"ദേവദാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ru:Девадаси
No edit summary
വരി 1:
ക്ഷേത്രങ്ങളിലെ ജോലികള്‍ നിര്‍വഹിക്കുന്നതിനും നൃത്തകലാദികള്‍ അവതരിപ്പിക്കുന്നതിനുംവേണ്ടി ദേവന് നേര്‍ച്ചയായി സമര്‍പ്പിക്കപ്പെട്ട സ്ത്രീകള്‍. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട ഒരു സമ്പ്രദായമെന്ന നിലയ്ക്ക് ഇത് ആവിര്‍ഭവിച്ചത് തെക്കേ ഇന്ത്യയിലാണെന്ന് കരുതപ്പെടുന്നു. പശ്ചിമേഷ്യ, ഈജിപ്ത്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ ദേവാലയങ്ങളില്‍ നൃത്ത-ഗാനങ്ങള്‍ നടത്തുന്നത് ഒരു തൊഴിലായി സ്വീകരിച്ചിരുന്നവര്‍ ഉണ്ടായിരുന്നു.
 
ദേവന്റെ ദാസി എന്ന അര്‍ത്ഥത്തിലുള്ള '''ദേവദാസി''' [[ഹിന്ദു മതം|ഹൈന്ദവ]] [[ക്ഷേത്രം|ക്ഷേത്രങ്ങളില്‍]] നൃത്തമാടിയിരുന്ന ഒരു വിഭാഗത്തെക്കുറിക്കാന്‍ ഉപയോഗിക്കുന്ന പദമാണ്. ഭാതരത്തിലുടനീളം ഒരു കാലത്ത് ഈ സമ്പ്രദായം നിലവിലുണ്ടായിരുന്നതായി കരുതപ്പെടുന്നുവെങ്കിലും ഈ സമ്പ്രദായത്തിന്റെ ഉല്പത്തി മതപരമായ പ്രമാണങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നില്ല. പലദേശങ്ങളിലും വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളാണ് ദേവദാസികള്‍ക്ക് ഉണ്ടായിരുന്നത്. കേരളത്തില്‍ ദേവദാസീസമ്പ്രദായം നിലനിന്നിരുന്നതായി ഇളംകുളം കുഞ്ഞന്‍പിള്ള വാദിക്കുന്നു. [[മോഹിനിയാട്ടം]] എന്ന കാലരൂപം ദാസിയാട്ടം എന്ന ദേവദാസീനൃത്തത്തില്‍ നിന്നും സംസ്കരിച്ചെടുത്തതാണ് എന്നും വിശ്വസിക്കപ്പെടുന്നു.
 
ദേവവിഗ്രഹത്തെ ചാമരംകൊണ്ടു വീശുക, കുംഭാരതി ഏന്തി ദേവന് അകമ്പടി സേവിക്കുക, ക്ഷേത്രവും പരിസരവും ശുചിയാക്കുക തുടങ്ങിയവയും ദേവദാസികളുടെ തൊഴിലിന്റെ ഭാഗമായിരുന്നു. പ്രാചീനകാലത്ത്, പൂജാരിയെപ്പോലെ ദേവദാസികളും ബഹുമാനിക്കപ്പെട്ടിരുന്നു.
 
ഏഴുതരം ദേവദാസികളെപ്പറ്റി സംസ്കൃത കൃതികളില്‍ പരാമര്‍ശമുണ്ട്.
 
# ദത്ത - ദേവനു സ്വയം സമര്‍പ്പിച്ചവള്‍
# വിക്രീത - ദേവനു വില്ക്കപ്പെട്ടവള്‍
# ഭൃത്യ - ദേവനെ പരിചരിക്കുന്നവള്‍
# ഭക്ത - ഭക്തികൊണ്ട് കൈങ്കര്യം സ്വീകരിക്കുന്നവള്‍ അഥവാ ക്ഷേത്രവുമായി ബന്ധപ്പെട്ടു ജീവിക്കുന്നവള്‍
# ഹൃത - പ്രലോഭനങ്ങളിലൂടെ കൊണ്ടുവന്ന് ദേവനു സമര്‍പ്പിക്കപ്പെട്ടവള്‍
# അലങ്കാര - രാജാവോ നാടുവാഴിയോ ദേവനു സമര്‍പ്പിക്കുന്ന, പാണ്ഡിത്യവും കലാപാടവവും ഉള്ളവള്‍. ഇവര്‍ ക്ഷേത്രത്തിന് അലങ്കാരമാണെന്ന് കരുതപ്പെട്ടിരുന്നു.
# ഗോപിക അഥവാ രുദ്രഗണിക - പ്രതിഫലംപറ്റി ക്ഷേത്രത്തില്‍ ആടുകയും പാടുകയും ചെയ്യുന്നവള്‍.
 
{{അപൂര്‍ണ്ണം|Devadasi}}
[[വിഭാഗം:ഇന്ത്യയിലെ ജനവിഭാഗങ്ങള്‍]]
"https://ml.wikipedia.org/wiki/ദേവദാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്