"ഫാഹിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ko:법현
(ചെ.) Robot: Cosmetic changes
വരി 1:
നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രസിദ്ധനായ ചൈനീസ് സഞ്ചാരിയാണ്‌ ഫാഹിയാന്‍ . ഭാരതത്തേയും ചൈനയേയും കൂട്ടിയിണക്കിയ ആദ്യത്തെ കണ്ണിയായി ഫാഹിയാനെ ചരിത്രകാരന്മാര്‍ കരുതിവരുന്നു. ചൈനയിലെ ബുദ്ധസന്യാസിയയിരുന്ന കുമാരജീവന്റെ ശിഷ്യനായ ഫാഹിയാന്‍ ബുദ്ധമതതത്വങ്ങള്‍ അടങ്ങിയ ഗ്രന്ഥങ്ങള്‍ ശേഖരിക്കാനും [[ശ്രീബുദ്ധന്‍|ശാക്യമുനി]] ജീവിച്ചിരുന്ന പുണ്യഭൂമി സന്ദര്‍ശിക്കാനുമായാണ്‌ ഇന്ത്യയിലെത്തിയത്. [[ഗുപ്തസാമ്രാജ്യം|ഗുപ്തസാമ്രാജ്യത്തിന്റെ]] കാലത്താണ്‌ ഫാഹിയാന്‍ ഇന്ത്യ സന്ദര്‍ശിച്ചത്. ഗുപ്തഭരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇദ്ദേഹത്തിന്റെ കുറിപ്പുകളില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
== ജീവിത രേഖ ==
{{അപൂര്‍ണ്ണവിഭാഗം}}
ചൈനയിലെ ഇന്നത്തെ ഷാന്‍ഡി പ്രദേശത്ത് ക്രി.വ.374 ലാണ്‌ ഹാഹിയാന്‍ ജനിച്ചത്. അച്ഛനും അമ്മയും ബുദ്ധമതവിശ്വാസികളഅയിരുന്നു. ക്രി.വ. 399 ലാണ്‌ ഫാഹിയാന്‍ ഭാരതത്തിലേക്ക് പുറപ്പെട്ടത്.ഭാരതം സന്തര്‍ശിച്ച ആദ്യ ചീന സഞ്ചാരിയാനു ഫാഹിയാന്‍ (അവലംബം:PSC Bullettin)
 
=== മടക്കയാത്ര ===
ഫാഹിയാന്‍ നാട്ടിലേക്കുള്ള തന്റെ മടക്കയാത്ര [[ബംഗാള്‍|ബംഗാളില്‍]] നിന്നുള്ള ഒരു കച്ചവടക്കപ്പലിലാണ് നടത്തിയത്. ആദ്യ രണ്ടു ദിവസത്തെ യാത്രക്കുശേഷം കടല്‍ പ്രക്ഷുബ്ദമായി. കച്ചവടക്കാര്‍ കപ്പല്‍ മുങ്ങാതിരിക്കുന്നതിന് കപ്പലിലെ സാമാനങ്ങളെല്ലാം കടലില്‍ വലിച്ചെറിയാന്‍ തുടങ്ങി. തന്റെ വിലപിടിച്ച സാധനങ്ങളെല്ലാം കടലില്‍ വലിച്ചെറിഞ്ഞ ഫാ ഹിയാന്‍ താന്‍ ശേഖരിച്ച ഗ്രന്ഥങ്ങളും ബുദ്ധപ്രതിമകളും മാത്രം കൈയില്‍ സൂക്ഷിച്ചു. 13 ദിവസങ്ങള്‍ക്കു ശേഷമാണ് കൊടുങ്കാറ്റ് ശമിച്ചത്. പുറപ്പെട്ട് 90 ദിവസങ്ങള്‍ക്കു ശേഷമാണ് സംഘം ഇന്തോനേഷ്യയിലെ [[ജാവ (ഇന്തോനേഷ്യ)|ജാവയിലെത്തിയത്]]. അഞ്ചുമാസക്കാലം ജാവയില്‍ തങ്ങിയ ഫാ ഹിയാന്‍ അവിടെ നിന്നും മറ്റൊരു കച്ചവടക്കപ്പലില്‍ ചൈനക്കു തിരിച്ചു<ref name=ncert6-10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 10 - TRADERS, KINGS AND PILGRIMS|pages=105-106|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌.
 
== ആധാരസൂചിക ==
<references/>
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
{{Stub}}
"https://ml.wikipedia.org/wiki/ഫാഹിയാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്