"ഓശാന ഞായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
ബൈബിൾ പുതിയനിയമത്തിലെ നാലു [[സുവിശേഷങ്ങൾ|സുവിശേഷങ്ങളിലും]] യേശുവിന്റെ ജറുസലേമിലേക്കുള്ള രാജകീയമായ പ്രവേശത്തെപ്പറ്റി വിവരണം ഉണ്ടെങ്കിലും യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമാണ് കൃത്യമായ ഒരു സമയരേഖ നൽകിയിട്ടുള്ളത്. യോഹന്നാന്റെ സുവിശേഷത്തിൽ (യോഹന്നാൻ 12:1–19) യഹൂദരുടെ [[പെസഹാ (യഹൂദമതം)|പെസഹാ പെരുന്നാളിന്റെ]] ആറു ദിവസങ്ങൾക്ക് മുൻപായി യേശു മരിച്ചവരിൽ നിന്നു ഉയിർപ്പിച്ച ലാസർ പാർത്ത ബേഥാന്യയിലേക്കു യേശു വന്നു എന്നും പിറ്റേന്നു പെരുന്നാൾക്കു വന്നോരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ടു, ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്നു ആർത്തു കൊണ്ട് അവനെ എതിരേല്പാൻ ചെന്നതായും എഴുതിയിരിക്കുന്നു. മർക്കോസിന്റെ സുവിശേഷത്തിലെ (മർക്കോസ് 11:1–11) വിവരണം ഇപ്രകാരമാണ് :<blockquote>
അവർ യെരൂശലേമിനോടു സമീപിച്ചു ഒലീവ് മലയരികെ ബേത്ത്ഫാഗയിലും ബേഥാന്യയിലും എത്തിയപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു അവരോടു: നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതകുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൽ. ഇതു ചെയ്യുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ കർത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ ; അവൻ ക്ഷണത്തിൽ അതിനെ ഇങ്ങോട്ടു അയക്കും എന്നു പറഞ്ഞു. അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതകുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു അതിനെ അഴിച്ചു. അവിടെ നിന്നവരിൽ ചിലർ അവരോടു: നിങ്ങൾ കഴുതകുട്ടിയെ അഴിക്കുന്നതു എന്തു എന്നു ചോദിച്ചു. യേശു കല്പിച്ചതുപോലെ അവർ അവരോടു പറഞ്ഞു; അവർ അവരെ വിട്ടയച്ചു. അവർ കഴുതകുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേൽ ഇട്ടു; അവൻ അതിന്മേൽ കയറി ഇരുന്നു. അനേകർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; മറ്റു ചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയിൽ വിതറി. മുമ്പും പിമ്പും നടക്കുന്നവർ: ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ : വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു." </blockquote>
സമാനമായ വിവരണം മത്തായിയുടെ സുവിശേഷത്തിലും (മത്തായി 21:1–11) ലൂക്കോസിന്റെ സുവിശേഷത്തിലും (ലൂക്കോസ് 19:28–44) നൽകിയിട്ടുണ്ട്. മത്തായിയുടെ സുവിശേഷത്തിൽ ഇത് "സീയോൻ പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു" എന്ന പഴയനിയമ കാല പ്രവാചകനായിരുന്ന സഖര്യാവിന്റെ പ്രവചനത്തിന്റെ (സഖര്യാവ് 9:9) പൂർത്തീകരണമായാണ് വിശദീകരിച്ചിരിക്കുന്നത്.
 
== ആനുഷ്ഠാനങ്ങൾ ==
"https://ml.wikipedia.org/wiki/ഓശാന_ഞായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്