"താറാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
വര്‍ഷംതോറും താറാവിന്റെ തൂവലുകള്‍ കൊഴിഞ്ഞു പോയ ശേഷം പുതിയവ ഉണ്ടാകുന്നു. ശരത്കാലത്താണ് സാധാരണയായി തൂവലുകള്‍ കൊഴിയുന്നത്. ആണ്‍ താറാവുകളുടെ കോണ്‍ടൂര്‍ തൂവലുകള്‍ വര്‍ഷത്തില്‍ രണ്ടുതവണ കൊഴിയുക സാധാരണമാണ്. തൂവലുകള്‍ കൊഴിയുന്നതിനിടയ്ക്കുള്ള'ഹ്രസ്വ' കാലയളവിനെ 'എക്ളിപ്സ് പ്ളൂമേജ്' എന്നു പറയുന്നു.
==പ്രത്യുല്പാദനം==
താറാമുട്ടയ്ക്ക് 70-84 ഗ്രാം തൂക്കം വരും. കോഴിമുട്ടയേക്കാള്‍ 15-20 ഗ്രാം കൂടുതലാണിത്. പ്രതിവര്‍ഷം കോഴികളില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ 40 മുതല്‍ 50 വരെ അധികം മുട്ടകള്‍ താറാവില്‍ നിന്നു ലഭിക്കും. താറാവുകള്‍ക്ക് അടയിരിക്കുന്ന സ്വഭാവമില്ലാത്തതിനാല്‍ ഇവയുടെ മുട്ട കോഴിമുട്ടകളോടൊപ്പം അടവച്ചോ ഇന്‍കുബേറ്ററിന്റെ സഹായത്താലോ വിരിയിച്ചെടുക്കുകയാണു പതിവ്. മുട്ട വിരിയാന്‍ 28 ദിവസം ആവശ്യമാണ്.
==ഇനങ്ങള്‍==
ഓര്‍പിങ്ടണ്‍, പെക്കിന്‍സ്, വൈറ്റ് പെക്കിന്‍സ്, എയില്‍ സ്ബെറി, മസ്കോവി, പെരെന്നന്‍, വൈറ്റ് ടേബിള്‍ ഡക്ക്, റോയല്‍ വെല്‍ഷ് ഹാള്‍ക്വിന്‍, മാഗ്പൈ തുടങ്ങിയവയാണ് പ്രധാന ഇറച്ചി താറാവുകള്‍.
 
കാഴ്ചയ്ക്ക് ഭംഗിയുള്ളതും ധാരാളം വെളുത്ത മുട്ടകളിടുന്നതും രുചികരമായ മാംസം നല്കുന്നതുമായ ഓര്‍പിങ്ടണ്‍ ഇനം താറാവുകള്‍ അഞ്ച് വ്യത്യസ്ത നിറങ്ങളില്‍ കാണപ്പെടുന്നുണ്ട്. ബ്ലാക്ക് കയുഗ, ബ്ലാക്ക് ഈസ്റ്റ് ഇന്ത്യന്‍, ഡീകോയ്, കൂയ്, കാലി, മിഗ്നോണ്‍, മന്‍ഡാറിന്‍, കരോലിന, വിഡ്ജിയോണ്‍, ഷോവല്ലെര്‍, പിന്‍ടെയിന്‍ തുടങ്ങിയവയാണ് കൌതുകവര്‍ഗത്തില്‍പ്പെട്ട താറാവിനങ്ങള്‍.
 
==ചിത്രശാ‍ല==
"https://ml.wikipedia.org/wiki/താറാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്