"യമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
കാലപുരിക്ക് ആയിരം യോജന വിസ്താ‍രമുണ്ട്. നാലു വശങ്ങളിലും ഓരോ പ്രവേശനദ്വാരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നു. ആ പട്ടണത്തിന്റെ ഒരു വശത്ത് ചിത്രഗുപ്തന്റെ മന്ദിരം കാണാം. പട്ടണത്തിനു ചുറ്റുമുള്ള കോട്ട ഇരുമ്പുകൊണ്ടാണ്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. കാലപുരിയില്‍ നൂറ് തെരുവുകളുണ്ട്. ആ തെരുവുകളെല്ലാം കൊടിക്കൂറകള്‍ കൊണ്ടും തോരണങ്ങള്‍ കൊണ്ടും ശോഭിക്കുന്നു. ചിത്രഗുപ്തമന്ദിരത്തില്‍ ഒരു സംഘം ആള്‍ക്കാരുണ്ട്. മനുഷ്യരുടെ ആയുസ്സ് കണക്കുകൂട്ടുകയാണ്‍ അവരുടെ തൊഴില്‍. മനുഷ്യര്‍ ചെയ്യുന്ന സുകൃതങ്ങളും ദുഷ്കൃതങ്ങളും അവര്‍ പരിഗണിക്കുന്നു. ചിത്രഗുപ്താലയത്തിന്റെ തെക്കുഭാഗത്തായി ജ്വരമന്ദിരം ഉണ്ട്. അതിനോടു ചേര്‍ന്ന് എല്ലാ വിധ രോഗങ്ങളുടെയും മന്ദിരങ്ങള്‍ പ്രത്യേകം പ്രത്യേകമായി സ്ഥിതി ചെയ്യുന്നു. ചിത്രഗുപ്താലയത്തില്‍ നിന്ന് ഇരുപത് യോജന അകലെയാണ്‍ കാലന്റെ ഭവനം. ആ ഭവനത്തിന്‍ ഇരുനൂറ് യോജന വിസ്താരവും അന്‍പത് യോജന പൊക്കവും ഉണ്ട്. ആ മന്ദിരം ആയിരം സ്തംഭങ്ങളാല്‍ വഹിക്കപ്പെടുന്നു. അതിന്റെ ഒരു വശത്ത് വിശാലമാ‍യ ഒരു സഭയുണ്ട്. ലോകജീവിതത്തില്‍ പുണ്യം ചെയ്തവര്‍ വസിക്കുന്നത് ഈ സഭയിലാണ്‍. അവര്‍ സ്വര്‍ഗ്ഗീയ സുഖം അനുഭവിച്ചുകൊണ്ട് നിത്യന്മാരായി അവിടെ കഴിഞ്ഞുകൂടുന്നു. <ref> ഗരുഡപുരാണം - പതിനാലാം അദ്ധ്യായം</ref>.
 
====പ്രമാണാധാരസൂചി====
 
<references/>
 
"https://ml.wikipedia.org/wiki/യമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്