"സുശ്രുതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 2:
ക്രി.മു. ആറാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജീവിച്ചിരുന്ന ഒരു [[ശസ്ത്രക്രിയ|ശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു]] '''സുശ്രൂതന്‍'''. [[സുശ്രൂതസംഹിത]] എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിന്റെ കര്‍ത്താവുമാണ്. 300 ശസ്ത്രക്രിയാരീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്ന ഈ ഗ്രന്ഥത്തില്‍ മനുഷ്യശസ്ത്രക്രിയയെ എട്ടായി തരംതിരിച്ചിരിക്കുന്നു. വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ച് ''ശസ്ത്രക്രിയയുടെ പിതാവ്'' എന്നാണ് സുശ്രൂതന്‍ അറിയപ്പെടുന്നത്. [[ഗംഗാനദി|ഗംഗാനദിയുടെ]] തീരത്ത് ഇന്നത്തെ [[വരാണസി|വരാണസിയിലാണ്]] സുശ്രൂതന്‍ ജീവിച്ചിരുന്നതെന്നു കരുതുന്നു.<ref> [http://www.infinityfoundation.com/mandala/t_es/t_es_agraw_susruta.htm ഇന്‍ഫിനിറ്റ്യ് ഫൌണ്ടേഷനില്‍ ശുശ്രുതനെപ്പറ്റിയുള്ള ലേഖനം. ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 12] </ref>
 
== ജീവിത രേഖ ==
വിശ്വാമിത്ര മഹര്‍ഷിയുടെ മകനായ സുശ്രുതന്‍{{തെളിവ്}}, ആയുര്‍വേദ വിദഗ്ദ്ധനായ കാശിരാജാവ്‌ ദിവോദാസ ധന്വന്തരിയുടെ ശിഷ്യനായിരുന്നു. വാരണാസിയില്‍ വെച്ച്‌ സുശ്രുതന്‍ ഗുരുമുഖത്തുനിന്ന്‌ വൈദ്യം അഭ്യസിച്ചു. ശസ്ത്രക്രിയയില്‍ മാത്രമല്ല, ഇതര വൈദ്യശാസ്ത്രശാഖകളിലും പില്‍ക്കാലത്ത്‌ അദ്ദേഹം വിദഗ്ദ്ധനായി. ശല്യചികിത്സാ പ്രധാനമായ ആയുര്‍വേദം വികസിപ്പിച്ചത്‌ സുശ്രുതനാണ്‌. അദ്ദേഹം തന്റെ കണ്ടെത്തലുകള്‍ 'ശല്യതന്ത്രം' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി സൂക്ഷിച്ചു. അത്‌ ക്രി.പി. മൂന്നോ നാലോ ശതകത്തില്‍ നാഗാര്‍ജുനന്‍ എന്നയാള്‍ പരിഷ്ക്കരിച്ചതാണ്‌ ഇന്നു ലഭ്യമായ 'സുശ്രുതസംഹിത'.
 
== സവിശേഷതകള്‍ ==
ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മുന്നേറ്റങ്ങളിലൊന്നാണ്‌ [[പ്ലാസ്റ്റിക്‌ സര്‍ജറി]]. എന്നാല്‍, ഇന്ന്‌ ലോകമെങ്ങുമുള്ള പ്ലാസ്റ്റിക്‌ സര്‍ജന്‍മാര്‍ ചെയ്യുന്നത്‌, 26 നൂറ്റാണ്ട്‌ മുമ്പ്‌ സുശ്രുതന്‍ ചെയ്ത ശസ്ത്രക്രിയകളില്‍ നിന്ന്‌ വലിയ വ്യത്യാസമില്ലാത്ത കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ പുരാതന ഭാരതത്തില്‍ ജീവിച്ചിരുന്ന ആ വൈദ്യശാസ്ത്രപ്രതിഭയെ പ്ലാസ്റ്റിക്‌ സര്‍ജറിയുടെ പിതാവായും ലോകം അംഗീകരിക്കുന്നു. [[സിസേറിയന്‍ ശാസ്ത്രക്രിയ]] അഥവാ സി സെക്ഷന്‍ നടത്താന്‍ ആദ്യമായി ഉപദേശിച്ച വ്യക്തിയും സുശ്രുതനാണെന്നു കരുതുന്നു. [[അനസ്തേഷ്യ|അനസ്തേഷ്യയുടെ]] ആദിമരൂപം ചികിത്സയില്‍ പ്രായോഗിമാക്കിയതും അദ്ദേഹം തന്നെ. [[മദ്യം|മദ്യമായിരുന്നു]] ശുശ്രുതന്‍ ബോധം കെടുത്താനായി ഉപയോഗിച്ചിരുന്നത്.
 
വരി 15:
ചരക-സുശ്രുതസംഹിതകളുയെ സംഗ്രഹമാണ്‌ [[വാഗ്ഭടന്‍|വാഗ്ഭടന്റെ]] '[[അഷ്ടാംഗഹൃദയം]]'. സുശ്രുതത്തിലെ നിദാനസ്ഥാനം, കല്‍പകസ്ഥാനം എന്നീ ഭാഗങ്ങള്‍ മലയാളത്തില്‍ വ്യാഖ്യാനിച്ചിട്ടുള്ളത്‌ [[സി.കെ. വാസുദേവശര്‍മ|സി.കെ. വാസുദേവശര്‍മയാണ്‌]]. സൂത്രസ്ഥാനം [[വടക്കേപ്പാട്ട് നാരായണന്‍ ‍നായര്‍|‍വടക്കേപ്പാട്ട് നാരായണന്‍ ‍നായരും]] ശരീരസ്ഥാനം, ചികിത്സാസ്ഥാനം, കല്‍പസ്ഥാനം എന്നീ ഭാഗങ്ങള്‍ [[എം. നാരായണന്‍ വൈദ്യന്‍|എം. നാരായണന്‍ വൈദ്യനും]] മലയാളിത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്‌. സുശ്രുതന്റെ ജീവിതകാലത്തെക്കുറിച്ച്‌ പണ്ഡിതര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്‌. 2600 വര്‍ഷം മുമ്പാണ്‌ ഈ മഹാവൈദ്യന്‍ ജിവിച്ചിരുന്നത്‌ എന്നത്‌ ഒരു ഏകദേശ ധാരണയാണ്‌. സുശ്രുതന്‍ എന്നപേര്‌ ഗോത്രത്തിന്റെയോ കുലത്തിന്റെയോ പേരാകാമെന്നും അഭിപ്രായമുണ്ട്‌.
 
== അവലംബം ==
<references/>
 
== കൂടുതല്‍ അറിവിന് ==
* Sankaran P. S. and P.J. Deshpande. 1990. Susruta. In V. Raghvan (Ed.) Scientists. Delhi: Publications Division (Govt of India).
 
"https://ml.wikipedia.org/wiki/സുശ്രുതൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്