"കൊട്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കൊട്ടിയൂർ ക്ഷേത്രം
വരി 2:
 
കൊട്ടിയൂരില്‍ കാടിനു നടുവിലായി രണ്ട് ക്ഷേത്രങ്ങള്‍ ഉണ്ട്. ഇവിടത്തെ [[കൊട്ടിയൂർ ക്ഷേത്രം|ശിവക്ഷേത്രം]] പ്രശസ്തമാണ്. പല സ്ഥലങ്ങളില്‍ നിന്നും ഇവിടത്തെ 28 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് ആളുകള്‍ ഒത്തുകൂടുന്നു. അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലാണ് ഉത്സവം നടക്കുന്നത്.
 
[[മലയാള മാസം|മലയാള മാസമായ]] [[ഇടവം]] മാസത്തിലെ [[ചോതി|ചോതി (സ്വാതി)]] ദിവസത്തിലാണ് (മെയ്-ജൂണ്‍ മാസങ്ങളില്‍) ഉത്സവം തുടങ്ങുക. [[നെയ്യാട്ടം|നെയ്യാട്ടത്തോടു]] കൂടെ ആണ് ഉത്സവം തുടങ്ങുക. 28 ദിവസത്തിനു ശേഷം [[തിരുകലശാട്ട്|തിരുകലശാട്ടോടു]]കൂടെ ഉത്സവം സമാപിക്കുന്നു.
 
തവിഞ്ഞാല്‍‍ ഗ്രാമത്തിലെ മുതിരേരിക്കാവ് ക്ഷേത്രത്തില്‍ നിന്നും ഒരു വാള്‍ ഇക്കര കൊട്ടിയൂരിലേക്ക് ഉത്സവം തുടങ്ങുവാനായി കൊണ്ടുവരുന്നു. ഈ വാളുകൊണ്ടാണ് ശിവന്‍ ദക്ഷനെ കൊന്നത് എന്നാണ് വിശ്വാസം. മുതിരേരിക്കാവില്‍ ഈ വാള്‍ ദിവസവും പൂജിക്കപ്പെടുന്നു. ഈ ഉത്സവം ദക്ഷയാഗത്തിനു സമാനമാണ് എന്നു കരുതപ്പെടുന്നു.
 
ഈ ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകള്‍ നെയ്യാട്ടം, [[ഇളനീരാട്ടം]] എന്നിവയാണ്. വിഗ്രഹത്തില്‍ നെയ്യഭിഷേകം, ഇളനീര്‍ അഭിഷേകം എന്നിവയാണ് ഈ ചടങ്ങുകളില്‍ നടക്കുക.
 
{{കണ്ണൂര്‍ - സ്ഥലങ്ങള്‍}}
"https://ml.wikipedia.org/wiki/കൊട്ടിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്