"എഡ്വേർഡ് സൈദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
 
സൈദിന്റെ [[ഓറിയന്‍റലിസം]] (1978), [[കവറിംഗ്‌ ഇസ്ലാം]] (1981) തുടങ്ങിയ കൃതികള്‍ അന്താരാഷ്ട്രപ്രസിദ്ധി നേടി. അറബി-ഇസ്ലാമിക ജനതകള്‍ക്കും അവരുടെ സംസ്കാരത്തിനും എതിരെ സൂക്ഷ്മവും വ്യവസ്ഥാപിതവുമായ ഒരു മുന്‍വിധി പാശ്ചാത്യലോകത്ത് നിലവിലുണ്ടെന്ന് സൈദ് ഓറിയന്റലിസത്തില്‍ വാദിച്ചു. ഏഷ്യയും മദ്ധ്യപൂര്‍വദേശവും ആയി ബന്ധപ്പെട്ട കപടവും കാല്പനികവുമായ ബിംബങ്ങളുടെ ദീര്‍ഘപരമ്പര പാശ്ചാത്യസംസ്കാരത്തില്‍ പ്രചരിപ്പിച്ചത്, യൂറോപ്പിന്റേയും അമേരിക്കയുടേയും ആധിപത്യ-സാമ്രാജ്യത്വസാമ്രാജ്യ താത്പര്യങ്ങളെ സഹായിക്കാനാണെന്ന് അദ്ദേഹം കരുതി. സ്വന്തം ജനതയുടെ സംസ്കാരത്തില്‍ ഈ കപടബിംബങ്ങള്‍ കടന്നുകൂടാന്‍ അനുവദിച്ച അറബിനാടുകളിലെ ഉപരിവര്‍ഗ്ഗത്തെയും സൈദ് ഈ കൃതിയില്‍ നിശിതമായി വിമര്‍ശിച്ചു. 26 ലോകഭാഷകളിലേക്ക്‌ അദ്ദേഹത്തിന്റെ രചനകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടു.
 
"https://ml.wikipedia.org/wiki/എഡ്വേർഡ്_സൈദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്