"എസ്. ജാനകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:எஸ். ஜானகி
(ചെ.) Robot: Cosmetic changes
വരി 18:
ഇന്ത്യയിലെ ചലച്ചിത്ര പിന്നണി ഗായികയാണ്‌ '''എസ്. ജാനകി'''. വിവിധ ഭാഷകളില്‍ ഇരുപതിനായിരത്തിലേറെ ഗാനങ്ങള്‍<ref name=webindia>http://www.webindia123.com/personal/music/janaki.htm</ref> ആലപിച്ചിട്ടുള്ള ജാനകിക്ക് നാലുതവണ ഏറ്റവും നല്ല പിന്നണിഗായികക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്.
 
== ജീവിതരേഖ ==
1938-ല്‍ ഏപ്രില്‍ 23-ന്‌ [[ആന്ധ്രാപ്രദേശ് |ആന്ധ്രപ്രദേശിലെ]] ഗുണ്ടൂര്‍ ജില്ലയില്‍ ജനിച്ച ജാനകി മൂന്നാം വയസില്‍തന്നെ സംഗീതത്തോട്‌ ആഭിമുഖ്യ
പ്രകടിപ്പിച്ചുതുടങ്ങി. പത്താം വയസില്‍ പൈതി സ്വാമിയുടെ കീഴില്‍ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു.
ജാനകിയുടെ സംഗീത വാസന വളര്‍ത്തുന്നതില്‍ അമ്മാവന്‍ ഡോ. ചന്ദ്രശേഖര്‍ നിര്‍ണായക പങ്കു വഹിച്ചു. അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരം സംഗീത പഠനത്തിനായി പില്‍ക്കാലത്ത്‌ [[മദ്രാസ്|മദ്രാസിലെത്തി]]. [[ആകാശവാണി]] ദേശീയ തലത്തില്‍ സംഘടിപ്പിച്ച ഗാന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയതോടെയാണ്‌ ജാനകി ശ്രദ്ധേയയായത്‌. വൈകാതെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയില്‍ ജോലി ലഭിച്ചു.
 
== ചലച്ചിത്ര ഗാനരംഗത്ത്‌ ==
1957ല്‍ 19ആം വയസില്‍ ''വിധിയിന്‍ വിളയാട്ട്‌'' എന്ന തമിഴ്‌ സിനിമയില്‍ ടി. ചലപ്പതി റാവു ഈണം പകര്‍ന്ന ഗാനം ആലപിച്ചുകൊണ്ടാണ്‌ ജാനകി ചലച്ചിത്ര പിന്നണി ഗാനരംഗത്ത്‌ അരങ്ങേറ്റം കുറിച്ചത്‌. തെലുങ്ക്‌ ചിത്രമായ എം.എല്‍.എല്‍ അവസരം ലഭിച്ചതിനുശേഷം ജാനകിക്ക്‌ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഭാഷകളെ നിഷ്‌പ്രഭമാക്കിയ ആ സ്വരമാധുരി ലക്ഷക്കണക്കിനാളുകള്‍ ഹൃദയത്തില്‍ സ്വീകരിച്ചു.
 
എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി [[ഹിന്ദി]], [[സിംഹള]], [[ബംഗാളി]], [[ഒറിയ]], [[ഇംഗ്ലീഷ്‌]], [[സംസ്‌കൃതം]], [[കൊങ്ങിണി]], [[തുളു]], [[സൗരാഷ്‌ട്ര ബഡുഗ]], ജര്‍മ്മന്‍ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്‌. കുട്ടികളുടെ സ്വരത്തില്‍ മധുരമായി പാടുന്നതിനുള്ള സവിശേഷമായ കഴിവും ഈ ഗായികക്കുണ്ട്‌. മലയാളത്തില്‍ ഇത്തരം നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്‌.
 
== പുരസ്‌കാരങ്ങള്‍ ==
മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാര്‍ഡ്‌ നാലു തവണയാണ്‌ എസ്‌.ജാനകിക്ക്‌ ലഭിച്ചത്‌. 976-ല്‍ ''`പതിനാറു വയതിനിലേ''' എന്ന തമിഴ്‌ ചിത്രത്തിലെ ''സിന്ദൂര പൂവേ...'' എന്നു തുടങ്ങുന്ന ഗാനത്തിനാണ്‌ ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ചത്‌. 1980-ല്‍ [[ഓപ്പോള്‍(മലായള ചലച്ചിത്രം) |ഓപ്പോള്‍]] എന്ന മലയാള ചിത്രത്തിലെ ''ഏറ്റുമാനൂര്‍ അമ്പലത്തില്‍...'' എന്ന ഗാനത്തിനും 1984-ല്‍ തെലുങ്കു ചിത്രമായ ''`സിതാര'യില്‍'' ''വെന്നല്ലോ ഗോദാരി ആനന്ദം...'' എന്നു തുടങ്ങുന്ന ഗാനത്തിനും 1992-ല്‍ തമിഴ്‌ ചിത്രമായ'' `തേവര്‍മകനില്‍''''' ഇന്‍ജി ഇടിപ്പഴകാ...'' എന്നു തുടങ്ങുന്ന ഗാനത്തിനുമാണ്‌ ദേശീയ അവാര്‍ഡുകള്‍ ലഭിച്ചത്‌.
 
മികച്ച പിന്നണി ഗായികയ്‌ക്കുള്ള കേരള സസ്ഥാന അവാര്‍ഡ്‌ 14 തവണയും തമിഴ്‌നാട്‌ സര്‍ക്കാരിന്‍റെ അവാര്‍ഡ്‌ ഏഴു തവണയും ആന്ധ്രപ്രദേശ്‌ സര്‍ക്കാരിന്‍റെ അവാര്‍ഡ്‌ പത്തു തവണയും ഈ ഗായിക സ്വന്തമാക്കി. തമിഴ്‌നാട്‌ സര്‍ക്കാരിന്‍റെ [[കലൈമാമണി പുരസ്‌ക്കാരം]] 1986-ലും സുര്‍ സിംഗര്‍ അവാര്‍ഡ്‌ 1987-ലും കേരളത്തില്‍നിന്നും സിനിമാ ആര്‍ക്കൈവര്‍ അവാര്‍ഡ്‌ 2002-ലും സ്‌പെഷല്‍ ജൂറി സ്വരലയ യേശുദാസ്‌ അവാര്‍ഡ്‌ 2005-ലും ലഭിച്ചു.
 
== പാട്ടിനപ്പുറം ==
ഗായിക എന്ന നിലയില്‍ നിറഞ്ഞു നില്‍ക്കുന്നതിനു പുറമെ ജാനകി ഗാന രചനയും സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്‌. നിരവധി തമിഴ്‌, തെലുങ്കു ചിത്രങ്ങള്‍ക്കു വേണ്ടി അവര്‍ ഗാനങ്ങളെഴുതി.
 
== കുടുംബം ==
ഭര്‍ത്താവ്‌: പരേതനായ വി. രാമപ്രസാദ്‌. ഭര്‍ത്താവിന്‍റെ മരണശേഷം ജാനകി സിനിമ രംഗത്ത്‌ സജീവമല്ലാതായി. കൂടുതല്‍ സമയവും പ്രാര്‍ത്ഥനക്കായി ചെലവിടുന്ന അവര്‍ ഇടക്ക്‌ ഭക്തിഗാന കാസെറ്റുകള്‍ക്കു വേണ്ടി പാടുന്നുമുണ്ട്‌. മകന്‍: മുരളീ കൃഷ്‌ണ. മരുമകള്‍: ഉമ.
== ആധാരസൂചിക ==
<references/>
 
[[Category:ചലച്ചിത്രപിന്നണിഗായകര്‍ ]]
[[വിഭാഗം:ജീവചരിത്രം]]
 
[[Categoryവര്‍ഗ്ഗം:ചലച്ചിത്രപിന്നണിഗായകര്‍ ]]
 
[[en:S. Janaki]]
"https://ml.wikipedia.org/wiki/എസ്._ജാനകി" എന്ന താളിൽനിന്ന് ശേഖരിച്ചത്