"തക്ഷകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[Image:Taxakeshwar temple.JPG|thumb|200px|തക്ഷകക്ഷേത്രം]]
പുരാണങ്ങളില്‍ പരാമൃഷ്ടമായ ഒരു സര്‍പ്പം. അഷ്ടനാഗങ്ങളിലൊന്നാണ് തക്ഷകന്‍. കശ്യപമുനിക്ക് കദ്രു എന്ന ഭാര്യയില്‍ ജനിച്ച സന്തതികളെല്ലാം സര്‍പ്പങ്ങളായിരുന്നു എന്നും ഇതില്‍പ്പെട്ട തക്ഷകന്‍ നാഗപ്രമാണികളില്‍ ഒരുവനായിരുന്നുവെന്നും മഹാഭാരതം ആദിപര്‍വത്തിലെ 38മത്തെ അധ്യായത്തില്‍പ്പെട്ട അഞ്ചാം പദ്യത്തില്‍ വിവരിച്ചിരിക്കുന്നു.
 
==പുരാണത്തില്‍ നിന്ന്==
 
===ദേവീഭാഗവതം ദ്വിതീയസ്കന്ധത്തില്‍നിന്ന്===
മാതാവിന്റെ ശാപം കാരണം തക്ഷകന്‍ ബാല്യത്തില്‍ത്തന്നെ കുടുംബം വിട്ടുപോയി. ഒരിക്കല്‍ മാതാവായ കദ്രുവും കശ്യപന്റെ മറ്റൊരു ഭാര്യയായ വിനതയും തമ്മില്‍ ഉച്ചൈ ശ്രവസ്സ് എന്ന കുതിരയുടെ വാല്‍രോമത്തിന്റെ നിറം സംബന്ധിച്ച് ഒരു തര്‍ക്കമുണ്ടായി. വാല്‍രോമം കറുത്തതാണെന്നു കദ്രുവും വെളുത്തതാണെന്നു വിനതയും വാദിച്ചു. തോല്ക്കുന്ന ആള്‍ ജയിക്കുന്നവളുടെ ദാസിയാകണമെന്നു പന്തയം കെട്ടി. അന്നു രാത്രി കദ്രു മക്കളെ വിളിച്ച് ഇന്ദ്രന്റെ കുതിരയായ ഉച്ചൈശ്രവസ്സിന്റെ വാലില്‍ കറുത്തരോമങ്ങള്‍ എന്ന തോന്നലുണ്ടാക്കുമാറ് കടിച്ചു തൂങ്ങിക്കിടക്കുവാന്‍ ആജ്ഞാപിച്ചു. ധര്‍മജ്ഞരായ ഏതാനും സര്‍പ്പങ്ങള്‍ വഞ്ചനാപരമായ ഈ പ്രവൃത്തിയെ എതിര്‍ത്തു. നിങ്ങള്‍ ജനമേജയരാജാവിന്റെ സര്‍പ്പസത്രത്തില്‍ വെന്തെരിയട്ടെ എന്ന ശാപവും കൊടുത്ത് കദ്രു എതിര്‍ത്ത പുത്രന്മാരെ വെളിയിലാക്കി. തക്ഷകന്‍ അവരുടെ നേതാവായി.
 
[[Image:Taxaka Statue.jpg|thumb|തക്ഷകന്റെ ശില്പം, തക്ഷക ക്ഷേത്രത്തില്‍ നിന്ന്]]
 
ഇക്കാലത്ത് പരീക്ഷിത്തു രാജാവ് തക്ഷകന്റെ കടിയേറ്റ് ഏഴുദിവസത്തിനുള്ളില്‍ മരിക്കുമെന്നു മുനിശാപമുണ്ടായി. ദുഃഖിതനായ പരീക്ഷിത്ത് മന്ത്രിമാരുമായി ആലോചിച്ച് രക്ഷയ്ക്കു വേണ്ടുന്ന ഒരുക്കങ്ങള്‍ ചെയ്യുവാനുറച്ചു. അദ്ദേഹം ആദ്യമായി സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിയിച്ച് അതില്‍ കയറി ഇരിപ്പായി. രക്ഷയ്ക്കുവേണ്ടി മന്ത്രൌഷധങ്ങളില്‍ നിപുണരായ പലരെയും യഥാസ്ഥാനങ്ങളില്‍ നിയമിച്ചു. കൊട്ടാരത്തെ നാലുപാടും നിന്നു കാക്കുന്നതിനുവേണ്ടി ഉയരമുള്ള മദയാനകളെ ഏര്‍പ്പെടുത്തി.
Line 19 ⟶ 24:
 
ഇന്ദ്രന്‍ തക്ഷകനെ കുടിപാര്‍പ്പിച്ചിരുന്നത് ഖാണ്ഡവവനത്തിലാണ്. ഒരിക്കല്‍ അഗ്നിദേവന് ദഹനക്കേടുണ്ടായപ്പോള്‍ ഖാണ്ഡവവനത്തില്‍ ദേവവൈരികളായി നിരവധി ജീവികള്‍ വസിക്കുന്നുണ്ടെന്നും അവയുടെ മേദസ്സ് ഭക്ഷിച്ചാല്‍ ദഹനക്കേട് മാറുമെന്നും ബ്രഹ്മാവ് പറഞ്ഞു. അതനുസരിച്ച് അഗ്നി ഖാണ്ഡവവനത്തില്‍ വന്നു. അഗ്നി വനത്തെ ദഹിപ്പിക്കുവാന്‍ എത്തിയിട്ടുള്ള വിവരം അറിഞ്ഞ ഇന്ദ്രന്‍ മഴ പെയ്യിച്ചതുമൂലം അഗ്നിദേവന് വനത്തെ ഭക്ഷിക്കുവാന്‍ കഴിഞ്ഞില്ല.
 
 
==മറ്റ് ലിങ്കുകള്‍ ==
"https://ml.wikipedia.org/wiki/തക്ഷകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്