"സവേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ka:სავანა
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Savanna}}
[[Imageചിത്രം:Male lion on savanna.jpg|thumb|300px|[[താന്‍സാനിയ]]യിലെ ഒരു സാവന്ന.]]
[[മരം|മരങ്ങള്‍]] നിബിഡമല്ലാത്തതും ഇടക്ക് ധാരാളം [[പുല്ല്|പുല്ലുകള്‍]] നിറഞ്ഞതുമായ വനമേഖലകളെ '''സവേന''' (സാവന്ന) എന്നു പറയുന്നു. ‍മരങ്ങള്‍ വളരെ അകലത്തില്‍ മാത്രം വളരുന്ന ഈ പ്രദേശങ്ങളില്‍ ചെറിയ സസ്യങ്ങള്‍ക്കും ധാരാളം സൂര്യപ്രകാശം ലഭിക്കുന്നു, പ്രധാനമായും നിരപ്പാര്‍ന്ന ഭൂപ്രകൃതിയുള്ള ഉഷ്ണമേഖലകളാണിവ. നിബിഡവനങ്ങള്‍ക്കും മരുപ്രദേശങ്ങള്‍ക്കും ഇടയിലുള്ള പ്രദേശമായാണ് സവേനകള്‍ കൂടുതലായും ഉള്ളത്. നിശ്ചിതമായ വര്‍ഷകാലവും മഴയില്ലാത്ത സമയത്തെ ജലദൗര്‍ലഭ്യതയും സവേനകളുടെ പ്രത്യേകതയാണ്. അനിയന്ത്രിതമായ കാലിമേയ്ക്കലും അതിനെ തുടര്‍ന്നുള്ള മണ്ണൊലിപ്പുമാണ് ഇവ നേരിടുന്ന ഏറ്റവും വലിയ ഭീഷണി.
== ഉത്പത്തി ==
സവേനകള്‍ ഉണ്ടാവുന്നത് പ്രധാനമായും തദ്ദേശത്തെ കാലാവഥ മൂലമാണ്,വര്‍ഷത്തില്‍ ആവശ്യത്തിന് മഴ ലഭിക്കാത്തതിനാല്‍ ഇവിടെ ഇടതൂര്‍ന്നു വളരുന്ന വന്‍വൃക്ഷങ്ങള്‍ക്ക് വളരാന്‍ സാധിക്കാതെ വരുന്നു എന്നാല്‍ ഒട്ടും മഴലഭിക്കാത്ത പ്രദേശമല്ലാത്തിനാല്‍ ഇവിടം ഒരു [[മരുഭൂമി]] ആയി മാറ്റപ്പെടുകയും ചെയ്തിട്ടില്ല. ഇങ്ങനെയുള്ള അവസ്ഥ മഴ പെയ്യുമ്പോള്‍ പൊട്ടിമുളക്കുകയും വളരെക്കുറഞ്ഞ കാലഘട്ടത്തിനുള്ളില്‍ പൂര്ണ്ണവളര്‍ച്ചയെത്തി വിത്തുത്പാദനത്തു ശേഷം ഉണങ്ങിപ്പൊകുന്ന [[തൃണവര്‍ഗ്ഗം|തൃണവര്‍ഗ്ഗത്തില്‍]] ഉള്‍പ്പെട്ട സസ്യങ്ങള്‍ക്ക് വളരാന്‍ അനുയോജ്യമാണ്. അധികം ജലം ആവശ്യമില്ലാത്തതും നീണ്‍ട വേനല്‍ക്കാലത്തെയതിജീവിക്കാന്‍ സാധ്യമായതുമായ [[കുറ്റിച്ചെടി]]കളും ഇവിടെ വളരുന്നു. മണ്ണിന്റെ പ്രത്യേകതകള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍, കൃഷിയുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികള്‍, കാട്ടുതീയില്‍ വനം പൂര്‍ണ്ണമായി നശിക്കുക മുതലായ കാരണങ്ങള്‍ കൊണ്ടും സാവന്നകള്‍ ഉണ്‍ടാകറുണ്ട്.
 
== സസ്യജാലങ്ങള്‍ ==
സവേനയില്‍ പ്രധാനമായും കാണപ്പെടുന്നത് തൃണവര്‍ഗ്ഗത്തില്‍പെട്ട സസ്യങ്ങളാണ് ഇവ ഭൂമിക്കു മുകളില്‍ ഇടതൂര്‍ന്നു വളരുന്നു. മറ്റു സസ്യങ്ങളില്‍ പ്രധാനമായും കാണപ്പെടുന്നത് 20 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന [[അക്കേഷ്യ]] ആണ്. ഈ പ്രദേശങ്ങളിലെ ചെറിയ കുളങ്ങളുടേയും അരുവികളുടേയും തീരത്താണ് സാധാരണ കുറ്റിച്ചെടികളും ചെറുമരങ്ങളും വളരുന്നത്. [[ബാവോബാബ്]], ബര്‍മുഡ പുല്ല്, കാന്‍ഡലബ്ര, ആനപ്പുല്ല്, യൂക്കാലിപ്സ്,ജക്കാള്‍ബറി, ജാറാ, കാന്‍‌ഗരൂ പൗ, മാങ്കെട്ടി മുതലായവയും കണ്ട് വരുന്നു<ref>http://www.blueplanetbiomes.org/savanna_plant_page.htm</ref>.
 
== ജീവജാലങ്ങള്‍ ==
സവേനകളില്‍ ധാരാളം പുല്ല് ലഭിക്കുമെന്നതിനാല്‍ സസ്യഭുക്കുകളായ പലയിനം മൃഗങ്ങളേയും അവയെ ഭക്ഷിക്കുന്ന മാംസഭുക്കുകളേയും ഇവിടെക്കാണാം. ഇവയില്‍ പ്രധാനപ്പെട്ട ചില മൃഗങ്ങള്‍ [[ആഫ്രിക്കന്‍‍ സാവന്ന ആന]], [[ആഫ്രിക്കന്‍ കാട്ടുനായ]], [[മാംബ]], [[കാട്ടുപൂച്ച]], [[ചക്മാ ബബൂണ്‍]], [[ഈജിപ്ഷ്യന്‍ കീരി|കീരി]], [[എമു]], [[സീബ്ര]], [[കോല]], [[സിംഹം]], [[നൈല്‍ മുതല|മുതല]], [[ജിറാഫ്]] [[കാണ്ടാമൃഗം]]മുതലായവ‌ ആണ്.<ref>http://www.nceas.ucsb.edu/nceas-web/kids/biomes/savanna.htm</ref>
 
== കാലാവസ്ഥ ==
സവേനക്ളുടെ മറ്റൊരു പ്രത്യേകത വളരെ നീണ്‍ട വേനല്‍ക്കലവും ധാരാളം മഴ ലഭിക്കുന്നതും എന്നാല്‍ താരതമ്യേന ദൈര്‍ഘ്യം കുറഞ്ഞ മഴക്കാലവുമാണ്. മഴയുള്ള മാസങ്ങളില്‍ മാത്രമേ ഇവിടെ യഥേഷ്ടം ജലം ലഭിക്കുകയുള്ളൂ. വേനല്‍ക്കാലമാവുന്നതോടെ ഭൂരിഭാഗം സസ്യങ്ങളും ഉണങ്ങിക്കരിഞ്ഞു പോകുകയും നദികളും മറ്റ് ജലാശയങ്ങളും വറ്റിവരളുകയും ചെയ്യുന്നതിനാല്‍ ഇവിടുത്തെ അന്തേവാസികളായ മൃഗങ്ങള്‍ ഇവിടെ നിന്ന് ദേശാടനം നടത്താറുണ്‍ട്. [[ഉഷ്ണമേഖല|ഉഷ്ണമേഖലാപ്രദേശമായതിനാല്‍]] ഇവിടുത്തെ താപനിലയില്‍ കാര്യമായ വ്യതിയാനം അനുഭവപ്പെടാറില്ല, വന്‍‌തോതിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്ന പ്രതിഭാസങ്ങള്‍ ഉണ്‍ടാവാത്ത വര്‍ഷങ്ങളില്‍ താപനില 20 മുതല്‍ 30 ഡിഗ്രീ സെല്‍ഷ്യസിനുള്ളിലായിരിക്കും . സാധാരണ വര്‍ഷങ്ങളില്‍ മഴകാലത്ത് 100 മുതല്‍ 150<ref>http://www.blueplanetbiomes.org/savanna_climate_page.htm</ref> സെന്റീമീറ്റര്‍ മഴ ലഭിക്കാറുണ്‍ട് വേനല്‍മഴ ഇവിടെ വളരെ അപൂര്‍‌വ്വമാണ്.
 
== നേരിടുന്ന ഭീഷണികള്‍ ==
സവേന ഒരു വളരെ പ്രധാനപ്പെട്ട ആവാസവ്യവസ്ഥ ആണ് ഒട്ടനവധി വലിയ ജീവികളുടെ വാസസ്ഥലം ആയ ഇവിടം സരക്ഷിക്കപ്പെടേണ്‍ട പ്രദേശമാകുന്നു.<ref>http://www.panda.org/about_wwf/where_we_work/ecoregions/about/habitat_types/selecting_terrestrial_ecoregions/habitat07.cfm</ref>
 
== പ്രധാന സാവന്നകള്‍ ==
==ആധാരസൂചിക==
<references/>
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
*http://www.savannasforever.org/index.html
[[വിഭാഗം:ഭൂമിശാസ്ത്രം]]
"https://ml.wikipedia.org/wiki/സവേന" എന്ന താളിൽനിന്ന് ശേഖരിച്ചത്