"മാർ തോമാ നസ്രാണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
restored the missed content
വരി 32:
മാർ തോമാ ശ്ലീഹായിൽ നിന്നും ക്രിസ്തുവിശ്വാസം സ്വീകരിച്ചവരുടെ പിന്മുറക്കാരാണ് തങ്ങളെന്ന ഇവരുടെ പാരമ്പര്യവിശ്വാസത്തിൽ നിന്നാണ് ഇവർക്ക് ''മാർ തോമാ നസ്രാണികൾ'' എന്ന പേരുണ്ടായത്. '' 'മാർത്തോമായുടെ മാർഗ്ഗവും വഴിപാടും' '' എന്നാണ് ഇവർ തങ്ങളുടെ മതചര്യയെ വിശേഷിപ്പിച്ചിരുന്നത്.<ref name="MSK">{{cite book |last= |first= |title= ഡോ:പി.ജെ. തോമസിന്റെ 'മലയാള സാഹിത്യവും ക്രിസ്ത്യാനികളും' എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ 'ചർച്ചയും പൂരണവും' എന്ന അനുബന്ധ ഭാഗത്തു നിന്നും|date=1989 |publisher=ഡി.സി. ബുക്‌സ് |page=315 }}</ref> ''മാർഗ്ഗം'' എന്നതിന് 'മതം' എന്നൊരു അർത്ഥമുണ്ട്; അതുപോലെ ''വഴിപാട്'' എന്ന പദത്തിന് 'പാരമ്പര്യം' എന്നൊരു അർത്ഥം പ്രാചീനമലയാളത്തിലുണ്ടായിരുന്നു.<ref name="MSK"/> നസ്രാണി എന്ന പദം 'നസ്രായന്റെ അനുയായികൾ' എന്ന അർത്ഥത്തിൽ<ref>{{cite web |url=https://www.keralatourism.org/christianity/tradition-stthomas/2 |title= The Tradition of St. Thomas|last= |first= |date= |website=keralatourism.org |publisher=Dept of Tourism, Govt of Kerala |access-date=12 January 2022|quote=‘Nasrani’ means those who follow Nazarene, a name of Christ who was born in Nazareth.}}</ref> വന്നതാണെന്ന് കരുതപ്പെടുന്നു. [[നസ്രെത്ത്|നസറെത്തിൽ]] ജനിച്ച യേശുവിനെ 'നസ്രായനായ യേശു' എന്നും പരാമർശിക്കാറുണ്ട്.
 
''നസ്രാണി മാപ്പിളമാർ''<ref name="SC6-72-28">{{cite journal |title=Socio-Religious Movements in Kerala: A Reaction to the Capitalist Mode of Production: Part Two |journal=Social Scientist |date=ജൂലൈ 1978 |volume=6 |issue=72 |page=28 |url=https://dsal.uchicago.edu/books/socialscientist/pager.html?objectid=HN681.S597_72_030.gif |accessdate=8 ഓഗസ്റ്റ് 2019}}</ref> എന്നും ഇവരെ വിളിച്ചിരുന്നു. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു നിർമ്മിച്ച [[ഹെർമൻ ഗുണ്ടർട്ട്|ഹെർമൻ ഗുണ്ടർട്ടിന്റെ]] അഭിപ്രായ പ്രകാരം മാപ്പിള എന്ന പദം കേരളത്തിലേക്ക് കുടിയേറിയ പശ്ചിമേഷ്യയിലെ സെമെറ്റിക് വംശജർക്ക് (യഹൂദർ, [[അറബികൾ]] തുടങ്ങി ശേമിൻറെ വംശപരമ്പരയിൽ പെട്ടവർക്ക്) പൊതുവായി പറയുന്നതാണ്. {{തെളിവ്}} [[ചേരമാൻ പെരുമാൾ]] [[മാപ്പിള|മാപ്പിളമാർ]]ക്ക് (മാർ‍‍‍‍ഗ്ഗംഎന്ന കൂടിയ പിളള)പദവി കല്പിച്ചു് കൊടുത്തിട്ടുള്ളതായും വിശ്വസിക്കപ്പെടുന്നു (ക്രിസ്ത്യാനികളെ കൂടാതെ ജൂതന്മാർക്കും മുസ്ലിങ്ങൾക്കും മാപ്പിള സ്ഥാനം ഉണ്ടായിരുന്നു) .<ref name="Zupanov">Županov, Ines G. (2005). [http://books.google.com/books?id=Nix4M4dy7nQC&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false ''Missionary Tropics: The Catholic Frontier in India (16th–17th centuries)''], p. 99 and note. University of Michigan Press. ISBN 0-472-11490-5</ref><ref name="BMalieckal">Bindu Malieckal (2005) Muslims, Matriliny, and A Midsummer Night's Dream: European Encounters with the Mappilas of Malabar, India; The Muslim World Volume 95 Issue 2 page 300</ref><ref>''The Mappila fisherfolk of Kerala: a study in inter-relationship between habitat, technology, economy, society, and culture'' (1977), P. R. G. Mathur, Anthropological Survey of India, Kerala Historical Society, p. 1</ref>
 
17-ആം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഡച്ചുകാരാണ് ആദ്യമായി മാർ തോമാ നസ്രാണികളെ ''സുറിയാനി ക്രിസ്ത്യാനികൾ'' എന്നു വിളിച്ചത്.<ref>[http://books.google.com/books?id=pAncGlpGW8wC&pg=PA91&dq=Malankara&as_brr=3&client=firefox-a&cd=7#v=onepage&q=Malankara&f=false ''Origin of Christianity in India: a Historiographical Critique''], p. 52. Media House Delhi.</ref> അതുവരെ ''മാർ തോമാ നസ്രാണികൾ'' എന്നായിരുന്നു പ്രധാനമായും ഇവരെ വിളിച്ചു വന്നിരുന്നത്. ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾ (1599), റോസിന്റെ നിയമാവലി (1606), മിലാൻ രേഖകൾ (1632, 1645) എന്നീ കൃതികളിൽ ഇവരെ ''മാർ തോമാ നസ്രാണികൾ'' എന്നാണ് മിക്കയിടത്തും പരാമർശിച്ചിരിക്കുന്നത്.<ref name="MSK"/> രണ്ടോ മൂന്നോ ഇടങ്ങളിൽ മാത്രമേ നസ്രാണി മാപ്പിളമാർ എന്ന പേരു പ്രത്യക്ഷപ്പെടുന്നുള്ളൂ. [[ഉദയം‍പേരൂർ സുന്നഹദോസ്|ഉദയംപേരൂർ സൂനഹദോസിൻറെ]] കാനോനകളിൽ മാർ തോമാ നസ്രാണി സമുദായത്തെ ''മലങ്കര നസ്രാണി ഇടവക'' എന്നും പരാമർശിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/മാർ_തോമാ_നസ്രാണികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്