"ഷില്ലോങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Shillong
(ചെ.) Robot: Cosmetic changes
വരി 22:
[[മേഘാലയ]] സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ '''ഷില്ലോങ്ങ്‍''' ([[ഹിന്ദി]]: शिलांग, [[ബംഗാളി]]: শিলং) . [[മേഘാലയ]] സംസ്ഥാനരൂപീകരണത്തിനു മുന്‍പേ, 1972-വരെ [[ആസാം|ആസാമിന്റെ]] തലസ്ഥാനമായിരുന്നു. [[ഈസ്റ്റ് ഖാസി ഹില്‍സ് ജില്ല|ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയില്‍]] സ്ഥിതിചെയ്യുന്ന ഷില്ലോങ്ങ്‍ ആ ജില്ലയുടെ തലസ്ഥാനം കൂടിയാണ്‌. 1864-ല്‍ ബ്രിട്ടീഷുകാര്‍, ഖാസി, ജയന്തിയ ഹില്‍സ് എന്നീ പ്രദേശങ്ങളുടെ സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതുവരെ ചെറിയ ഒരു ഗ്രാമം ആയിരുന്നു ഷില്ലോങ്ങ്. പിന്നീട് കിഴക്കന്‍ ബംഗാളിന്റെയും അസമിന്റെയും വേനല്‍ക്കാലതലസ്ഥാനമായി തുടര്‍ന്നു. [[ബ്രഹ്മപുത്ര]] നദീതടത്തിന്റെയും സുര്‍മ നദീതടത്തിന്റെയും ഇടയിലുള്ള പ്രദേശമായതിനാലും, വേനല്‍ക്കാലതാപനില താരതമ്യേന കുറഞ്ഞ പ്രദേശമായതിനാലും [[1874]]-ല്‍ ആസ്സാം പ്രവിശ്യയുടെ തലസ്ഥാനമാക്കപ്പെട്ടു.
 
== ഭൂമിശാസ്ത്രം ==
ഉത്തര അക്ഷാംശം 25°34′00″ പൂര്‍വ്വ രേഖാംശം 91°52′60″[[സമുദ്രനിരപ്പ്|സമുദ്രനിരപ്പില്‍]] നിന്നും 1525 [[മീറ്റര്‍]] ഉയരത്തിലായി <ref>[http://www.fallingrain.com/world/IN/18/Shillong.html Falling Rain Genomics, Inc - Shillong]</ref> [[ഷില്ലോങ്ങ്‍ പീഠഭൂമി|ഷില്ലോങ്ങ്‍ പീഠഭൂമിയിലായാണ്‌]] ഷില്ലോങ്ങ്‍ സ്ഥിതിചെയ്യുന്നത്.
 
[[Imageചിത്രം:Meghalaya_locator_map.svg|thumb|left|[[മേഘാലയ]] സംസ്ഥാനഭൂപടം]]
== ഗതാഗതം ==
ഷില്ലോങ്ങിനെ റോഡുകള്‍ മുഖാന്തരമാണ്‌ മറ്റു സ്ഥലങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷനും പ്രധാന വിമാനത്താവളവും 120 കിലോമീറ്റര്‍ അകലെയുള്ള [[ഗോഹാട്ടി|ഗോഹാട്ടിയിലാണ്‌]]. 30 കിലോമീറ്റര്‍ അകലെ ഉം‌റോയ് എന്ന സ്ഥലത്ത് ഒരു ചെറിയ വിമാനത്താവളം സ്ഥിതിചെയ്യുന്നു.
 
== പ്രധാന സ്ഥാപനങ്ങള്‍ ==
[[ഭാരതീയ വായുസേന|ഭാരതീയ വായുസേനയുടെ]] ഈസ്റ്റേണ്‍ ഏയര്‍ കമാന്റ് ഷില്ലോങ്ങിലാണ്‌ സ്ഥിതിചെയ്യുന്നത്. കൂടാതെ [[അസം റൈഫിള്‍സ്|അസം റൈഫിള്‍സിന്റെ]] ആസ്ഥനവും ഗൂര്‍ഖ റെജിമെന്റിന്റെ പരിശീലനകേന്ദ്രവും ഇവിടെയാണ്‌.
 
=== വിദ്യാഭ്യാസം ===
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് [[ഐ. ഐ. എം. ഷില്ലോങ്ങ്]]<ref>http://www.iimshillong.in/iim-shillong/iim-campus.asp</ref>, [[നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷന്‍ റ്റെക്നോളജി ]] <ref>http://www.niftindia.com/centers.html</ref>എന്നിവ കൂടാതെ പല കോളേജുകളും ഷില്ലോങ്ങില്‍ല്‍ സ്ഥിതിചെയ്യുന്നുണ്ട്.
 
== ആധാരസൂചി ==
<references/>
 
വരി 42:
[[വിഭാഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍]]
 
[[Categoryവര്‍ഗ്ഗം:ഇന്ത്യയിലെ നഗരങ്ങളും പട്ടണങ്ങളും]]
 
[[bg:Шилонг]]
"https://ml.wikipedia.org/wiki/ഷില്ലോങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്