"വൈദ്യുതസ്വിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, ca, cs, da, de, es, et, fi, fr, he, hi, hu, id, it, ja, ko, lt, ms, nl, pt, ru, simple, sk, sl, sr, sv, ta, uk, ur
++/-
വരി 1:
{{prettyurl|switch}}
വൈദ്യുതസാങ്കേതികവിദ്യയില്‍,(Electrical Engineering) ഒരു [[വൈദ്യുതപരിപഥം]] (Electric Circuit) ചേര്‍ക്കുവാനോ മുറിയ്ക്കുന്നതിനോ , അതിലുടെ, [[വൈദ്യുതപ്രവാഹം]] തുടങ്ങുവാനോ നിറുത്തുവാനോ , പ്രവാഹഗതി മാറ്റുവാനോ ഉപയോഗിക്കുന്ന ഒരു ഘടകോപകരണമാണ് '''വൈദ്യുതസ്വിച്ച്''' (Electric Switch) അഥവാ '''സ്വിച്ച്''' (ശലാകം) എന്നറിയപ്പെടുന്നത്.
വൈദ്യുതവിളക്കുകള്‍ കത്തിക്കുന്നതിനും കെടുത്തുന്നതിനുമുള്ളക്രമീകരണം സ്വിച്ചാണ് നിര്വഹിക്കുന്നത്. സ്വിച്ചിന്റെ പുറംഭാഗം മുഴുവന്‍ [[ഇന്‍സുലേറ്റ്]] ചെയ്തിരിക്കും. ഭിത്തിയോടോ മറ്റ് ഏതെങ്കിലും ബന്ധങ്ങളോടോ ചേര്‍ത്തായിരിക്കും സ്വിച്ച് ഘടിപ്പിക്കുന്നത്. പൈപ്പുവഴിയെത്തുന്ന കമ്പികള്‍ സ്വിച്ചിന്റെ ഉള്ളില്‍ രണ്ടു കേന്ദ്രങ്ങളില്‍ ബന്ധിക്കുന്നു. ഈ കേന്ദ്രങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതും വിടുതല്‍ ചെയ്യുന്നതു സ്വിച്ചിലെ ലിവര്‍ സജ്ജീകരണമാണ്.
 
പരിപഥം കൈകാര്യം ചെയ്യുന്ന വൈദ്യുതമര്‍ദ്ദം (Voltage), [[ക്രമധാരാശേഷി]] (Current Carrying Capacity), [[ലഘുധാരാശേഷി]] (Short Circuit Capability) തുടങ്ങിയകാര്യങ്ങളുടെ അടിസ്ഥാനത്തില്‍, പലതരം വിഛേദകോപകരണങ്ങള്‍ (Switchgear) ഉപയോഗിച്ചു വരുന്നു. പ്രധാനമായി, വൈദ്യുതി വഹിക്കാന്‍ ശേഷിയുള്ള [[വൈദ്യുതചാലകങ്ങള്‍|വൈദ്യുതചാലകം]] ചോര്‍ച്ച തടയുന്നതിനുള്ള കുചാലകങ്ങള്‍, ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള യാന്ത്രികക്ക്രമീകരണങ്ങള്‍ മുതലായവ ഒരു സ്വിച്ചില്‍ ഉള്‍പ്പെടുന്നു. ഉന്നതസമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുന്ന വിഛേദകോപകരണങ്ങളില്‍, ഇതുകൂടാതെ [[വൈദ്യുതസ്ഫുലിംഗം]] (Electric Arc) കെടുത്തുന്നതിനുള്ള ക്രമീകരണങ്ങളും ഉണ്ടാവും.
 
ഗാര്‍ഹിക വൈദ്യുതിയില്‍, വൈദ്യുതവിളക്കുകളോ, പങ്കകളോ, മറ്റുപകരണങ്ങളോ പ്രവര്‍ത്തിപ്പിക്കുന്നതിനോ നിറുത്തുന്നതിനോ സ്വിച്ചാണ് ഉപയോഗിക്കുന്നത്. സ്വിച്ചിന്റെ പുറംഭാഗം മുഴുവന്‍ കുചാലകാവരണം (Insulation) ചെയ്തിരിക്കും. ഗൃഹഭിത്തിയിലോ മറ്റേതെങ്കിലും സമാനവസ്തുക്കളോടോ ചേര്‍ത്തായിരിക്കും സ്വിച്ച് ഉറപ്പിക്കുന്നത്. വൈദ്യുതി പ്രവഹിപ്പിക്കേണ്ട വാഹകക്കമ്പികള്‍ സ്വിച്ചിന്റെ ഉള്ളില്‍ രണ്ട് അഗ്രങ്ങളില്‍ (Terminals) ബന്ധിക്കുന്നു. ഈ അഗ്രങ്ങള്‍ തമ്മില്‍ വൈദ്യുതിപരമായി കൂട്ടിച്ചേര്‍ക്കുന്നതും വിടുതല്‍ ചെയ്യുന്നതും സ്വിച്ചിലെ സവിശേഷ ഉത്തോലകസജ്ജീകരണമാണ്.
 
== വിവിധതരം സ്വിച്ചുകള്‍ ==
വിഛേദകോപകരണങ്ങള്‍ അതിന്റ ഉപയോഗം, ശേഷികള്‍, സ്ഫുലിംഗഹാരിമാധ്യമം (Arc Quenching Medium) തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പല തരങ്ങളായി വകതിരിച്ചിട്ടുണ്ട്.
 
#സിങ്കിള്‍ ഫെയിസ് സ്വിച്ച്
#ഡബിള്‍ ഫെയിസ് സ്വിച്ച്
"https://ml.wikipedia.org/wiki/വൈദ്യുതസ്വിച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്