"പൂണൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 1:
പുരുഷന്മാരായ [[ബ്രാഹ്മണര്‍|ബ്രാഹ്മണരും]] [[നമ്പൂതിരി]]മാരും ഇടത്തെ തോളിന് മുകളിലൂടെയും, വലത്തെ കൈക്ക് താഴെക്കൂടെയും ധരിച്ചിരുന്ന നൂലിഴകളെയാണ്‌ '''പൂണൂല്‍''' എന്നു പറയുന്നത്. ബ്രഹ്മചര്യത്തിന്റെ തുടക്കമായി ആണ്‍കുട്ടികള്‍ പൂണൂല്‍ ധരിക്കുന്നു. പൂണൂല്‍ ഇടുന്ന ചടങ്ങിന്‍്‌ [[ഉപനയനം]] എന്നു പറയുന്നു. യാഗങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ പൂണൂല്‍ നിര്‍ബന്ധമായും ധരിക്കാറുണ്ട്.
 
== ധരിക്കുന്ന രീതി ==
ഇടത്തെ തോളിന് മുകളിലൂടെയും, വലത്തെ കൈക്ക് താഴെക്കൂടെയും ധരിക്കുന്ന പൂണൂല്‍ വസ്ത്രത്തെയാണ് സൂചിപ്പിക്കുന്നത്. [[പരുത്തി]]യിലോ [[തുണി]]യിലോ [[കുശ പ്പുല്ല്|കുശപൂല്ലിലോ]] ആണ് പൂണൂല്‍ ഉണ്ടാക്കുക.
== നിരുക്തം ==
യഥാര്‍ത്ഥത്തില്‍ പൂണൂലിന്റെ പേര് യാഞ്ജസൂത്രമെന്നോ യഞ്ജോപവീതമെന്നോ ആണ്. യഞ്ജം പോലുള്ള അനുഷ്ഠാനങ്ങളില്‍ ധരിക്കുന്നതുകൊണ്ടാണ് യഞ്ജോപവീതം എന്ന് പൂണൂലിന് പേര് വരാന്‍കാരണം. ആന്തരീയമെന്നും ഉത്തരീയമെന്നും അറിയപ്പെട്ടിരുന്ന പൂണൂലുകള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു. ഇതിന് മൂന്ന് അടുക്കുണ്ടായിരിക്കും. ഈ അടുക്കുകളുടെ അര്‍ത്ഥത്തെക്കുറിച്ച് നിരവധി വ്യാഖ്യാനങ്ങള്‍ പ്രചാരത്തിലുണ്ട്. അവ ഗായത്രി-സരസ്വതി-സാവിത്രി ദേവിമാരെയോ, സത്-ചിത്-ആനന്ദത്തെയോ, സത്വ-രജ-തമോ ഗുണങ്ങളെയോ, ബ്രഹ്മ-വിഷ്ണു-മഹേശ്വരനെയോ, ജ്ഞാനം-ഇശ്ച-ക്രിയകളെയോ സൂചിപ്പിക്കുന്നുവെന്നാണ് പൊതുവെ പറയപ്പെടുന്ന അര്‍ത്ഥങ്ങള്‍.
 
വരി 19:
# ദേവതകള്‍.
 
== സ്ത്രീകള്‍ക്കും പൂണൂല്‍ ==
പണ്ട് കാലങ്ങളില്‍ സ്ത്രീകളും പൂണൂല്‍ ‍ അണിഞ്ഞിരുന്നു. ഹോമശാലയില്‍ ‍കൊണ്ടുവന്ന ശേഷം ഭര്‍ത്താവാണ് അവളെ പൂണൂല്‍ ‍അണിയിച്ചിരുന്നത്. പില്‍ക്കാലത്ത് ഈ രീതി നിന്നുപോവുകയായിരുന്നു.
== മറ്റു പ്രത്യേകതകള്‍ ==
അശുദ്ധമായ കരങ്ങളോടെ പൂണൂല്‍ ‍തൊടാന്‍പാടില്ല. [[ശ്രാദ്ധം]], [[പിണ്ഡം]] എന്നീ സന്ദര്‍ഭങ്ങളില്‍ പൂണൂല്‍ വലത്തെ തോളില്‍നിന്ന് ഇടത്തേയ്ക്ക് ഇടാറുണ്ട്. ഇതിനെ [[ഇടത്തിടല്‍]] ‍എന്നാണ് പറയുക. പൊട്ടിയ പൂണൂല്‍ ‍എത്രയും പെട്ടെന്ന് മാറ്റി പുതിയത് ധരിക്കണം. പൊട്ടിയ പൂണൂല്‍ ‍ചെറിയ കല്ലില്‍ ചുറ്റി വെള്ളത്തില്‍ മന്ത്രം ചൊല്ലി എറിഞ്ഞുകളയുകയാണ് ചെയ്യാറുള്ളത്.
{{വിഭാഗം:ഹൈന്ദവാചാരങ്ങള്‍}}
{{Stub}}
"https://ml.wikipedia.org/wiki/പൂണൂൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്