"ശ്രീരാമകൃഷ്ണ പരമഹംസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ko:라마크리슈나
(ചെ.) Robot: Cosmetic changes
വരി 10:
}}
 
[[ഇന്ത്യ|ഇന്ത്യയിലെ]] ആധുനിക ആദ്ധ്യാത്മികാചാര്യന്‍ മാരില്‍ ഏറ്റവും പ്രമുഖനായിരുന്നു '''ശ്രീരാമകൃഷ്ണ പരമഹംസന്‍''' ([[ഫെബ്രുവരി 18]], [[1836]] - [[ഓഗസ്റ്റ് 16]], [[1886]]). [[കൊല്‍ക്കത്ത|കൊല്‍ക്കത്തക്കടുത്തുള്ള]] [[ഹൂഗ്ലി|ഹൂഗ്ലിയിലെ]] കമാര്‍പുക്കൂര്‍ ഗ്രാമത്തില്‍ ഒരു ദരിദ്ര[[ബ്രാഹ്മണര്‍|ബ്രാഹ്മണ]] കുടുംബത്തില്‍ 1836 ഫെബ്രുവരി 17-ന്‌ ആയിരുന്നു ജനനം. [[വൈഷ്ണവര്‍|വൈഷ്ണവരായ]] ഖുദീറാം ചാറ്റര്‍ജി, ചന്ദ്രാദേവി എന്നിവരായിരുന്നു മാതാപിതാക്കള്‍. പൂര്‍വ്വാശ്രമത്തിലെ നാമം ഗദാധരന്‍ എന്നായിരുന്നു.<br />
 
കുട്ടിക്കാലം മുതല്‍ തന്നെ ലൌകിക ജീവിതത്തില്‍ വിരക്തി കാണിച്ച ഗദാധരന്‌ ആദ്ധ്യാത്മിക ചിന്തകളില്‍ മുഴുകികഴിയാനായിരുന്നു കൂടുതല്‍ താല്‍പ്പര്യം. പതിനേഴാം വയസ്സില്‍ പിതാവ്‌ മരിച്ചതിനേ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ വിവിധക്ഷേത്രങ്ങളില്‍ പൂജാരിയായി പോകേണ്ടി വന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി 24-ാ‍ം വയസ്സില്‍ അഞ്ചുവയസ്സുള്ള [[ശാരദാദേവി|ശാരദാദേവിയെ]] അന്നത്തെ നാട്ടുനടപ്പനുസരിച്ച്‌ വിവാഹം ചെയ്തു. 1866-ല്‍ ദക്ഷിണേശ്വരത്തെ [[കാളി]] ക്ഷേത്രത്തില്‍ പൂജാരിയായി. ഭൈരവി, ബ്രാഹ്മണി, തോതാപുരി, എന്നിവരില്‍ നിന്ന് [[ഹിന്ദുമതം|ഹിന്ദുമതത്തെകുറിച്ച്‌ ]] കൂടുതല്‍ പഠിച്ചു. താന്‍ പഠിച്ചകാര്യങ്ങള്‍ പ്രായോഗികാനുഭവത്തില്‍ പരീക്ഷിച്ചറിയാനും മറ്റുള്ളവര്‍ക്ക്‌ ലളിതമായി പറഞ്ഞു കൊടുക്കുവാനും ഉള്ള അസാമാന്യമായ കഴിവുണ്ടായിരുന്നു.<br />
 
കാളീ ദേവിയെ സ്വന്തം മാതാവയി കണ്ട്‌ പൂജിച്ച അദ്ദേഹത്തിന്‌ തന്റെ ഭാര്യയായ ശാരദാദേവി പോലും കാളീമാതാവിന്റെ പ്രതിരൂപമായിരുന്നു. 1881-ല്‍ തന്നെ കാണാനെത്തിയ നരേന്ദ്രന്‍ എന്ന യുക്തിവാദിയായ ചെറുപ്പക്കാരനായിരുന്നു പിന്നീട്‌ [[വിവേകാനന്ദ സ്വാമികള്‍|സ്വാമി വിവേകാനന്ദനായി]] മാറിയത്‌. ഈശ്വരസാക്ഷാത്കാരത്തിന്‌ മതങ്ങളല്ല, കര്‍മ്മമാണ്‌ പ്രധാനം എന്നു കരുതിയ ശ്രീരാമകൃഷ്ണന്‍ [[സൂഫി മതം|സൂഫി മതത്തിന്റെയും]], [[ക്രിസ്തുമതം|ക്രിസ്ത്യന്‍]], [[ഇസ്ലാം|ഇസ്ലാം മതത്തിന്റെയും]] ഒക്കെ പാതയിലൂടെ ചരിച്ചിട്ടുണ്ട്‌.<br />
 
== ചരമം ==
തൊണ്ടയില്‍ [[കാന്‍സര്‍ ]] ബാധിച്ച്‌ 1886 ആഗസ്റ്റ്‌ ആറിന്‌ സമാധിയായി.
 
[[Imageചിത്രം:Ramakrishna at studio.jpg|thumb|150px|left|ശ്രീരാമകൃഷ്ണ പരമഹംസര്‍ (1881, കല്‍ക്കട്ട)]]
== കൂടുതല്‍ അറിവിന്‌ ==
#പുറം ഏടുകള്‍
##http://www.belurmath.org/sriramakrishna.htm
"https://ml.wikipedia.org/wiki/ശ്രീരാമകൃഷ്ണ_പരമഹംസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്