"ടുവാടര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: fi, fr, nl, ru
(ചെ.) Robot: Cosmetic changes
വരി 33:
[[ന്യൂസിലാന്റ്|ന്യൂസിലാന്റില്‍]] മാത്രം കണ്ടു വരുന്ന [[ഉരഗം|ഉരഗങ്ങളാണ്]] '''ടുവാടരകള്‍'''. റെങ്കോസെഫാലിയന്‍ ഉരഗവിഭാഗത്തില്‍ ഇന്ന് അവശേഷിക്കുന്ന ഏകവര്‍ഗ്ഗമാണ് ഇവ. ആദ്യകാലങ്ങളില്‍ ടുവാടരകളെ പല്ലികള്‍ ആണെന്നു കരുതി സ്ക്വാമാറ്റ്ര എന്ന ഉരഗവിഭാഗത്തിലാണ് പെടുത്തിയിരുന്നത്. 1867-ല്‍ ആല്‍ബര്‍ട്ട് ഗുന്തര്‍ എന്ന ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനാണ് ടുവാടരകള്‍ പല്ലികള്‍ അല്ലെന്നു കണ്ടെത്തിയത്. മാളങ്ങളില്‍ താമസിക്കുന്ന ടുവാടരകള്‍ രാത്രികളില്‍ മാത്രമേ പുറത്തിറങ്ങാറുള്ളൂ. ജീവിച്ചിരിക്കുന്ന ഫോസില്‍ എന്ന് ഇവയേ വിളിക്കാറുണ്ട്<ref>{{Cite web | url = http://www.sciencedaily.com/releases/2008/03/080320120708.htm | title = New Zealand's 'Living Dinosaur' -- The Tuatara -- Is Surprisingly The Fastest Evolving Animal | publisher = ScienceDaily| accessdate = 2008-05-15}}</ref><ref>
http://www.netnewspublisher.com/living-fossil-tuatara-the-fastest-evolving-animal/</ref><ref>http://www.sanctuary.org.nz/whatsnew/stories/TuataraDay2006.html</ref>.
== പ്രത്യേകതകള്‍ ==
ശരീരഘടനകൊണ്ട് പല കാരണങ്ങളാലും ടുവാടരകള്‍ മുതലകളുടെ വിഭാ‍ഗമായ ക്രോക്കഡേലിയാക്കും പല്ലികളുടെ വിഭാഗമായ സ്ക്വാമാറ്റ്രക്കും ഇടക്കു നില്‍ക്കുന്നു. സ്ഫിനോഡോണ്‍‌ടിഡന്‍സ് എന്ന പ്രത്യേക ഓര്‍ഡറിലാണ് വര്‍ഗ്ഗീകരണ ശാസ്ത്രത്തില്‍ ഇവയുടെ സ്ഥാനം. ഇതേ ഓര്‍ഡറിലുള്ള പല ഉരഗങ്ങളും 225 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് യൂറോപ്പിലും ആഫ്രിക്കയിലും വടക്കേ അമേരിക്കയിലും ജീവിച്ചിരുന്നതായി ഫോസില്‍ തെളിവുകളുണ്ട്. [[ദിനോസര്‍]] യുഗമായിരുന്നു അത്. ഇക്കാരണം കൊണ്ടാണ് ടുവാടരകളെ ജീവിച്ചിരിക്കുന്ന ഫോസില്‍ എന്നു വിളിക്കുന്നത്. എന്നാല്‍ ജീവിച്ചിരിക്കുന്ന ഫോസില്‍ എന്നു വിളിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരുമുണ്ട്. ടുവാടരകളെ കുറിച്ച് ഫോസില്‍ രേഖകള്‍ ഒന്നുമില്ലാത്തത് ഈ ജീവികള്‍ ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ ഘടനാപരമായ മാറ്റങ്ങളില്ലാതെ കഴിഞ്ഞു എന്നതിന് തെളിവില്ലാത്തതിന് തുല്യമാണെന്നും ആദ്യകാല സ്ഫിനോഡോണ്‍‌ടിനുകളില്‍ നിന്ന് [[തലയോട്]], [[പല്ലുകള്‍]], [[താടിയെല്ല്]] മുതലായവയില്‍ ടുവാടരകള്‍ക്ക് വ്യത്യാസമുണ്ടെന്നും അവര്‍ വാദിക്കുന്നു.
=== ശാരീരിക പ്രത്യേകതകള്‍ ===
[[ഓന്ത്|ഓന്തിനെ]] പോലെ തോന്നിക്കുന്ന ടുവാടരകള്‍ക്ക് 1.3 കി.ഗ്രാം വരെ ഭാരമുണ്ടാകും. 60 വര്‍ഷം വരെ ഇവ ജീവിച്ചിരിക്കുന്നു. കടല്‍ പക്ഷികളും, കട്ടിയുള്ള തോടുള്ള കടല്‍ ജീവികളുമടക്കമുള്ള ജീവികളെ ഭക്ഷിക്കാനും മാത്രം ബലമുള്ളവയാണ് ഇവയുടേ താടിയെല്ലും പല്ലുകളും. തലക്കു പിറകില്‍ ആരംഭിച്ച് വാലു വരെ മുള്ളുകള്‍ പോലെയുള്ള ഭാഗങ്ങളുണ്ട്.
=== ആവാസവ്യവസ്ഥ ===
ന്യൂസിലാന്റില്‍ തന്നെ ഏതാനം ഒറ്റപ്പെട്ട ദ്വീപുകളില്‍ മാത്രമാണ് ടുവാടരകളെ കണ്ടുവരുന്നത്. ഇത്തരത്തിലെ മുപ്പതോളം ദ്വീപുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതിശൈത്യം, ആഞ്ഞടിക്കുന്ന കാറ്റ്, നിരപ്പല്ലാത്ത പ്രദേശങ്ങള്‍ എന്നിവയാണ് ഈ പ്രദേശങ്ങളുടെ പ്രത്യേകതകള്‍. ഇവിടുത്തെ സ്റ്റീഫന്‍സ് ദ്വീപിലാണ് ഏറ്റവുമധികം ടുവാടരകളെ കണ്ടെത്തിയിട്ടുള്ളത്. 150 ഹെക്റ്റര്‍ വരുന്ന ഈ ദ്വീപില്‍ അനുയോജ്യങ്ങളായ പ്രദേശങ്ങളില്‍ ഓരോ ഹെക്റ്റര്‍ സ്ഥലത്തും 2000 ടുവാടരകള്‍ വീതമെങ്കിലും ഉണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.
=== പ്രത്യുത്പാദനം ===
പ്രത്യുത്പാദന കാലത്ത് ആണ്‍ ടുവാടരകള്‍ തനിക്കു ചുറ്റുമുള്ള ഒരു പ്രദേശം സ്വന്തമാക്കുന്നു. അവിടെ മറ്റ് ആണ്‍ ടുവാടരകളെ പ്രവേശിക്കാന്‍ അനുവദിക്കില്ല. ഒരു ആണ്‍ ടുവാടരയുടെ അധീന പ്രദേശത്ത് ഒന്നിലധികം പെണ്‍ ടുവാടരകള്‍ ഉണ്ടായിരിക്കും. പെണ്‍ ടുവാടരകളെ ആകര്‍ഷിക്കാന്‍ ഈ സമയത്ത് ആണുങ്ങള്‍ ശരീരത്തിന്റെ പിന്‍ഭാഗത്തുള്ള തൊലിയും മുള്ളുകളും ബലമായി ഉയര്‍ത്തി നിര്‍ത്തുന്നു. ഉറക്കാത്ത മണ്ണുള്ള പ്രദേശങ്ങളില്‍ പെണ്‍ ടുവാടരകളാണ് കൂടുണ്ടാക്കി മുട്ടയിടുന്നത്. ഉണ്ടാക്കിയ കൂട് തൃപ്തിയായില്ലങ്കില്‍ മറ്റൊരെണ്ണം ചിലപ്പോള്‍ ഉണ്ടാക്കുന്നു. 10 മുതല്‍ 50 സെമീ വരെ ആഴമുള്ള കൂടുകള്‍ ഉണ്ടാക്കുന്ന ഇവ 10 മുതല്‍ 20 വരെ മുട്ടകള്‍ ഇട്ട് കൂട് പുല്ലും മണ്ണും ഉപയോഗിച്ച് അടക്കുന്നു. എങ്കിലും കൂടിനരികത്തന്നെ പെണ്ണുങ്ങള്‍ കുറേ കാലമുണ്ടാകും, ഈ സമയങ്ങളില്‍ മറ്റു പെണ്‍ ടുവാടരകളെ പ്രദേശത്തു നിന്ന് തുരത്തിയോടിക്കുകയും ചെയ്യുന്നു.
== വംശനാശ ഭീഷണി ==
ടുവാടരയല്ലാതെ ലോകത്തില്‍ അപൂര്‍വ്വങ്ങളായ [[പല്ലി|പല്ലികളും]] [[തവള|തവളകളും]] [[ഷഡ്‌പദം|ഷഡ്‌പദങ്ങളും]] സ്റ്റീഫന്‍സ് ദ്വീപിലുണ്ട്. ഇവയേ സംരക്ഷിക്കുന്നതിനായി സസ്യങ്ങളും മറ്റും വച്ചു പിടിപ്പിക്കുന്നത് ടുവാടരകള്‍ക്ക് പ്രതികൂലമായി ഭവിക്കുന്നു എന്നു കരുതുന്നവരുണ്ട്.
 
[[മനുഷ്യര്‍]] ന്യൂസിലാന്റ് ദ്വീപുകളില്‍ എത്തിച്ചിട്ടുള്ള മറ്റു ജീവികള്‍, [[എലി]], [[പൂച്ച]], [[പന്നി]] തുടങ്ങിയവ സ്വതന്ത്രരായി താമസിച്ചിരുന്ന ടുവാടരകള്‍ക്ക് ഭീഷണിയാണ്.
 
== അവലംബം ==
<references/>
 
[[Categoryവര്‍ഗ്ഗം:ഉരഗങ്ങള്‍]]
 
[[ca:Tuatara]]
"https://ml.wikipedia.org/wiki/ടുവാടര" എന്ന താളിൽനിന്ന് ശേഖരിച്ചത്