"ഷേർ ബഹാദൂർ ഡ്യൂബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) രാഷ്ട്രീയ ജീവിതം
(ചെ.) [[
 
വരി 76:
| website = {{URL|opmcm.gov.np/}}
}}
2021 ജൂലൈ 13 മുതൽ [[[[നേപ്പാൾ|നേപ്പാളിലെ]] പ്രധാനമന്ത്രിയാണ് '''ഷേർ ബഹാദൂർ ഡ്യൂബ'''('''Sher Bahadur Deuba''' ({{lang-ne|शेरबहादुर देउवा}}, {{IPA-ne|seɾ baːduɾ deu̯ba|pron|Sher Bahadur Deuba.ogg}}; ജനനം ജൂൺ 13 1946) നേരത്തെ നാലു തവണ അദ്ദേഹം 1995–1997, 2001–2002, 2004–2005, 2017–2018 നേപ്പാളിലെ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്. [[Dadeldhura 1 (constituency)|ഡഡേൽധുര–1]] മണ്ഡലത്തിൽനിന്നുമുള്ള എം. പി ആണ് അദ്ദേഹം. 2016 മുതൽ [[Nepali Congress|നേപാളി കോൺഗ്രസിന്റെ]] പ്രസിഡണ്ടാണ് ഷേർ ബഹാദൂർ ഡ്യൂബ.
 
[[ഡഡേൽധുര ജില്ല]]യിലെ ഗ്രാമമായ ആഷിഗ്രാമിൽ ജനിച്ച് വളർന്ന ദ്യൂബ അവിടെ പ്രാഥമിക വിദ്യാഭ്യാസവും [[ദോത്തി]]യിൽ സെക്കൻഡറി വിദ്യാഭ്യാസവും പൂർത്തിയാക്കി. ത്രി-ചന്ദ്ര കോളേജിൽ നിന്ന് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം [[London School of Economics|ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ]] റിസർച്ച് ഫെല്ലോ ആയി രജിസ്റ്റർ ചെയ്തു.<ref name=":3">{{Cite web|title=Sher Bahadur Deuba|url=https://worldleaders.columbia.edu/directory/sher-bahadur-deuba|access-date=14 July 2021|website=World Leaders Forum}}</ref> 1991-ൽ ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം [[ഗിരിജ പ്രസാദ് കൊയ്‌രാള]]യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി സേവനമനുഷ്ഠിച്ചു. 1995-ൽ മൻമോഹൻ അധികാരി രണ്ടു വർഷത്തിനിടെ രണ്ടാം തവണ പാർലമെന്റ് പിരിച്ചുവിടാൻ ശ്രമിച്ചതിനെത്തുടർന്ന് ദ്യൂബ പ്രധാനമന്ത്രിയായി ഉയർന്നു. തന്റെ ആദ്യ ടേമിൽ ഇന്ത്യയുമായുള്ള [[മഹാകാളി ഉടമ്പടി]] ഒപ്പിടുന്നതിന് അദ്ദേഹം മേൽനോട്ടം വഹിച്ചു. 2001 ജൂലൈയിൽ മാവോയിസ്റ്റുകളുടെ ഉയർച്ചയ്‌ക്കിടയിലാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിപദം ആരംഭിച്ചത്, പിന്നീട് അദ്ദേഹം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളിനെ (മാവോയിസ്റ്റ്) ഒരു "തീവ്രവാദ സംഘടന" ആയി പ്രഖ്യാപിക്കുകയും ചെയ്തു. 2002 ഒക്ടോബറിൽ ജ്ഞാനേന്ദ്ര രാജാവ് അദ്ദേഹത്തെ പുറത്താക്കി, പക്ഷേ 2004 ജൂണിൽ വീണ്ടും പ്രധാനമന്ത്രിയായി നിയമിതനായി. 2005-ലെ രാജാവിന്റെ അട്ടിമറിയെത്തുടർന്ന് അഴിമതി ആരോപണത്തിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു, എന്നാൽ 2006 ഫെബ്രുവരിയിൽ മോചിപ്പിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/ഷേർ_ബഹാദൂർ_ഡ്യൂബ" എന്ന താളിൽനിന്ന് ശേഖരിച്ചത്