"ചുമർചിത്രകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 1:
[[Imageചിത്രം:Kerala Mural.jpg|right|float|300px]]
[[ക്ഷേത്രം|ക്ഷേത്രങ്ങളും]], [[പള്ളി|പള്ളികളും]], പഴയ രാജമന്ദിരങ്ങളും മോടിയാക്കുന്നതിന് അവയുടെ ചുമരുകളില്‍ വരച്ചിട്ടുള്ള ചിത്രങ്ങളെയാണ് പൊതുവെ '''ചുമര്‍ചിത്രങ്ങള്‍''' എന്നു പറയുന്നത്. <ref>http://malayalam.keralatourism.org/wall-paintings/</ref> കെട്ടിയുണ്ടാക്കിയ ഭിത്തിയില്‍, കുമ്മായം കൊണ്ടുള്ള ഒന്നാം തലത്തിനു മുകളില്‍ പൂശിയെടുത്ത മറ്റൊരു നേര്‍ത്ത തലത്തില്‍ രചിചിട്ടുള്ള ചിത്രങ്ങളെ ''മാത്രമാണ്'' ചുവര്‍ചിത്രങ്ങള്‍ എന്നു പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. ഗുഹാചിത്രങ്ങളും മറ്റും ചുവര്‍ച്ചിത്രങ്ങളായല്ല, അവയുടെ മുന്നോടികളായ ചിത്രങ്ങളായാണ് പരിഗണിക്കുന്നത്. <ref name="MGS"> കേരളത്തിലെ ചുവര്‍ച്ചിത്രങ്ങള്‍; എം. ജി. ശശിഭൂഷണ്‍; കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ISBN-81-7638-507-7 </ref>.
 
== തരങ്ങള്‍ ==
'''മ്യൂറല്‍''', '''ഫ്രസ്കോ''' എന്നിങ്ങനെ രണ്ടുതരത്തിലുള്ള ചുമര്‍ചിത്രങ്ങളുണ്ട്. ചുമരിന്മേല്‍ തേക്കുന്ന പശ ഉണങ്ങുന്നതിനു മുന്‍പേ അവയില്‍ ചിത്രം രചിക്കുന്നതിനെ ഫ്രസ്കോ എന്നും പശ ഉണങ്ങിയതിനു ശേഷം ചിത്രം രചിച്ചാല്‍ അത്തരം ചിത്രങ്ങളെ മ്യൂറല്‍ എന്നും വിളിക്കുന്നു<ref name=bharatheeyatha4>{{cite book |last=സുകുമാര്‍ അഴീക്കോട് |first= |authorlink= സുകുമാര്‍ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 96|chapter= 4-ശാസ്ത്രവും കലയും|language=മലയാളം}}</ref>..
 
== കേരളത്തിലെ ചുമര്‍ചിത്രങ്ങള്‍ ==
 
 
=== ചരിത്രം ===
‌‌‌[[കേരളം|കേരളത്തിലെ]] ചുമര്‍ചിത്രകലാപാരമ്പര്യത്തിന് ഏകദേശം പത്തു നൂറ്റാണ്ടോളം പഴക്കമുണ്ട്. [[ആയ് രാജവംശം|ആയ് ഭരണകാലത്ത്]] രചിക്കപ്പെട്ടതെന്നു കരുതുന്ന, കന്യാകുമാരി ജില്ലയിലെ തിരുനന്ദിക്കരയിലുള്ള ഗുഹാക്ഷേത്രത്തിലെ മച്ചിലുള്ള ചിത്രങ്ങളാണ് പഴക്കമേറിയത്. ഗുഹാക്ഷേത്രങ്ങളല്ലാതെ ക്ഷേത്രങ്ങള്‍ കെട്ടിയുണ്ടാക്കാന്‍ തുടങ്ങിയ (സുഘടിതക്ഷേത്രങ്ങള്‍) എട്ട്-ഒന്‍പത് നൂറ്റാണ്ടുകളിലാണ് ചുവര്‍ച്ചിത്രകലയ്ക്ക് പ്രാധാന്യം ലഭിച്ചു തുടങ്ങിയത്. അതിനുമുന്‍പ്, [[കളമെഴുത്ത്]] എന്ന ചിത്രകലാസമ്പ്രദായത്തിനായിരുന്നു കേരളത്തില്‍ പ്രാധാന്യം. കളമെഴുത്തിലെ രചനാശൈലി തിരുനന്ദിക്കരയിലേയും പാര്‍ത്ഥിവപുരത്തേയും ചിതറാലിലേയും ചിത്രങ്ങളില്‍ കാണുന്നു. പതിനഞ്ചു മുതല്‍ പത്തൊന്‍പതുവരെ നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട ചിത്രങ്ങളാണ് കേരളത്തില്‍ അധികവും കാണുന്നത്. ഈ കാലത്തു രചിച്ച ചിത്രങ്ങള്‍ക്കാണ് ഭംഗിയും ആകര്‍ഷണീയതയും കൂടുതലുള്ളത്. പോര്‍ച്ചുഗിസുകാരുടേയും ലന്തകളുടേയും ആക്രമണാധിപത്യങ്ങള്‍ കൊണ്ട് ശിഥിലമായ രാഷ്ട്രീയ-സാംസ്കാരികാന്തരീക്ഷത്തില്‍ ഉണ്ടായ [[രണ്ടാം ഭക്തിപ്രസ്ഥാനം]] ഈ കാലഘട്ടങ്ങലിലെ ചുവര്‍ച്ചിത്രശൈലിയെ സ്വാധീനിച്ചിട്ടുണ്ട് <ref name="MGS"/>.
 
വരി 61:
|}
 
== അവലംബം ==
{{reflist}}
 
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* [http://www.bikemural.org/muralprotection.html ചുമര്‍ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച്]
* [http://web.mac.com/mvbhaskar/iWeb/Naayakaa/Temple%20Mural%20Paintings.html തമിഴ്നാട്ടിലെ ചുമര്‍ചിത്രകലയുള്ള ക്ഷേത്രങ്ങള്‍]
"https://ml.wikipedia.org/wiki/ചുമർചിത്രകല" എന്ന താളിൽനിന്ന് ശേഖരിച്ചത്