ച ക്ലാര്‍ക്ക്സണേയും, വില്‍ബര്‍ഫൊഴ്സിനേയും വില്യം പിറ്റിനേയും പരിഹസിച്ച് "അടിമത്ത നിരോധനം ആവശ്യമില്ല എന്ന കവിതയില്‍ ബോസ്വെല്‍ അടിമവ്യവസ്ഥയെ പിന്തുണച്ചു. "സ്നേഹത്തിന്റെ വിശ്വസാമ്രാജ്യം" (The Universal Empire of Love) എന്നുകൂടി പേരിട്ടിരുന്ന ആ കവിതയില്‍, അടിമകള്‍ക്ക് സ്വന്തം അവസ്ഥ ആസ്വാദ്യമാണെന്നുപോലും ബോസ്വെല്‍ വാദിച്ചു. "ദി ചീയര്‍ഫുല്‍ ഗാങ്ങ്" എന്നാണ് ഈ കവിതയില്‍ അദ്ദേഹം അടിമത്തത്തില്‍ കഴിയുന്ന കറുത്ത മനുഷ്യരെ വിശേഷിപ്പിച്ചത്.
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/ജെയിംസ്_ബോസ്‌വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്