"എഡ്വേർഡ് സൈദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
ഇസ് ലാമിക സംസ്കാരത്തില്‍ ഉള്‍ച്ചേര്‍ന്ന കൃസ്ത്യന്‍ എന്നാണ്‌ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ചരിത്രകാരിയായ റോസ് മേരി സൈദ് എഡ്വേര്‍ഡിന്റെ സഹോദരിയാണ്‌.
 
സൈദിന്റെ [[ഓറിയന്‍റലിസം]] (1978), [[കവറിംഗ്‌ ഇസ്ലാം]] (1981) തുടങ്ങിയ കൃതികള്‍ അന്താരാഷ്ട്രപ്രസിദ്ധി നേടി. അറബി-ഇസ്ലാമിക ജനതകള്‍ക്കും അവരുടെ സംസ്കാരത്തിനും എതിരെ സൂക്ഷ്മവും വ്യവസ്ഥാപിതവുമായ ഒരു മുന്‍വിധി പാശ്ചാത്യലോകത്ത് നിലവിലുണ്ടെന്ന് സൈദ് ഓറിയന്റലിസത്തില്‍ വാദിച്ചു. ഏഷ്യയും മദ്ധ്യപൂര്‍വദേശവും ആയി ബന്ധപ്പെട്ട കപടവും കാല്പനികവുമായ ബിംബങ്ങളുടെ ദീര്‍ഘപരമ്പര പാശ്ചാത്യസംസ്കാരത്തില്‍ പ്രചരിപ്പിച്ചത്, യൂറോപ്പിന്റേയും അമേരിക്കയുടേയും ആധിപത്യ-സാമ്രാജ്യത്വ താത്പര്യങ്ങളെ സഹായിക്കാനാണെന്ന് അദ്ദേഹം കരുതി. സ്വന്തം ജനതയുടെ സംസ്കാരത്തില്‍ ഈ കപടബിംബങ്ങള്‍ കടന്നുകൂടാന്‍ അനുവദിച്ച അറബിനാടുകളിലെ ഉപരിവര്‍ഗ്ഗത്തെയും സൈദ് ഈ കൃതിയില്‍ നിശിതമായി വിമര്‍ശിച്ചു. 26 ലോകഭാഷകളിലേക്ക്‌ അദ്ദേഹത്തിന്റെ രചനകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടു.
 
[[വിപ്രവാസ ഫലസ്തീന്‍ പാര്‍ലമെന്റ്|വിപ്രവാസ ഫലസ്തീന്‍ പാര്‍ലമെന്‍റില്‍]] 14 വര്‍ഷം അംഗമായിരുന്ന സൈദ്‌, [[പലസ്തീന്‍ വിമോചനപ്രസ്ഥാനം|പലസ്തീന്‍ വിമോചനപ്രസ്ഥാനത്തിന്റെ]] വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ആരോപിച്ച്‌ 1991ല്‍ [[യാസിര്‍ അരാഫത്ത്‌|യാസിര്‍ അറഫാത്തുമായി]] വഴി പിരിഞ്ഞു. [[ഇസ്രായേല്‍|ഇസ്രയേലുമായി]] അറഫാത്ത്‌ ഉണ്ടാക്കിയ കരാറിനെ കീഴടങ്ങലെന്നാണ് സൈദ് വിശേഷിപ്പിച്ചത്
"https://ml.wikipedia.org/wiki/എഡ്വേർഡ്_സൈദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്