"രണ്ടാം വത്തിക്കാൻ സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8.1
വരി 12:
ലോകമെമ്പാടുമുള്ള പ്രദേശികസഭാനേതൃത്വങ്ങൾക്ക്, രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക-സാങ്കേതിക രംഗങ്ങളിലെ പരിവർത്തനങ്ങൾ കൊണ്ടുവന്ന പ്രശ്നങ്ങളെ നേരിടേണ്ടി വന്നു. പുതിയ പ്രശ്നങ്ങളെ നേരിടാൻ പുതിയ മാർഗ്ഗങ്ങൾ ആവശ്യമാണെന്ന് [[മെത്രാൻ|മെത്രാന്മാരിൽ]] പലർക്കും തോന്നി. ഒരു നൂറ്റാണ്ടുമുൻപ് നടന്ന ഒന്നാം വത്തിക്കാൻ സൂനഹദോസ്, [[ഇറ്റലി|ഇറ്റലിയുടെ]] ഏകീകരണത്തെ തുടർന്ന് ഇറ്റാലിയൻ സൈന്യം റോമിൽ പ്രവേശിച്ചതിനാൽ പൂർത്തിയാകും മുൻപ് പിരിഞ്ഞുപോകേണ്ടി വന്നു. [[മാർപ്പാപ്പ|മാർപ്പാപ്പയുടെ]] സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ മാത്രമേ ആ സൂനഹദോസിന് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നുള്ളു. സഭയെ മുഴുവൻ ബാധിക്കുന്ന അജപാലന-സൈദ്ധാന്തിക വിഷയങ്ങൾ പരിഗണിക്കാനായില്ല.<ref name="Back 2">{{cite book | last = Bokenkotter | first = Thomas | title = A Concise History of the Catholic Church | publisher = Image | location = New York | year = 2005 | isbn = 0385516134 | pages=337}}</ref><ref>{{cite book | last = Hahnenberg | first = Edward | title = A Concise Guide to the Documents of Vatican II | publisher = Saint Anthony Messenger Press | location = City | year = 2007 | isbn = 0867165529 | pages=44}}</ref>
 
1958 ഒക്ടോബർ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ജോൺ 23-ആമൻ, അധികാരമേറ്റ് മൂന്നു മാസം തികയുന്നതിനു മുൻപ്, ഒരു സാർവലൗകിക സൂനഹദോസ് വിളിച്ചുകൂട്ടാനുള്ള തന്റെ തീരുമാനം പ്രഖ്യാപിച്ചു.<ref name="Back 3">{{cite book | last = Alberigo | first = Giuseppe|coauthor=Sherry, Matthew| title = A Brief History of Vatican II | publisher = Orbis Books | location = Maryknoll | year = 2006 | isbn = 1570756384 | pages=1}}</ref> മാർപ്പാപ്പയുടെ ഭരണസമിതിയിലെ അംഗങ്ങളെ തന്നെ അത്ഭുതപ്പെടുത്തിയ ഈ പ്രഖ്യാപനത്തിന് സഭയ്ക്കുള്ളിലെ കാര്യങ്ങൾ അറിയാവുന്നവരിൽ നിന്ന് കാര്യമായ പ്രതികരണങ്ങളൊന്നും ഉണ്ടായില്ല. കത്തോലിക്കാ സഭയ്ക്കു പുറത്തുള്ള മത-മതേതര നേതൃത്വങ്ങൾ ഈ പ്രഖ്യാപനത്തോട് വ്യാപകമായി പ്രതികരിച്ചു.<ref name="Back 6"> {{cite book | last = Alberigo | first = Giuseppe|coauthor=Sherry, Matthew| title = A Brief History of Vatican II | publisher = Orbis Books | location = Maryknoll | year = 2006 | isbn = 1570756384 | pages=4-7}}</ref> മിക്കവാറും പ്രതികരണങ്ങൾ അനുകൂലഭാവത്തിലായിരുന്നു. "ഹ്യൂമാനേ സല്യൂട്ടിസ്" എന്ന ശ്ലൈഹിക ലിഖിതത്തിലൂടെ 1961 ഡിസംബർ 25-ന് സൂനഹദോസ് ഔപചാരികമായി വിളംബരം ചെയ്യപ്പെട്ടു.<ref>{{cite web | url = http://ncronline.org/NCR_Online/archives2/2002d/100402/100402d.htm | title = Vatican II: 40 years later | publisher = National Catholic Register | access-date = 2009-11-25 | archive-date = 2009-02-16 | archive-url = https://web.archive.org/web/20090216194027/http://ncronline.org/NCR_Online/archives2/2002d/100402/100402d.htm | url-status = dead }}</ref><ref name = "Vatican 1961">{{cite web | url = http://asv.vatican.va/en/doc/1961.htm | title = 1961 | access-date = 2009-11-25 | archive-date = 2006-02-08 | archive-url = https://web.archive.org/web/20060208062018/http://asv.vatican.va/en/doc/1961.htm | url-status = dead }}</ref> സൂനഹദോസിനു മുൻപ് നടന്ന ചർച്ചകളിൽ യോഹന്നാൻ 23-ആമൻ മാർപ്പാപ്പ പറഞ്ഞത്, സഭയുടെ ജനാലകൾ തുറന്ന് അല്പം ശുദ്ധവായു അകത്തു കയറ്റാൻ സമയമായി എന്നായിരുന്നു.<ref name="Back 4">{{cite book | last = Sullivan | first = Maureen | title = 101 Questions and Answers on Vatican II | publisher = Paulist Press | location = New York | year = 2002 | isbn = 0809141337 | pages=17}}</ref> കത്തോലിക്കാ സഭയുക്കു പുറത്തുള്ള ക്രിസ്തീയവിഭാഗങ്ങളെ, സൂനഹദോസിലേയ്ക്ക് നിരീക്ഷകരെ അയക്കാൻ മാർപ്പാപ്പ ക്ഷണിച്ചു. പ്രൊട്ടസ്റ്റന്റ് സഭയിലെ വിഭാഗങ്ങളും ഓർത്തഡോക്സ് സഭയും ആ ക്ഷണം സ്വീകരിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/രണ്ടാം_വത്തിക്കാൻ_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്