"കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Terrace_lounge.jpg" നീക്കം ചെയ്യുന്നു, Gbawden എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per c:Commons:Deletion requests/Files uploaded by Arunvarmaother~commonswiki.
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 51:
1991-ൽ കൊച്ചി നാവിക താവളത്തിലെ വിമാനതാവളം നവീകരിക്കാനായി കേന്ദ്ര സർക്കാർ വിളിച്ചുകൂട്ടിയ യോഗത്തിൽ, അത്തരം പദ്ധതികളോട് നാവിക സേന അനുകൂലമായി പ്രതികരികാതിരുന്നപ്പോൾ കൊച്ചിയിൽ പുതിയ വിമാനതാവളം എന്ന ആശയം ഉടലെടുത്തു. അന്നത്തെ എറണാകുളം ജില്ലാ കളക്റ്റർ വി.ജെ. കുര്യൻ സർക്കാരിന് മുൻപിൽ സമർപ്പിച്ച പദ്ധതിക്ക് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ അനുകൂലമായി പ്രതികരിച്ചതോടെ പുതിയ എയർപോർട്ടിന് തുടക്കമായി. 1993-ൽ ഒരു സൊസൈറ്റിയായി റജിസ്റ്റർ ചെയ്ത് പ്രാരംഭ പ്രവർത്തനം തുടങ്ങി. 1994 മാർച്ച് 30-ന് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ‘കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്" എന്ന പേരിൽ ഒരു കമ്പനിയായി റജിസ്റ്റർ ചെയ്ത് അഞ്ചുവർഷം കൊണ്ട് വിമാനത്താവളം പണി കഴിപ്പിച്ചു. 1999 മേയ് 25-ന് അന്നത്തെ [[ഇന്ത്യൻ രാഷ്ട്രപതി]] [[കെ.ആർ. നാരായണൻ]] വിമാനത്താവളം ഉദ്ഘാടനം ചെയ്തു.
 
സർക്കാർ 1,300 ഏക്കറോളം സ്ഥലം ഏറ്റെടുക്കുകയും വീട് നഷ്ടപ്പെട്ട 822 വരെ പുനരധിവസിപ്പിക്കുകയും ചെയ്തു. സ്ഥലം ഇല്ലാത്തവർക്ക് ആറ് സെന്റ് വീതം സ്ഥലവും നൽകിയിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതുമൂലം വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്കായി കുറെ ജോലികളും എയർപോർട്ട് ടാക്സി പെർമിറ്റും നൽകയും ചെയ്തു. <ref>{{Cite web |url=https://www.mathrubhumi.com/features/infrastructure/cochin-international-airport-cial-celebrates-25th-anniversary-nedumbassery-1.3780475 |title=ആർക്കൈവ് പകർപ്പ് |access-date=2020-06-04 |archive-date=2020-08-24 |archive-url=https://web.archive.org/web/20200824030825/https://www.mathrubhumi.com/features/infrastructure/cochin-international-airport-cial-celebrates-25th-anniversary-nedumbassery-1.3780475 |url-status=dead }}</ref>
== എത്തിച്ചേരാനുള്ള വഴി ==
[[കൊച്ചി]] പട്ടണത്തിൽനിന്ന് 25 കിലോമീറ്ററും, [[ആലുവ]]യിൽനിന്ന് 12 കിലോമീറ്ററും വടക്കായും [[അങ്കമാലി|അങ്കമാലിയിൽ]] നിന്ന് 5 കിലോമീറ്ററും [[തൃശ്ശൂർ|തൃശ്ശൂരിൽ]] നിന്ന് 52 കിലോമീറ്ററും തെക്കായും ഈ വിമാനത്താവളം നിലകൊള്ളുന്നു. [[ദേശീയപാത 544]], [[എം.സി. റോഡ്]] എന്നീ റോഡുകളും, എറണാകുളം-ഷൊർണ്ണൂർ തീവണ്ടിപ്പാതയും വിമാനത്താവളത്തിനു സമീപത്തുകൂടി കടന്നുപോകുന്നു. അങ്കമാലിയും ആലുവയും ആണ് അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ.