"രാമച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Ветивер
(ചെ.) Robot: Cosmetic changes
വരി 18:
'''രാമച്ചം''' ([[:en:Vetiver|Vetiver]]) - ഔഷധഗുണങ്ങളുള്ള ഒരു പുല്‍ച്ചെടിയാണ്. കൂട്ടായി വളരുന്ന ഈ പുല്‍ച്ചെടികള്‍ക്കു രണ്ടുമീറ്ററോളം ഉയരമുണ്ടാകും. മൂന്നു മീറ്ററോളം ആഴത്തില്‍ വേരോട്ടവുമുണ്ടാകും. സുഗന്ധ പുല്ലുകളുടെ ഗണത്തിലുള്ള രാമച്ചത്തിന്റെ ആയുര്‍ദൈര്‍ഘ്യം മികച്ചതാണ്. ചിലപ്പോള്‍ ദശകങ്ങളോളം നീളുകയും ചെയ്യും. പ്രധാനമായും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്നു. ഇന്തോനേഷ്യ, ആഫ്രിക്കയിലെ വിവിധ രാജ്യങ്ങള്‍, പസഫിക് സമുദ്ര ദ്വീപുകള്‍, വെസ്റ്റ് ഇന്‍‌ഡ്യന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും വന്‍‌തോതില്‍ കൃഷിചെയ്യപ്പെടുന്നുണ്ട്. [[ഇന്ത്യ]], [[ഇന്തോനേഷ്യ]], [[ഹെയ്തി]] എന്നീ രാജ്യങ്ങളാണ് ഉല്‍‌പാദനത്തില്‍ മുന്‍‌നിരയിലുള്ളത്.
 
== ഉപയോഗങ്ങള്‍ ==
 
=== മണ്ണൊലിപ്പു നിയന്ത്രണം ===
രാമച്ചം മണ്ണൊലിപ്പ് ഫലപ്രദമായി തടയുന്ന പുല്‍‌വര്‍ഗ്ഗമാണ്. അധികം ആഴത്തിലിറങ്ങാതെ മണ്ണിന്റെ മുകള്‍പ്പരപ്പിലൂടെയാണ് മിക്ക പുല്‍ച്ചെടികളുടെയും വേരോട്ടം. എന്നാല്‍ രാമച്ചത്തിന്റെ വേരുകള്‍ കൂടുതല്‍ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ട്. ഇടതൂര്‍ന്നു വളരുന്നതിനാല്‍ ഉപരിതല ജലത്തെയും തടഞ്ഞു നിര്‍ത്തും. ഇക്കാരണങ്ങളാലാണ് രാമച്ചത്തെ മണ്ണൊലിപ്പ് തടയാനുള്ള ഫലപ്രദമായ മാര്‍ഗമായി കര്‍ഷകര്‍ കണക്കാ‍ക്കുന്നത്.
=== ഔഷധ ഉപയോഗങ്ങള്‍ ===
രാമച്ചത്തിന്റെ വേരില്‍ നിന്നുമുണ്ടാക്കുന്ന എണ്ണ ഏറെ ഔഷധ ഗുണമുള്ളതാണ്. ശരീരത്തിനു മൊത്തത്തില്‍ കുളിര്‍മയും ഉന്മേഷവും പകരാന്‍ രാമച്ചത്തിന്റെ എണ്ണയ്ക്കു കഴിയുന്നുണ്ട്. വേരുണക്കി വേവിച്ചാണ് എണ്ണ ഉണ്ടാക്കുന്നത്. സ്വാഭാവിക സുഗന്ധവും ഈ എണ്ണയുടെ പ്രത്യേകതയാണ്. ഇന്ത്യയിലെ [[ആയുര്‍വേദം|ആയുര്‍‌വേദ ചികിത്സകര്‍]] രാമച്ചം കടുത്തവയറുവേദന, ഛര്‍ദി, സന്ധിവാതം എന്നിവയ്ക്ക് പ്രതിവിധിയായി നല്‍കാറുണ്ട്.
=== മറ്റുപയോഗങ്ങള്‍ ===
[[Imageചിത്രം:Vetiveria zizanoides dsc07810.jpg|thumb|right|180px|രാമച്ചത്തിന്റെ ഉണക്കിയ വേരുകള്‍ വില്‍‌പനയ്ക്കു തയാറാക്കി വച്ചിരിക്കുന്നു.]]
രാമച്ചത്തിന്റെ നീണ്ട പുല്ലുകള്‍ കുട്ട, വട്ടി എന്നിവ നെയ്യാന്‍ ഉപയോഗിക്കുന്നുണ്ട്. രാമച്ചം കൊണ്ടു നിര്‍മ്മിച്ച വിശറി ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ചെറുവീടുകളുടെ മേല്‍ക്കൂര മേയാനും രാമച്ചം ഉപയോഗപ്പെടുത്തുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂടു സമയങ്ങളില്‍ രാമച്ചനിര്‍മിതമായ തട്ടികളില്‍ ജലം ഒഴുക്കി അതിലൂടെ മുറിക്കുള്ളിലേയ്ക്ക്‌ കടത്തിവിടുന്ന വായു മുറിക്കുള്ളില്‍ സുഖകരമായ കാലാവസ്ഥ പ്രധാനം ചെയ്യുന്നു. ഉണങ്ങിയ രാമച്ചം വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ തണുത്തശേഷം കുടിവെള്ളമായും ഉപയോഗിക്കുന്നു.
 
== മറ്റ് ലിങ്കുകള്‍ ==
*[http://www.ars-grin.gov/cgi-bin/npgs/html/taxon.pl?424704 Germplasm Resources Information Network: ''Chrysopogon zizanioides'']
*Veldkamp, J. F. (1999). A revision of ''Chrysopogon'' Trin., including ''Vetiveria'' Bory (Poaceae) in Thailand and Malesia with notes on some other species from Africa and Australia. ''Austrobaileya'' 5: 522–523.
"https://ml.wikipedia.org/wiki/രാമച്ചം" എന്ന താളിൽനിന്ന് ശേഖരിച്ചത്