"വിക്കിപീഡിയ:പഞ്ചസ്തംഭങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

രണ്ടു തൂണുകള്‍ മാറ്റിയെഴുതി, ദയവായി പനഃപരിശോധിക്കുക
(ചെ.)   ചേര്‍ത്തു
വരി 4:
|-
|[[Image:BluePillar.png|35px|left]] || '''[[വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല|വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്]]''', പൊതുവായ [[വിജ്ഞാനകോശം|വിജ്ഞാനകോശങ്ങളുടേയും]], പ്രത്യേക വിഷയങ്ങളിലുള്ള വിജ്ഞാനകോശങ്ങളുടേയും, വാര്‍ഷികപതിപ്പുകളുടേയും സ്വഭാവങ്ങള്‍ ഇണക്കിച്ചേര്‍ത്ത ഒരു വിജ്ഞാനകോശം. എല്ലാ ലേഖനങ്ങളും [[വിക്കിപീഡിയ:പരിശോധനായോഗ്യത|സൂക്ഷമപരിശോധനയില്‍]] യഥാര്‍ത്ഥമാവാന്‍ പരിശ്രമിക്കേണ്ടവയാണ്‍, അവലംബമില്ലാത്തവ നീക്കം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ദയവായി അവലംബം ചേര്‍ക്കുക. വ്യക്തിവിചാരങ്ങള്‍, അനുഭവജ്ഞാനം, തര്‍ക്കങ്ങള്‍, എന്നിവയ്ക്കുള്ള വേദിയല്ല വിക്കിപീഡിയ. കണ്ടെത്തലുകള്‍, പ്രഭാഷണങ്ങള്‍, പരിശോധിക്കുവാന്‍ പറ്റാത്ത ഗവേഷണങ്ങള്‍, തുടങ്ങിയവ തന്മൂലം ഉചിതമല്ല. പരസ്യപ്രചരണവേദി; പൊങ്ങച്ചപ്രസിദ്ധീകരണം; അരാജകത്വ അല്ലെങ്കില്‍ ജനാധിപത്യ പരീക്ഷണശാല; വേര്‍തിരിക്കുവാന്‍ പറ്റാത്ത വിവരശേഖരം; വെബ് വിലാസപ്പട്ടിക എന്നിവയല്ല വിക്കിപീഡീയ. ഇത് ഒരു വാര്‍ത്താപത്രമോ, നിഘണ്ടുവോ, ഗ്രന്ഥശാലയോ അല്ല; ഇത്തരം ഉള്ളടക്കങ്ങള്‍ വിക്കിമീഡിയയുടെ [[wikimedia:Our projects|സഹോദരസംരംഭങ്ങളില്‍]] ഉള്‍പ്പെടുത്താവുന്നതാണ്.
|-
| 
|-
|[[Image:GreenPillar.png|35px|left]] || '''[[വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട്|വിക്കിപീഡിയക്ക് തീര്‍ച്ചയായും ഒരു സന്തുലിതമായ കാഴ്ചപ്പാടുണ്ടാവണം]]''', അതായത് നാം ലേഖനങ്ങളെ ഏതെങ്കിലും പ്രത്യേക വീക്ഷണകോണിലേക്ക് മാത്രം നയിക്കരുത്. ഇതിനായി ചില സന്ദര്‍ഭങ്ങളില്‍ ഒന്നിലധികം കാഴ്ചപ്പടുകള്‍ കൃത്യതയോടെ, ഓരോ കാഴ്ചപ്പടിനും വ്യക്തമായ പശ്ചാത്തലം നല്‍കി, ഒരു വീക്ഷണവും "സത്യമായിട്ടുള്ളതോ" അല്ലെങ്കില്‍ ഏറ്റവും "നല്ല കാഴ്ചപ്പാടോ" ആണെന്ന് വരാത്തവിധം വിക്കിപീഡിയയില്‍ പ്രതിപാദിക്കേണ്ടിവരും. സാധ്യമാവുമെങ്കില്‍, പ്രത്യേകിച്ചും തര്‍ക്കവിഷയങ്ങളില്‍ പുനഃപരിശോധിക്കാവുന്ന, വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നുള്ള അവലംബം എപ്പോഴും ചേര്‍ക്കേണ്ടതാണ് എന്നാണിത് അര്‍ത്ഥമാക്കുന്നത്. സന്തുലിതയെ പറ്റിയുള്ള തര്‍ക്കം ഉടലെടുക്കുകയാണെങ്കില്‍, ശാന്തമാവാനുള്ള സമയം പ്രഖ്യാപിച്ച്, ലേഖനത്തില്‍ തര്‍ക്കവിഷയമാണെന്ന് കാണിക്കുന്ന ഒരു അനുബന്ധം ചേര്‍ത്തതിനു ശേഷം, സംവാദത്താളില്‍ സമവായം രൂപപ്പെടുത്തി, തര്‍ക്കപരിഹാരം നടത്താവുന്നതാണ്.
|-
| 
|-
|[[Image:YellowPillar.png|35px|left]] ||'''[[വിക്കിപീഡിയ:പകര്‍പ്പവകാശം|വിക്കിപീഡിയ തികച്ചും സ്വതന്ത്രമാണ്]]''', അതായത് ആര്‍ക്കും വിക്കിപീഡിയ തിരുത്താം. വിക്കിപീഡിയയുടെ ലേഖനങ്ങള്‍ ആരുടേയും സ്വന്തമല്ല; അത് [[ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി]] പ്രകാരം ആര്‍ക്കുവേണമെങ്കിലും പകര്‍ത്തുവാനും വിതരണം ചെയ്യാനും സാധിക്കുന്നതാണ്. ഒരു പ്രത്യേക വ്യക്തി ഏതെങ്കിലും പ്രത്യേക ലേഖനം നിയന്ത്രിക്കുന്നില്ല. താങ്കള്‍ എഴുതുന്ന ലേഖനം ആരെങ്കിലും ദയാരഹിതമായി തിരുത്തിയെഴുതുവാനോ പകര്‍ത്താനോ പുനരുപയോഗിക്കാനോ സാധ്യതയുണ്ട്. താങ്കള്‍ക്കും ധൈര്യപൂര്‍വ്വം അപ്രകാരം ചെയ്യാവുന്നതാണ്. അതിനാല്‍ [[പകര്‍പ്പവകാശം|പകര്‍പ്പവകാശമുള്ള]] പ്രമാണങ്ങള്‍ വിക്കിപീഡിയയില്‍ നല്‍കാതിരിക്കുക.
|-
| 
|-
|[[Image:OrangePillar.png|35px|left]] ||'''[[വിക്കിപീഡിയ:നിയമസംഹിത|വിക്കിപീഡിയക്ക് ഒരു നിയമസംഹിതയുണ്ട്]]''', സഹവിക്കിപീഡിയരോട് താങ്കള്‍ക്ക് പൂര്‍ണ്ണമായും യോജിക്കാന്‍ കഴിയില്ലെങ്കിലും അവരെ പരസ്യമായി എതിര്‍ക്കാതെ അവരെ ബഹുമാനിക്കുക. എങ്കിലോ ആരുടേയും മുന്നില്‍ തലകുനിക്കേണ്ട കാര്യവുമില്ല. ആരേയും വ്യക്തിപരമായി അധിക്ഷേപിക്കാതിരിക്കുക, വിധിക്കാതിരിക്കുക. നമുക്ക് തന്നെ തിരുത്താനാവുന്ന കാര്യങ്ങള്‍ നാം തന്നെ ചെയ്യുക. അത് എഴിതിയ ആള്‍ തന്നെ തിരുത്തണം എന്ന് വാശി പിടിക്കുകയ്യും പാടില്ല. നമുക്ക് ചിന്തിക്കാനും മെച്ചപ്പെടുത്തുവാനും {{NUMBEROFARTICLES}} ലേഖനങ്ങളുണ്ടെന്ന കാര്യമോര്‍ക്കുക. തിരുത്തല്‍ യുദ്ധങ്ങള്‍ ഒഴിവാക്കുക. ഗുണവത്തായ കാര്യങ്ങള്‍ ആലോചിക്കുക.
|-
| 
|-
|[[Image:RedPillar.png|35px|left]] || '''[[വിക്കിപീഡിയ:നിയമങ്ങളെ മുറുകെ പിടിക്കണ്ട|വിക്കിപീഡിയയുടെ നിയമങ്ങള്‍ താങ്കളെ വരിഞ്ഞുമുറുക്കിയിട്ടില്ല]]''', എല്ലാ നിയമങ്ങളും ഇവിടെ ലംഘിക്കപ്പെടാം, വിക്കിപീഡിയ മെച്ചപ്പെടണമെന്നുമാത്രം. [[വിക്കിപീഡിയ:ധൈര്യശാലിയാകൂ|ലേഖനങ്ങളെ മെച്ചപ്പെടുത്തുന്നതിലും, തിരുത്തുന്നതിലും, തലക്കെട്ട് മാറ്റുന്നതിലും സംശയക്കേണ്ടതില്ല]], വിജ്ഞാനകോശനിര്‍മ്മാണത്തോടൊപ്പം ലേഖകരുടെ സംതൃപ്തിയും വിക്കിപീഡിയ ലക്ഷ്യമാക്കുന്നു. താങ്കള്‍ക്കെന്തെങ്കിലും തെറ്റുപറ്റുമെന്നോ താങ്കളുടെ തെറ്റ് ലേഖനം നശിപ്പിക്കുമെന്നോ ഭയക്കേണ്ടതില്ല. എല്ലാ മുന്‍തിരുത്തലുകളും വിക്കിപീഡിയ സംരക്ഷിച്ചു വെക്കുന്നു. അതുകൊണ്ട് തെറ്റുകള്‍ തിരുത്തുവാന്‍ എളുപ്പമാണ്. താങ്കളുടെ തിരുത്തലുകളും ഭാവിയിലേക്ക് സൂക്ഷിക്കുന്നുണ്ടെന്ന് ഓര്‍ക്കുക.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:പഞ്ചസ്തംഭങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്