"ഹരിതഗൃഹപ്രഭാവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഹരിതഗൃഹ പ്രഭാവം >>> ഹരിതഗൃഹപ്രഭാവം
No edit summary
വരി 13:
[[സൂര്യന്‍|സൂര്യനില്‍]] നിന്നെത്തുന്ന താപത്തെ അന്തരീക്ഷത്തില്‍ തടഞ്ഞുനിര്‍ത്തുന്നത്‌ ഹരിതഗൃഹവാതകങ്ങളാണ്‌. ഈ വാതകങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ [[ഭൂമി]] തണുത്തുവിറയ്ക്കുമായിരുന്നു. ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പ്‌ അസാധ്യമായേനെ. നിലവില്‍ ഭൗമാന്തരീക്ഷത്തില്‍ 78 ശതമാനവും [[നൈട്രജന്‍|നൈട്രജനാണ്‌]]. 20.9 ശതമാനം [[ഓക്സിജന്‍]]. ഇതുമായി താരതമ്യം ചെയ്താല്‍, ഹരിതഗൃഹവാതങ്ങളില്‍ പ്രധാനിയായ CO2 ന്റെ തോത്‌ വളരെ പരിമിതമാണ്‌. പതിനായിരം തന്മാത്രയില്‍ വെറും ഒന്നു മാത്രമാണ്‌ CO2 . എന്നിട്ടും ഭൂമിയിലെ ശരാശരി താപനില 14 ഡിഗ്രി സെല്‍സിയസാണ്‌. ശുക്രഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ 98 ശതമാനവും CO2 ആണ്‌. അവിടുത്തെ താപനില 477 ഡിഗ്രിസെല്‍സിയസാവാന്‍ ഇതാണ്‌ കാരണം. ഭൗമാന്തരീക്ഷത്തില്‍ CO2 ന്റെ സാന്ദ്രത വെറും ഒരു ശതമാനമായാല്‍ പോലും ഇവിടുത്ത ശരാശരി താപനില നൂറു ഡിഗ്രിസെല്‍സിയസാകും എന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌.
CO2 ന്റെ അളവ്‌ അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നു എന്നത്‌ വളരെ ഗൗരവത്തില്‍ കാണേണ്ട സംഗതിയാണെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. വ്യവസായികവിപ്ലവം തുടങ്ങിയ 1800 ന്‌ മുമ്പ്‌ അന്തരീക്ഷ CO2 ന്റെ സാന്ദ്രത 280 പി.പി.എം. ആയിരുന്നു. അത്‌ 586 ഗിഗാടണ്‍ CO2 ന്‌ തുല്യമാണ്‌. ഇന്ന്‌ 379.1 പി.പി.എം. ആയി; 790 ഗിഗാടണ്ണിന്‌ തുല്യം. 2100 ആകുമ്പോഴേയ്ക്കും CO2 -ന്റെ സാന്ദ്രത 550 പി.പി.എം. ആകുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. 1100 ഗിഗാടണ്‍ CO2 -ന്‌ തുല്യമാകും അത്‌. (അവലംബം: WMO, 'The Weather Makers' by Tim Flannery )
== ഇതും കാണുക ==
 
*[[കാര്‍ബണ്‍ ഫുട്പ്രിന്റ്]]
{{അപൂര്‍ണ്ണം}}
{{Link FA|pl}}
"https://ml.wikipedia.org/wiki/ഹരിതഗൃഹപ്രഭാവം" എന്ന താളിൽനിന്ന് ശേഖരിച്ചത്