"ഹിന്ദുകുഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
പതിനാലാം നൂറ്റാണ്ടിന്റെ ആദ്യത്തോടെയായിരിക്കണം ഈ മലനിരയെ ഹിന്ദുകുഷ് എന്നു വിളിക്കാന്‍ തുടങ്ങിയത്. ഹിന്ദുക്കളുടെ കൊലയാളി എന്നാണ് ഈ വാക്കിനര്‍ത്ഥം. 1330-ആമാണ്ടീല്‍ ഇവിടം സന്ദര്‍ശിച്ച, മൊറോക്കന്‍ സഞ്ചാരി [[ഇബ്ന്‍ ബത്തൂത്ത]], ഇതിനെ ഹിന്ദുകുഷ് എന്നാണ്‌ പരാമര്‍ശിക്കുന്നത്. ഈ മലനിരകളിലെ കഠിനമായ തണുപ്പും, മഞ്ഞും നിമിത്തം, ഇന്ത്യൈല്‍ നിന്നും കൊണ്ടുവരുന്ന അടിമകള്‍ കൂട്ടത്തോടെ ഇവിടെ മരണമടയാറുണ്ടായിരുന്നു. ഹിന്ദുക്കളുടെ കൊലയാളി എന്ന് ഇതിനെ വിളിക്കാനുള്ള കാരണം ഇതാണെന്നാണ് ബത്തൂത്തയുടെ അഭിപ്രായം. എന്നാല്‍ ഹിന്ദുമല എന്നര്‍ത്ഥമുള്ള ഹിന്ദു കുഹ് എന്ന വാക്കിന് മാറ്റം സംഭവിച്ചാണ് ഹിന്ദുകുഷ് ആയതെന്നും അഭിപ്രായങ്ങളുണ്ട്<ref name=afghans/>
== ചുരങ്ങള്‍ ==
കാബൂളിനു തൊട്ടുവടക്കായുള്ള മലകളാണ് യഥാര്‍ത്ഥത്തില്‍ ഹിന്ദുകുഷ്. ഈ ഭാഗത്ത് മലനിരക്ക് വീതി കുറവാണ്. ഇവിടെയുള്ള നിരവധി ചുരങ്ങളിലൂടെ മലനിര മുറിച്ചുകടക്കാന്‍ സാധിക്കും. ഈ ചുരങ്ങളിലൊന്നിനെ സൂചിപ്പിക്കാനായിരിക്കണം ഹിന്ദുകുഷ് എന്ന പേര് ആദ്യമായി ഉപയോഗിക്കപ്പെട്ടത് എന്നു കരുതുന്നു. ഇവിടെയുള്ള 7 ചുരങ്ങളെക്കുറിച്ച് [[ബാബര്‍]] പരാമര്‍ശിക്കുന്നുണ്ട്<ref name=babar>ബെവറിഡ്ജിന്റെ (Beveridge) [[ബാബര്‍നാമ]] പരിഭാഷ, വര്‍ഷം:1922, താള്‍ 204-205<ref/ref><ref name=afghans/>. ഹിന്ദുകുഷിനു കുറുകെയുള്ള പ്രധാനചുരം, [[സലാങ് ചുരം|സലാങ് ചുരവും]] തുരങ്കവുമാണ്. ഇത് മലയുടെ വടക്കുഭാഗത്തേയും, കാബൂള്‍ ഉള്‍പ്പെടുന്ന തെക്കുഭാഗത്തേയും യോജിപ്പിക്കുന്നു<ref name=afghans/>.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹിന്ദുകുഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്